Index

പ്രവൃത്തികൾ - Chapter 12

1. അക്കാലത്ത്‌ ഹേറോദേസ്‌ രാജാവ്‌ സഭയില്‍പ്പെട്ട ചിലരെ പീഡിപ്പിക്കാന്‍ തുടങ്ങി.
2. അവന്‍ യോഹന്നാന്‍െറ സഹോദരനായ യാക്കോബിനെ വാളിനിരയാക്കി.
3. യഹൂദരെ ഇതു സന്തോഷിപ്പിച്ചുവെന്നു കണ്ട്‌ അവന്‍ പത്രോസിനെയും ബന്‌ധന സ്‌ഥനാക്കാന്‍ ഒരുമ്പെട്ടു. അതു പുളിപ്പില്ലാത്ത അപ്പത്തിന്‍െറ ദിവസങ്ങളായിരുന്നു.
4. അവനെ കാരാഗൃഹത്തിലടച്ചതിനുശേഷം നാലു ഭടന്‍മാര്‍ വീതമുള്ള നാലു സംഘങ്ങളെ അവന്‍ കാവലിനു നിയോഗിച്ചു. പെ സഹാ കഴിയുമ്പോള്‍ അവനെ ജനത്തിന്‍െറ മുമ്പില്‍കൊണ്ടുവരാമെന്നായിരുന്നു അവന്‍െറ ഉദ്‌ദേശ്യം.
5. അങ്ങനെ പത്രോസ്‌ കാരാഗൃഹത്തില്‍ സൂക്‌ഷിക്കപ്പെട്ടു. സഭ അവനുവേണ്ടി ദൈവത്തോടു തീക്‌ഷണമായിപ്രാര്‍ഥിച്ചുകൊണ്ടിരുന്നു.
6. പരസ്യവിചാരണയ്‌ക്കു പുറത്തുകൊണ്ടുവരാന്‍ ഹേറോദേസ്‌ ഉദ്ദേശിച്ചിരുന്നതിന്‍െറ തലേ രാത്രി പത്രോസ്‌ ഇരുചങ്ങല കളാല്‍ ബന്‌ധിതനായി രണ്ടു പടയാളികളുടെ മധ്യേ ഉറങ്ങുകയായിരുന്നു. പട്ടാളക്കാര്‍ കാരാഗൃഹവാതില്‍ക്കല്‍ കാവല്‍നില്‍ക്കുന്നുണ്ടായിരുന്നു.
7. പെട്ടെന്ന്‌ കര്‍ത്താവിന്‍െറ ഒരു ദൂതന്‍പ്രത്യക്‌ഷനായി. ആ മുറിയാകെ പ്രകാശം നിറഞ്ഞു. അവന്‍ പത്രോസിനെ പാര്‍ശ്വത്തില്‍ തട്ടി ഉണര്‍ത്തിക്കൊണ്ടു പറഞ്ഞു: വേഗം എഴുന്നേല്‍ക്കൂ. അപ്പോള്‍ അവന്‍െറ കൈകളില്‍നിന്നു ചങ്ങലകള്‍ താഴെ വീണു.
8. ദൂതന്‍ അവനോടു പറഞ്ഞു: നീ അരമുറുക്കി പാദരക്‌ഷകള്‍ അണിയുക. അവന്‍ അങ്ങനെ ചെയ്‌തു. ദൂതന്‍ വീണ്ടും പറഞ്ഞു:മേലങ്കി ധരിച്ചുകൊണ്ട്‌ എന്‍െറ പിന്നാലെ വരുക.
9. അവന്‍ പുറത്തിറങ്ങി ദൂതനെ അനുഗമിച്ചു. എങ്കിലും, ദൂതന്‍വഴി സംഭവി ച്ചഇക്കാര്യംയാഥാര്‍ഥ്യമാണെന്ന്‌ അവനു തോന്നിയില്ല. തനിക്ക്‌ ഒരു ദര്‍ശനം ഉണ്ടായതാണെന്നേ അവന്‍ കരുതിയുള്ളൂ.
10. അവര്‍ ഒന്നാമത്തെയും രണ്ടാമത്തെയും കാവല്‍സ്‌ഥാനങ്ങള്‍ പിന്നിട്ടു നഗരത്തിലേക്കുള്ള ഇരുമ്പുകവാടത്തിലെത്തി. അത്‌ അവര്‍ക്കായി സ്വയം തുറന്നു. അവര്‍ പുറത്തു കടന്ന്‌ ഒരു തെരുവുപിന്നിട്ടപ്പോള്‍ ദൂതന്‍ പെട്ടെന്ന്‌ അപ്രത്യക്‌ഷനായി.
11. അപ്പോഴാണ്‌ പത്രോസിന്‌ പൂര്‍ണബോധം വന്നത്‌. അവന്‍ പറഞ്ഞു: കര്‍ത്താവു തന്‍െറ ദൂതനെ അയച്ച്‌ ഹേറോദേസിന്‍െറ കരങ്ങളില്‍ നിന്നും യഹൂദന്‍മാരുടെ വ്യാമോഹങ്ങളില്‍നിന്നും എന്നെ മോചിപ്പിച്ചിരിക്കുന്നുവെന്ന്‌ ഇപ്പോള്‍ എനിക്കു വ്യക്‌തമായി.
12. ഇക്കാര്യം ഗ്രഹിച്ചപ്പോള്‍ അവന്‍ , മര്‍ക്കോസ്‌ എന്ന്‌ അപരനാമമുള്ള യോഹന്നാന്‍െറ അമ്മയായ മറിയത്തിന്‍െറ വീട്ടിലേക്കു പോയി. അവിടെ വളരെപ്പേര്‍ സമ്മേളിച്ച്‌ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു.
13. അവന്‍ പടിവാതില്‍ക്കല്‍ മുട്ടിയപ്പോള്‍ റോദാ എന്ന വേലക്കാരി ഇറങ്ങിവന്നു നോക്കി.
14. പത്രോസിന്‍െറ സ്വരം തിരിച്ചറിഞ്ഞഅവള്‍ സന്തോഷഭരിതയായി വാതില്‍ തുറക്കുന്ന കാര്യം മറന്ന്‌ അകത്തേക്ക്‌ ഓടിച്ചെന്ന്‌, പത്രോസ്‌ വാതില്‍ക്കല്‍ നില്‍ക്കുന്നു എന്നറിയിച്ചു.
15. നിനക്കു ഭ്രാന്താണ്‌ എന്ന്‌ അവര്‍ പറഞ്ഞു. അവള്‍ വീണ്ടും തറപ്പിച്ചു പറഞ്ഞപ്പോള്‍ അവന്‍െറ കാവല്‍ദൂതനായിരിക്കും എന്നായിരുന്നു അവരുടെ മറുപടി.
16. പത്രോസ്‌ വാതില്‍ക്കല്‍ മുട്ടിക്കൊണ്ടിരുന്നു. അവര്‍ കതകു തുറന്നപ്പോള്‍ അവനെക്കണ്ടു വിസ്‌മയിച്ചു.
17. നിശ്‌ശബ്‌ദരായിരിക്കുവാന്‍ കൈകൊണ്ട്‌ ആംഗ്യം കാണിച്ചതിനുശേഷം എങ്ങനെയാണ്‌ കര്‍ത്താവു തന്നെ കാരാഗൃഹത്തില്‍നിന്നു രക്‌ഷപെ ടുത്തിയതെന്ന്‌ അവന്‍ വിശദീകരിച്ചു. ഈ സംഭവം യാക്കോബിനോടും സഹോദരന്‍മാരോടും പറയണമെന്ന്‌ അവന്‍ ആവശ്യപ്പെട്ടു. അനന്തരം അവന്‍ അവിടെ നിന്ന്‌ പുറപ്പെട്ട്‌ വേറൊരു സ്‌ഥലത്തേക്കു പോയി. പ്രഭാതമായപ്പോള്‍,
18. പത്രോസിന്‌ എന്തു സംഭവിച്ചിരിക്കാമെന്നതിനെക്കുറിച്ചു പടയാളികളുടെയിടയില്‍ വലിയ പരിഭ്രാന്തിയുണ്ടായി.
19. അവനെ അന്വേഷിച്ചു കണ്ടെത്താതെ വന്നപ്പോള്‍ ഹേറോദേസ്‌ കാവല്‍ക്കാരെ വിചാരണ ചെയ്യുകയും അവരെ കൊല്ലാന്‍ ആജ്‌ഞാപിക്കുകയും ചെയ്‌തു. അനന്തരം പത്രോസ്‌യൂദയായില്‍നിന്ന്‌ കേസറിയായിലേക്കുപോയി അവിടെ താമസിച്ചു.
20. ടയിറിലും സീദോനിലുമുള്ള ആളുകളോടു ഹേറോദേസിന്‌ വൈരമുണ്ടായിരുന്നു. അവര്‍ ഒത്തുചേര്‍ന്ന്‌ രാജാവിന്‍െറ അടുത്തുചെന്ന്‌, അവന്‍െറ പള്ളിയറക്കാരനായ ബ്‌ളാസ്‌തോസിനെ സ്വാധീനിച്ച്‌, സമാധാനത്തിനുവേണ്ടി അപേക്‌ഷിച്ചു. കാരണം, അവരുടെ ദേശം ഭക്‌ഷ്യസാധനങ്ങള്‍ക്ക്‌ ആശ്രയിച്ചിരുന്നത്‌ അവന്‍െറ രാജ്യത്തെയാണ്‌.
21. ഒരു നിശ്‌ചിതദിവസം ഹേറോദേസ്‌ രാജകീയ വസ്‌ത്രങ്ങള്‍ ധരിച്ച്‌ സിംഹാസനത്തില്‍ ഉപ വിഷ്‌ടനായി അവരോടു പരസ്യമായി സംസാരിച്ചു.
22. ജനക്കൂട്ടം വിളിച്ചുപറഞ്ഞു: ഇത്‌ ഒരു ദേവന്‍െറ സ്വരമാണ്‌, മനുഷ്യന്‍േറതല്ല.
23. പെട്ടെന്നു കര്‍ത്താവിന്‍െറ ഒരു ദൂതന്‍ അവനെ അടിച്ചുവീഴ്‌ത്തി. എന്തെന്നാല്‍, ദൈവത്തിന്‌ അവന്‍ മഹത്വം നല്‍കിയില്ല. പുഴുക്കള്‍ക്കി രയായി അവന്‍ അന്ത്യശ്വാസം വലിച്ചു.
24. ദൈവവചനം വളര്‍ന്നു വ്യാപിച്ചു.
25. ബാര്‍ണബാസും സാവൂളും തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കി ജറുസലെമില്‍നിന്നു തിരിച്ചുവന്നു. മര്‍ക്കോസ്‌ എന്ന്‌ അപരനാമ മുള്ള യോഹന്നാനെയും അവര്‍ കൂടെക്കൊണ്ടുപോന്നു.