1. നിയമം വരാനിരിക്കുന്ന നന്‍മകളുടെ നിഴല്‍ മാത്രമാണ്, അവയുടെ തനിരൂപമല്ല. അതിനാല്‍ ആണ്ടുതോറും ഒരേ ബലിതന്നെ അര്‍പ്പിക്കപ്പെടുന്നെങ്കിലും അവയില്‍ സംബന്‌ധിക്കുന്നവരെ പൂര്‍ണരാക്കാന്‍ അവയ്‌ക്ക് ഒരിക്കലും കഴിയുന്നില്ല;
2. അവയ്‌ക്കു കഴിഞ്ഞിരുന്നെങ്കില്‍, ബലിയര്‍പ്പണം തന്നെ നിന്നുപോകുമായിരുന്നില്ലേ? ആരാധകര്‍ ഒരിക്കല്‍ ശുദ്‌ധീകരിക്കപ്പെട്ടിരുന്നെങ്കില്‍, പിന്നെ പാപത്തെക്കുറിച്ചുയാതൊരു അവബോധ വും അവര്‍ക്കുണ്ടാകുമായിരുന്നില്ല.
3. എന്നാല്‍, ഈ ബലികള്‍ മൂലം അവര്‍ ആണ്ടുതോറും തങ്ങളുടെ പാപങ്ങള്‍ ഓര്‍ക്കുന്നു.
4. കാരണം, കാളകളുടെയും കോലാടുകളുടെയും രക്‌തത്തിനു പാപങ്ങള്‍ നീക്കിക്കളയാന്‍ സാധിക്കുകയില്ല.
5. ഇതിനാല്‍, അവന്‍ ലോകത്തിലേക്കുപ്രവേശിച്ചപ്പോള്‍ ഇങ്ങനെ അരുളിച്ചെയ്‌തു: ബലികളും കാഴ്‌ചകളും അവിടുന്ന് ആഗ്രഹിച്ചില്ല. എന്നാല്‍, അവിടുന്ന് എനിക്കൊരു ശ രീരം സജ്‌ജമാക്കിയിരിക്കുന്നു;
6. ദഹനബലികളിലും പാപപരിഹാരബലികളിലും അവിടുന്നു സംപ്രീതനായില്ല.
7. അപ്പോള്‍, പുസ്‌ത കത്തിന്‍െറ ആരംഭത്തില്‍ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതുപോലെ, ഞാന്‍ പറഞ്ഞു: ദൈവമേ, അവിടുത്തെ ഇഷ്‌ടം നിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു.
8. നിയമപ്രകാരം അര്‍പ്പിക്കപ്പെട്ടിരുന്ന ബലികളും കാഴ്‌ച കളും ദഹനബലികളും പാപപരിഹാരബലികളും അവിടുന്ന് ആഗ്രഹിക്കുകയോ ഇഷ്‌ടപ്പെടുകയോ ചെയ്‌തില്ല എന്നു പറഞ്ഞപ്പോള്‍ത്തന്നെ
9. ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: അവിടുത്തെ ഹിതം നിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു. രണ്ടാമത്തേതു സ്‌ഥാപിക്കാനായി ഒന്നാമത്തേത് അവന്‍ നീക്കിക്കളയുന്നു.
10. ആ ഹിതമനുസരിച്ച് യേശുക്രിസ്‌തുവിന്‍െറ ശരീരം എന്നേക്കുമായി ഒ രിക്കല്‍ സമര്‍പ്പിക്കപ്പെട്ടതുവഴി നാം വിശുദ്‌ധീകരിക്കപ്പെട്ടിരിക്കുന്നു.
11. പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട് ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു.
12. എന്നാല്‍, അവനാകട്ടെ പാപങ്ങള്‍ക്കുവേണ്ടി എന്നേക്കുമായുള്ള ഏക ബലി അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍, ദൈവത്തിന്‍െറ വലത്തുഭാഗത്ത് ഉപവിഷ്‌ടനായി.
13. ശത്രുക്കളെ തന്‍െറ പാദപീഠമാക്കുവോളം അവന്‍ കാത്തിരിക്കുന്നു.
14. വിശുദ്‌ധീകരിക്കപ്പെട്ടവരെ അവന്‍ ഏകബലിസമര്‍പ്പണംവഴി എന്നേക്കുമായി പരിപൂര്‍ണരാക്കിയിരിക്കുന്നു.
15. പരിശുദ്‌ധാത്‌മാവുതന്നെ നമുക്കു സാക്‌ഷ്യം നല്‍കുന്നു:
16. ആദിവസങ്ങള്‍ക്കുശേഷം അവരുമായി ഞാന്‍ ഏര്‍പ്പെടുന്ന ഉട മ്പടി ഇതാണ് എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു. എന്‍െറ നിയമങ്ങള്‍ അവരുടെ ഹൃദയങ്ങള്‍ക്കു ഞാന്‍ നല്‍കും. അവരുടെ മന സ്‌സുകളില്‍ അവ ഞാന്‍ ആലേഖനം ചെയ്യും.
17. അവിടുന്നു തുടരുന്നു: അവരുടെ ദുഷ്‌പ്രവൃത്തികളും പാപങ്ങളും ഞാനിനി ഒരു കാരണവശാലും ഓര്‍മിക്കുകയില്ല.
18. പാപമോചനം ഉള്ളിടത്തു പാപപരിഹാരബലി ആവശ്യമില്ലല്ലോ.
19. എന്‍െറ സഹോദരരേ, യേശുവിന്‍െറ രക്‌തംമൂലം വിശുദ്‌ധസ്‌ഥലത്തേക്കു പ്രവേശിക്കാന്‍ നമുക്കു മനോധൈര്യമുണ്ട്.
20. എന്തെന്നാല്‍, തന്‍െറ ശരീരമാകുന്ന വിരിയിലൂടെ അവന്‍ നമുക്കായി നവീനവും സജീവവുമായ ഒരു പാത തുറന്നുതന്നിരിക്കുന്നു.
21. ദൈവഭവനത്തിന്‍െറ മേല്‍നോട്ടക്കാരനായി നമുക്കൊരു മഹാപുരോഹിതനുണ്ട്.
22. അതിനാല്‍, വിശ്വാസത്തിന്‍െറ ഉറപ്പുള്ള സത്യഹൃദയത്തോടെ നമുക്ക് അടുത്തുചെല്ലാം. ഇതിന് ദുഷ്‌ടമനഃസാക്‌ഷിയില്‍നിന്നു നമ്മുടെ ഹൃദയത്തെ വെടിപ്പാക്കുകയും ശരീരം ശുദ്‌ധജലത്താല്‍ കഴുകുകയും വേണം.
23. നമ്മോടു വാഗ്‌ദാനം ചെയ്‌തിരിക്കുന്നവന്‍ വിശ്വസ്‌തനാകയാല്‍ നമ്മുടെ പ്രത്യാശ ഏറ്റുപറയുന്നതില്‍ നാം സ്‌ഥിരതയുള്ളവരായിരിക്കണം.
24. സ്‌നേഹത്തോടെ ജീവിക്കുന്നതിനും നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനും പരസ്‌പരം പ്രാത്‌സാഹിപ്പിക്കാന്‍ എങ്ങനെ കഴിയുമെന്ന് നമുക്കു പര്യാലോചിക്കാം.
25. ചിലര്‍ സാധാരണമായി ചെയ്യാറുള്ളതുപോലെ നമ്മുടെ സഭായോഗങ്ങള്‍ നാം ഉപേക്‌ഷിക്ക രുത്. മാത്രമല്ല, ആദിനം അടുത്തുവരുന്നതു കാണുമ്പോള്‍ നിങ്ങള്‍ പരസ്‌പരം കൂടുതല്‍ കൂടുതല്‍ പ്രാത്‌സാഹിപ്പിക്കുകയും വേണം.
26. സത്യത്തെ സംബന്‌ധിച്ചു പൂര്‍ണമായ അറിവു ലഭിച്ചതിനുശേഷം മനഃപൂര്‍വം നാം പാപം ചെയ്യുന്നെങ്കില്‍ പാപങ്ങള്‍ക്കുവേണ്ടി അര്‍പ്പിക്കപ്പെടാന്‍ പിന്നൊരു ബലി അവശേഷിക്കുന്നില്ല.
27. മറിച്ച്, ഭയങ്കരമായന്യായവിധിയുടെ സംഭീതമായ കാത്തിരിപ്പും ശത്രുക്കളെ വിഴുങ്ങിക്കളയുന്ന അഗ്‌നിയുടെ ക്രോധവും മാത്രമേ ഉണ്ടായിരിക്കൂ.
28. മോശയുടെ നിയമം ലംഘിക്കുന്ന മനുഷ്യന്‍ കരുണ ലഭിക്കാതെ രണ്ടോ മൂന്നോ സാക്‌ഷികളുടെ സാന്നിധ്യത്തില്‍ മരിക്കുന്നു.
29. ദൈവപുത്രനെ പുച്‌ഛിച്ചുതള്ളുകയും തന്നെ ശുദ്‌ധീകരി ച്ചപുതിയ ഉടമ്പടിയുടെ രക്‌തത്തെ അശുദ്‌ധമാക്കുകയും കൃപയുടെ ആത്‌മാവിനെ അവമാനിക്കുകയും ചെയ്‌തവനു ലഭിക്കുന്ന ശിക്‌ഷ എത്ര കഠോരമായിരിക്കുമെന്നാണ് നിങ്ങള്‍ വിചാരിക്കുന്നത്? പ്രതികാരം എന്‍േറതാണ്.
30. ഞാന്‍ പകരംവീട്ടും എന്നും കര്‍ത്താവു തന്‍െറ ജനത്തെ വിധിക്കും എന്നും പറഞ്ഞവനെ നാം അറിയുന്നു.
31. ജീവിക്കുന്ന ദൈവത്തിന്‍െറ കൈയില്‍ചെന്നു വീഴുക വളരെ ഭയാനകമാണ്.
32. നിങ്ങള്‍ പ്രബുദ്‌ധരാക്കപ്പെട്ടതിനു ശേഷം, കഷ്‌ടപ്പാടുകളോടു കഠിനമായി പൊരുതിനിന്ന ആ കഴിഞ്ഞകാലങ്ങള്‍ ഓര്‍ക്കുവിന്‍.
33. ചിലപ്പോഴെല്ലാം നിങ്ങള്‍ വേദനയ്‌ക്കും അധിക്‌ഷേപത്തിനും പരസ്യമായി വിഷയമാക്കപ്പെടുകയും മറ്റുചിലപ്പോള്‍ ഇവ സഹിച്ചവരുമായി പങ്കുചേരുകയും ചെയ്‌തു.
34. തടങ്കലിലായിരുന്നപ്പോള്‍ നിങ്ങള്‍ വേദന കള്‍ പങ്കിട്ടു. ധനത്തിന്‍െറ അപഹരണം സന്തോഷത്തോടെ നിങ്ങള്‍ സഹിച്ചു. എന്തെന്നാല്‍, കൂടുതല്‍ ഉത്‌കൃഷ്‌ടവും ശാശ്വതവുമായ ധനം നിങ്ങള്‍ക്കുണ്ടെന്നു നിങ്ങള്‍ അറിഞ്ഞിരുന്നു.
35. നിങ്ങളുടെ ആത്‌മധൈര്യം നിങ്ങള്‍ നശിപ്പിച്ചുകളയരുത്. അതിനുവലിയ പ്രതിഫലം ലഭിക്കാനിരിക്കുന്നു.
36. ദൈവത്തിന്‍െറ ഇഷ്‌ടം നിറവേറ്റി അവിടുത്തെ വാഗ്‌ദാനം പ്രാപിക്കാന്‍ നിങ്ങള്‍ക്കു സഹനശ ക്‌തി ആവശ്യമായിരിക്കുന്നു.
37. ഇനി വളരെക്കുറച്ചു സമയമേയുള്ളൂ. വരാനിരിക്കുന്നവന്‍ വരുകതന്നെ ചെയ്യും. അവന്‍ താമസിക്കുകയില്ല.
38. എന്‍െറ നീതിമാന്‍ വിശ്വാസംമൂലം ജീവിക്കും. അവന്‍ പിന്‍മാറുന്നെങ്കില്‍ എന്‍െറ ആത്‌മാവ് അവനില്‍ പ്രസാദിക്കുകയില്ല.
39. പിന്‍മാറി നശിപ്പിക്കപ്പെടുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ച് ആത്‌മ രക്‌ഷപ്രാപിക്കുന്നവരുടെ കൂട്ടത്തിലാണ് നാം.