1. ജോബ് പറഞ്ഞു:
2. ഇതൊക്കെ മുന്‍പും ഞാന്‍ കേട്ടിട്ടുണ്ട്. നിങ്ങള്‍ നല്‍കുന്ന ആശ്വാസംദയനീയമാണ്.
3. പൊള്ളവാക്കുകള്‍ക്ക് അറുതിയില്ലേ? അല്ലെങ്കില്‍ ഇങ്ങനെ പറയാന്‍ നിന്നെപ്രരിപ്പിക്കുന്നതെന്ത്?
4. നീ എന്‍െറ സ്‌ഥാനത്തായിരുന്നെങ്കില്‍നിന്നെപ്പോലെ സംസാരിക്കാന്‍എനിക്കും കഴിയുമായിരുന്നു. നിനക്കെതിരേ സംസാരിക്കാനും നിന്നെ പരിഹസിക്കാനും എനിക്കു കഴിയുമായിരുന്നു.
5. എന്നാല്‍, എന്‍െറ സംസാരംകൊണ്ടു നിന്നെ ഞാന്‍ ശക്‌തിപ്പെടുത്തുമായിരുന്നു. സാന്ത്വനവാക്കുകള്‍കൊണ്ടു നിന്‍െറ വേദന ലഘൂകരിക്കുകമായിരുന്നു.
6. ഞാന്‍ സംസാരിച്ചതുകൊണ്ട് എന്‍െറ വേദന ശമിക്കുന്നില്ല. മിണ്ടാതിരുന്നാലും അതെന്നെ വിട്ടുമാറുന്നില്ല.
7. ദൈവം ഇപ്പോള്‍ എന്നെതളര്‍ത്തിയിരിക്കുകയാണ്. എന്‍െറ സ്‌നേഹിതന്‍മാരെയും അവിടുന്ന് അകറ്റിക്കളഞ്ഞിരിക്കുന്നു.
8. അവിടുന്ന് എന്നെ എല്ലും തോലും ആക്കിയിരിക്കുന്നു. അത് എന്‍െറ മുഖത്തുനോക്കി എനിക്കെതിരേ സാക്‌ഷ്യം നല്‍കുന്നു.
9. അവിടുന്ന് എന്നെ വെറുക്കുകയും തന്‍െറ ക്രോധത്തില്‍ എന്നെ ചീന്തിക്കളയുകയും ചെയ്‌തു. അവിടുന്ന് എന്‍െറ നേരേ പല്ലിറുമ്മി,ശത്രു എന്നെതീക്‌ഷ്‌ണമായി നോക്കുന്നു.
10. മനുഷ്യര്‍ എന്‍െറ നേരേ വായ് പിളര്‍ന്നു, അവര്‍ ഗര്‍വോടെ എന്‍െറ മുഖത്തടിച്ചു; എനിക്കെതിരേ അവര്‍ സംഘം ചേരുന്നു.
11. അധര്‍മികള്‍ക്ക് അവിടുന്ന് എന്നെ വിട്ടുകൊടുക്കുന്നു; ക്രൂരന്‍മാരുടെ കൈകളില്‍ എന്നെ ഏല്‍പിച്ചുകൊടുക്കുന്നു.
12. ഞാന്‍ സ്വസ്‌ഥമായി വസിച്ചിരുന്നു;അവിടുന്നെന്നെതകര്‍ത്തു,അവിടുന്നെന്‍െറ കഴുത്തിനുപിടിച്ച്‌നിലത്തടിച്ചു ചിതറിച്ചു. അവിടുന്ന് എന്‍െറ നേരേ ഉന്നം വച്ചിരിക്കുന്നു.
13. അവിടുത്തെ വില്ലാളികള്‍ എന്നെ വലയം ചെയ്‌തിരിക്കുന്നു. അവിടുന്ന് എന്‍െറ ആന്തരാവയവങ്ങളെ കരുണയില്ലാതെ പിളര്‍ക്കുന്നു. അവിടുന്ന് എന്‍െറ പിത്തനീര് ഒഴുക്കിക്കളയുന്നു.
14. അവിടുന്ന് എന്നെ ആവര്‍ത്തിച്ചു മര്‍ദിച്ചു തകര്‍ക്കുന്നു. പടയാളിയെപ്പോലെ അവിടുന്ന് എന്‍െറ മേല്‍ ചാടിവീഴുന്നു.
15. ശരീരത്തിനു ഞാന്‍ ചാക്കുവസ്‌ത്രം തുന്നിയിരിക്കുന്നു. എന്‍െറ നെറ്റി പൊടിയില്‍ ആണ്ടിരിക്കുന്നു.
16. കരഞ്ഞു കരഞ്ഞ് എന്‍െറ മുഖം ചെമന്നു; എന്‍െറ കണ്‍പോളകളില്‍ അന്‌ധകാരം കുടിയിരിക്കുന്നു.
17. എന്‍െറ കൈകള്‍ അക്രമം പ്രവര്‍ത്തിച്ചിട്ടില്ല, എന്‍െറ പ്രാര്‍ഥന നിര്‍മലമാണ്.
18. ഭൂമി എന്‍െറ രക്‌തം മറച്ചുകളയാതിരിക്കട്ടെ! എന്‍െറ വിലാപം അവസാനിക്കാതിരിക്കട്ടെ!
19. ഇപ്പോഴും എന്‍െറ സാക്‌ഷി സ്വര്‍ഗത്തിലും എന്‍െറ ജാമ്യക്കാരന്‍ ഉന്നതത്തിലും ഇരിക്കുന്നു.
20. സ്‌നേഹിതന്‍മാര്‍ എന്നെ പരിഹസിക്കുന്നു. എന്‍െറ കണ്ണുകള്‍ ദൈവസന്നിധിയില്‍കണ്ണീരൊഴുക്കുന്നു.
21. ഒരുവന്‍ അയല്‍ക്കാരന്‍െറ മുന്‍പില്‍ വാദിക്കുന്നതുപോലെ അത് എനിക്കുവേണ്ടി ദൈവത്തിന്‍െറ മുന്‍പില്‍ന്യായവാദം നടത്തട്ടെ.
22. ഏതാനും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍തിരിച്ചുവരാന്‍ കഴിയാത്ത പാതയിലൂടെ ഞാന്‍ കടന്നുപോകും.