1. ക്രിസ്‌തുവിനോടൊപ്പം നിങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടെങ്കില്‍ ദൈവത്തിന്‍െറ വലത്തുഭാഗത്ത് ഉപവിഷ്‌ടനായിരിക്കുന്ന ക്രിസ്‌തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിന്‍.
2. ഭൂമിയിലുള്ള വസ്‌തുക്കളിലല്ല, പ്രത്യുത, ഉന്നതത്തിലുള്ളവയില്‍ ശ്രദ്‌ധിക്കുവിന്‍.
3. എന്തെന്നാല്‍, നിങ്ങള്‍ മൃതരായിരിക്കുന്നു. നിങ്ങളുടെ ജീവന്‍ ക്രിസ്‌തുവിനോടൊപ്പം ദൈവത്തില്‍ നിഗൂഢമായി സ്‌ഥിതിചെയ്യുന്നു.
4. നമ്മുടെ ജീവനായ ക്രിസ്‌തുപ്രത്യക്‌ഷനാകുമ്പോള്‍ അവനോടുകൂടെ നിങ്ങളും മഹത്വത്തില്‍ പ്രത്യക്‌ഷപ്പെടും.
5. അതുകൊണ്ട് നിങ്ങളില്‍ ഭൗമികമായിട്ടുള്ളതെല്ലാം-അസന്‍മാര്‍ഗികത, അശുദ്‌ധി, മനഃക്‌ഷോഭം, ദുര്‍വിചാരങ്ങള്‍, വിഗ്രഹാരാധനതന്നെയായ ദ്രവ്യാസക്‌തി ഇവയെല്ലാം - നശിപ്പിക്കുവിന്‍.
6. ഇവനിമിത്തം ദൈവത്തിന്‍െറ ക്രോധം വന്നുചേരുന്നു.
7. നിങ്ങളും ഒരിക്കല്‍ അവയ്‌ക്കനുസൃതമായി ജീവിക്കുകയും പ്രവര്‍ത്തിക്കുകയുംചെയ്‌തിരുന്നു.
8. ഇപ്പോള്‍ അവയെല്ലാം ദൂരെയെറിയുവിന്‍. അമര്‍ഷം, ക്രോധം, ദുഷ്‌ടത, ദൈവദൂഷണം, അശുദ്‌ധഭാഷണം തുടങ്ങിയവ വര്‍ജിക്കുവിന്‍.
9. പരസ്‌പരം കള്ളംപറയരുത്. പഴയ മനുഷ്യനെ അവന്‍െറ ചെയ്‌തികളോടുകൂടെ നിഷ്‌കാസനംചെയ്യുവിന്‍.
10. സമ്പൂര്‍ണജ്‌ഞാനം കൊണ്ടുസ്രഷ്‌ടാവിന്‍െറ പ്രതിച്‌ഛായയ്‌ക്കനുസൃതമായി നവീകരിക്കപ്പെടുന്ന പുതിയ മനുഷ്യനെ ധരിക്കുവിന്‍.
11. ഇവിടെ ഗ്രീക്കുകാരനെന്നോ യഹൂദനെന്നോ, പരിച്‌ഛേദിതനെന്നോ അപരിച്‌ഛേദിതനെന്നോ, അപരിഷ്‌കൃതനെന്നോ സിഥിയനെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ വ്യത്യാസം ഇല്ല. പിന്നെയോ, ക്രിസ്‌തു എല്ലാമാണ്, എല്ലാവരിലുമാണ്.
12. അതിനാല്‍, ദൈവത്തിന്‍െറ തെരഞ്ഞെടുക്കപ്പെട്ടവരും വാത്‌സല്യഭാജനങ്ങളും പരിശുദ്‌ധരുമെന്ന നിലയില്‍ നിങ്ങള്‍ കാരുണ്യം, ദയ, വിനയം, സൗമ്യത, ക്‌ഷമ എന്നിവ ധരിക്കുവിന്‍.
13. ഒരാള്‍ക്കു മറ്റൊരാളോടു പരിഭവമുണ്ടായാല്‍ പരസ്‌പരം ക്‌ഷമിച്ചു സഹിഷ് ണുതയോടെ വര്‍ത്തിക്കുവിന്‍. കര്‍ത്താവ് നിങ്ങളോടു ക്‌ഷമിച്ചതുപോലെതന്നെ നിങ്ങളും ക്‌ഷമിക്കണം
14. സര്‍വ്വോപരി, എല്ലാറ്റിനെയും കൂട്ടിയിണക്കി പരിപൂര്‍ണമായ ഐക്യത്തില്‍ ബന്‌ധിക്കുന്ന സ്‌നേഹം പരിശീലിക്കുവിന്‍.
15. ക്രിസ്‌തുവിന്‍െറ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ! ഈ സമാധാനത്തിലേക്കാണ് നിങ്ങള്‍ ഏകശരീരമായി വിളിക്കപ്പെട്ടത്. അതിനാല്‍, നിങ്ങള്‍ കൃതജ്‌ഞതാനിര്‍ഭരരായിരിക്കുവിന്‍.
16. പരസ്‌പരം പഠിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുമ്പോഴും, കൃതജ്‌ഞത നിറഞ്ഞഹൃദയത്തോടെ, ദൈവത്തിനു സങ്കീര്‍ത്തനങ്ങളും ഗാനങ്ങളും ആത്‌മീയഗീതങ്ങളും പാടുമ്പോഴും ക്രിസ്‌തുവിന്‍െറ വചനം നിങ്ങളില്‍ സമൃദ്‌ധമായി വസിക്കട്ടെ!
17. നിങ്ങള്‍ വാക്കാലോ പ്രവൃത്തിയാലോ എന്തു ചെയ്‌താലും അതെല്ലാം കര്‍ത്താവായ യേശുവഴി പിതാവായദൈവത്തിനു കൃതജ്‌ഞതയര്‍പ്പിച്ചുകൊണ്ട് അവന്‍െറ നാമത്തില്‍ ചെയ്യുവിന്‍.
18. ഭാര്യമാരേ, നിങ്ങള്‍ കര്‍ത്താവിനുയോഗ്യമാംവിധം ഭര്‍ത്താക്കന്‍മാര്‍ക്കു വിധേയരായിരിക്കുവിന്‍.
19. ഭര്‍ത്താക്കന്‍മാരേ, നിങ്ങള്‍ ഭാര്യമാരെ സ്‌നേഹിക്കുവിന്‍. അവരോടു നിര്‍ദയമായി പെരുമാറരുത്.
20. കുട്ടികളേ, എല്ലാകാര്യങ്ങളിലും നിങ്ങളുടെ മാതാപിതാക്കന്‍മാരെ അനുസരിക്കുവിന്‍. ഇതു കര്‍ത്താവിനു പ്രീതികരമത്ര.
21. പിതാക്കന്‍മാരേ, നിങ്ങളുടെ കുട്ടികളെ പ്രകോപിപ്പിക്കരുത്. പ്രകോപിപ്പിച്ചാല്‍ അവര്‍ നിരുന്‍മേഷരാകും.
22. ദാസന്‍മാരേ, നിങ്ങളുടെ ലൗകികയജ മാനന്‍മാരെ എല്ലാകാര്യങ്ങളിലും അനുസരിക്കുവിന്‍. ഇതു മനുഷ്യപ്രീതിക്കുവേണ്ടി മറ്റുള്ളവരെ കാണിക്കാനായി ചെയ്യുന്നതാകരുത്; കര്‍ത്താവിനെ ഭയപ്പെട്ടുകൊണ്ട് ആത്‌മാര്‍ഥതയോടെ ചെയ്യുന്നതാകണം.
23. നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാര്‍ഥതയോടെ ചെയ്യു വിന്‍.
24. നിങ്ങള്‍ക്കു പ്രതിഫലമായി കര്‍ത്താവില്‍നിന്ന് അവകാശം ലഭിക്കുമെന്ന് അറിഞ്ഞുകൊള്ളുവിന്‍. കര്‍ത്താവായ ക്രിസ്‌തുവിനെത്തന്നെയാണല്ലോ നിങ്ങള്‍ ശുശ്രൂഷിക്കുന്നത്.
25. തെറ്റുചെയ്യുന്നവനു ശിക്‌ഷ ലഭിക്കും; അക്കാര്യത്തില്‍ മുഖം നോട്ടമില്ല.