1. ഞാന്‍ പറഞ്ഞു: യാക്കോബിന്‍െറ തല വന്‍മാരേ, ഇസ്രായേല്‍ഭവനത്തിന്‍െറ അധിപന്‍മാരേ, ശ്രവിക്കുവിന്‍. നീതി അറിയുക നിങ്ങളുടെ കടമയല്ലേ?
2. നന്‍മയെ ദ്വേഷിക്കുകയും തിന്‍മയെ സ്‌നേഹിക്കുകയും ചെയ്യുന്ന നിങ്ങള്‍ എന്‍െറ ജനത്തിന്‍െറ തൊലി ഉരിഞ്ഞെടുക്കുന്നു; അവരുടെ അസ്‌ഥികളില്‍നിന്നു മാംസവും.
3. നിങ്ങള്‍ എന്‍െറ ജനത്തിന്‍െറ മാംസം ഭക്‌ഷിക്കുന്നു; തൊലി ഉരിഞ്ഞെടുക്കുന്നു; അവരുടെ അസ്‌ഥികള്‍ തകര്‍ക്കുന്നു; ചട്ടിയിലെ ഇറച്ചിയും കുട്ടകത്തിലെ മാംസവുംപോലെ അവരെ നുറുക്കുകയും ചെയ്യുന്നു.
4. അവര്‍ കര്‍ത്താവിനെ വിളിച്ചപേക്‌ഷിക്കും. അവിടുന്ന് മറുപടി നല്‍കുകയില്ല. അവരുടെ ദുഷ്‌കര്‍മങ്ങള്‍നിമിത്തം അവിടുന്ന് അവരില്‍നിന്നു മുഖം മറച്ചുകളയും.
5. എന്‍െറ ജനത്തെ വഴിതെറ്റിക്കുകയും ഭക്‌ഷിക്കാന്‍ എന്തെങ്കിലും കിട്ടിയാല്‍ സമാധാനം എന്നു പ്രഘോഷിക്കുകയും ഭക്‌ഷണം കൊടുക്കാത്തവനെതിരേയുദ്‌ധം പ്രഖ്യാപിക്കുകയും ചെയ്യുന്ന പ്രവാചകന്‍മാരെക്കു റിച്ച് കര്‍ത്താവ് അരുളിച്ചെയ്യുന്നു;
6. നിങ്ങള്‍ക്ക് ഇനി ദര്‍ശനമില്ലാത്ത രാത്രിയും ഭാവിഫലം അറിയാനാവാത്ത അന്‌ധകാരവും ആയിരിക്കും ഉണ്ടാവുക. പ്രവാചകന്‍മാരുടെമേല്‍ സൂര്യന്‍ അസ്‌തമിക്കും; പകല്‍ അവര്‍ക്ക് ഇരുട്ടായി മാറും.
7. ദീര്‍ഘദര്‍ശികള്‍ അപ മാനിതരാകും; ഭാവി പറയുന്നവര്‍ ലജ്‌ജിതരാകും. ദൈവത്തില്‍നിന്ന് ഉത്തരം ലഭിക്കായ്‌കയാല്‍ അവര്‍ വായ് പൊത്തും.
8. ഞാനാകട്ടെ, യാക്കോബിനോട് അവന്‍െറ അതിക്ര മങ്ങളും, ഇസ്രായേലിനോട് അവന്‍െറ പാപങ്ങളും വിളംബരം ചെയ്യുന്നതിനുവേണ്ടി കര്‍ത്താവിന്‍െറ ആത്‌മാവിനാലും ബലത്താലും നീതിയാലും ശക്‌തിയാലും നിറഞ്ഞിരിക്കുന്നു.
9. യാക്കോബ്‌ഭവനത്തിന്‍െറ തലവന്‍മാരേ, ഇസ്രായേല്‍കുടുംബത്തിലെ അധിപന്‍മാരേ, കേള്‍ക്കുവിന്‍. നിങ്ങള്‍ നീതിയെ വെറുക്കുകയും ഋജുവായതെല്ലാം വളച്ചുകളയുകയും ചെയ്യുന്നു.
10. രക്‌തത്താല്‍ നിങ്ങള്‍ സീയോന്‍ പണിതുയര്‍ത്തുന്നു. അധര്‍മത്താല്‍ ജറുസലെമും.
11. അതിന്‍െറ ന്യായാധിപന്‍മാര്‍ കോഴ വാങ്ങി വിധിക്കുന്നു. പുരോഹിതന്‍മാര്‍ കൂലിവാങ്ങി പഠിപ്പിക്കുന്നു. പ്രവാചകന്‍മാര്‍ പണത്തിനുവേണ്ടി ഭാവിപറയുന്നു. എന്നിട്ടും അവര്‍ കര്‍ത്താവില്‍ ആശ്രയിച്ചു കൊണ്ടു പറയുന്നു: കര്‍ത്താവ് നമ്മുടെ മധ്യത്തിലില്ലേ? നമുക്ക് ഒരു അനര്‍ഥവും വരുകയില്ല.
12. നിങ്ങള്‍ നിമിത്തം സീയോന്‍ വയല്‍പോലെ ഉഴുതുമറിക്കപ്പെടും; ജറുസലെം നാശക്കൂമ്പാരമാകും; ദേവാലയഗിരി വന മായിത്തീരും.