Rosary

1. "നമ്മുടെ കര്‍ത്താവീശോമിശിഹാ പീഡകള്‍ സഹിച്ച് മരിച്ചതിന്‍റെ മൂന്നാംനാള്‍ ജയസന്തോഷങ്ങളോടെ ഉയിര്‍ത്തെഴുന്നള്ളി എന്ന്‌ ധ്യാനിക്കുക".
2. "നമ്മുടെ കര്‍ത്താവീശോമിശിഹാ തന്‍റെ ഉയിര്‍പ്പിന്‍റെ ശേഷം നാല്പതാം നാള്‍ അത്ഭുതകരമായ മഹിമയോടും ജയത്തോടും കൂടെ തന്‍റെ ദിവ്യമാതാവും ശിഷ്യരും കണ്ടുകൊണ്ടു നില്‍ക്കുമ്പോള്‍ സ്വര്‍ഗ്ഗാരോഹണം ചെയ്തു എന്ന്‌ ധ്യാനിക്കുക".
3. "നമ്മുടെ കര്‍ത്താവീശോമിശിഹാ പിതാവായ ദൈവത്തിന്‍റെ വലതുഭാഗത്ത് എഴുന്നള്ളിയിരിക്കുമ്പോള്‍ സെഹിയോന്‍ ഊട്ടു ശാലയില്‍ ധ്യാനിച്ചിരുന്ന കന്യകാമാതാവിന്‍റെ മേലും ശ്ളീഹന്‍മാരുടെമേലും പരിശുദ്ധാത്മാവിനെ അയച്ചു എന്ന്‌ ധ്യാനിക്കുക".
4. "നമ്മുടെ കര്‍ത്താവീശോമിശിഹാ ഉയിര്‍ത്തെഴുന്നള്ളി കുറെക്കാലം കഴിഞ്ഞപ്പോള്‍ കന്യകാമാതാവ് ഈ ലോകത്തില്‍ നിന്നും മാലാഖമാരാല്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് കരേറ്റപ്പെട്ടുവെന്ന്‌ ധ്യാനിക്കുക".
5. "പരിശുദ്ധ ദൈവമാതാവ് പരലോകത്തില്‍ കരേറിയ ഉടനെ തന്‍റെ ദിവ്യകുമാരനാല്‍ സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും രാജ്ഞിയായി മുടി ധരിപ്പിക്കപ്പെട്ടുവെന്ന്‌ ധ്യാനിക്കുക".

Sign of the Cross

പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍. ആമ്മേന്‍.

Apostles Creed

അവിടുത്തെ ഏകപുത്രനും/ നമ്മുടെ കര്‍ത്താവുമായ/ ഈശോമിശിഹായിലും/ ഞാന്‍ വിശ്വസിക്കുന്നു‍./ ഈ പുത്രന്‍/ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി/ കന്യകാമറിയത്തില്‍ നിന്നു പിറന്നു/ പന്തിയോസ്‌ പീലാത്തോസിന്‍റെ കാലത്ത്‌/ പീഡകള്‍ സഹിച്ച്‌/ കുരിശില്‍ തറയ്ക്കപ്പെട്ടു/ മരിച്ച്‌ അടക്കപ്പെട്ടു/ പാതാളങ്ങളില്‍ ഇറങ്ങി/ മരിച്ചവരുടെ ഇടയില്‍ നിന്നും/ മൂന്നാം നാള്‍ ഉയര്‍ത്തു/ സ്വര്‍ഗ്ഗത്തിലേയ്ക്കെഴുന്നള്ളി സര്‍വ്വശക്തിയുള്ള/ പിതാവായ ദൈവത്തിന്‍റെ/ വലതുഭാഗത്ത്‌ ഇരിക്കുന്നു‍./ അവിടുന്നു‍/ ജീവിക്കുന്നവരെയും മരിച്ചവരെയും/ വിധിക്കുവാന്‍/ വരുമെന്നും/ ഞാന്‍ വിശ്വസിക്കുന്നു‍./ പരിശുദ്ധാത്മാവിലും/ ഞാന്‍ വിശ്വസിക്കുന്നു‍.

Our Father

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമെ, അങ്ങയുടെ രാജ്യം വരണമെ, അങ്ങയുടെ തിരുമനസ്സ്‌ സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമെ. അങ്ങു‍വേണ്ട ആഹാരം ഇന്നു‍ ഞങ്ങള്‍ക്കു തരണമെ, ഞങ്ങളോട്‌ തെറ്റു ചെയ്യുന്നവരോട്‌ ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണമെ. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ, തിന്‍മയില്‍ നിന്നും‍ ഞങ്ങളെ രക്ഷിക്കണമേ. ആമ്മേന്‍ (ലൂക്കാ 11:2-4, മത്താ. 6:9-15)..

Hail Mary

നന്‍മനിറഞ്ഞ മറിയമെ സ്വസ്തി! കര്‍ത്താവ്‌ അങ്ങയോടുകൂടെ, സ്ത്രീകളില്‍ അങ്ങ്‌ അനുഗ്രഹിക്കപ്പെട്ടവളാകുന്നു‍. അങ്ങയുടെ ഉദരത്തിന്‍ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു‍ (ലൂക്കാ 1:28, 1:42-43).

പരിശുദ്ധ മറിയമേ; തമ്പുരാന്‍റെ അമ്മേ പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട്‌ അപേക്ഷിക്കണമെ, ആമ്മേന്‍.
(സഭയുടെ പ്രാര്‍ത്ഥനയാണിത്‌)

Glory Be

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

ആദിയിലെപ്പോലെ ഇപ്പോഴും, എപ്പോഴും,


എന്നേക്കും



സ്തുതിയായിരിക്കട്ടെ. ആമ്മേന്‍.

Oh My Jesus

ഓ എന്റെ ഈശോയേ



ഓ എന്റെ ഈശോയേ, ഞങ്ങളുടെ പാപങ്ങള്‍

ക്ഷമിക്കേണമേ. നരകാഗ്നിയില്‍നിന്ന് ഞങ്ങളെ

രക്ഷിക്കേണമേ. എല്ലാത്മാക്കളെയും,

പ്രത്യേകിച്ച്, അങ്ങേ കരുണ ഏറ്റവും കൂടുതല്‍

ആവശ്യം ഉള്ളവരെ സ്വര്‍ഗ്ഗത്തിലേക്ക്

ആനയിക്കേണമേ.

Hail Holy Queen

Final Prayer