1. വിനാശകന്‍ നിനക്കെതിരേ വരുന്നു. കോട്ടകളില്‍ പ്രതിരോധമേര്‍പ്പെടുത്തുക; വഴികളില്‍ കാവല്‍ നിര്‍ത്തുക. നീ അരമുറുക്കുക; സര്‍വശക്‌തിയും സംഭരിക്കുക.
2. കര്‍ത്താവ് യാക്കോബിന്‍െറ പ്രതാപം പുനഃസ്‌ഥാപിക്കുന്നു; ഇസ്രായേലിന്‍െറ പ്രതാപം പോലെതന്നെ. കവര്‍ച്ചക്കാര്‍ അത് അപഹരിച്ച് അവരുടെ ശാഖകളെ നശിപ്പിച്ചു.
3. അവന്‍െറ യോദ്‌ധാക്കളുടെ പരിചയ്‌ക്കു ചെന്നിറമാണ്. അവന്‍െറ സൈനികര്‍ രക്‌താംബരം അണിഞ്ഞിരിക്കുന്നു. അണിനിരന്നു നീങ്ങുമ്പോള്‍ അവരുടെ രഥങ്ങള്‍ തീജ്വാലപോലെ മിന്നുന്നു. പടക്കുതിരകള്‍ കുതിച്ചു പായുന്നു.
4. രഥങ്ങള്‍തെരുവീഥിയിലൂടെ ചീറിപ്പായുന്നു. തുറ സ്‌സായ സ്‌ഥലങ്ങളിലൂടെ അങ്ങുമിങ്ങും ഓടുന്നു. അവ പന്തങ്ങള്‍പോലെ പ്രകാശിക്കുകയും മിന്നല്‍പോലെ പായുകയും ചെയ്യുന്നു.
5. സേവകരെ വിളിച്ചുകൂട്ടുന്നു; അവര്‍ ചാടിക്കടക്കുന്നു. അവര്‍ മതിലിനടുത്തേക്ക് ഓടിയടുക്കുന്നു. ലോഹമറ സജ്‌ജമാക്കിയിരിക്കുന്നു.
6. നദികള്‍ തുറന്നുവിട്ടിരിക്കുന്നു. രാജമന്‌ദിരം തകര്‍ന്നുകിടക്കുന്നു.
7. രാജ്‌ഞിയെ വിവസ്‌ത്രയാക്കി പിടിച്ചുകൊണ്ടുപോയിരിക്കുന്നു. അവളുടെ ദാസിമാര്‍ പ്രാവുകളെപ്പോലെ ദുഃഖിച്ചുകൊണ്ട് മാറത്തടിച്ച് നിലവിളിക്കുന്നു.
8. ജലം വാര്‍ന്നൊഴുകുന്ന കുളംപോലെയാണ് നിനെവേ. നില്‌ക്കൂ, നില്‌ക്കൂ എന്ന് അവര്‍ വിളിച്ചുപറയുന്നു; ആരും തിരിഞ്ഞുനോക്കുന്നില്ല.
9. വെള്ളിയും സ്വര്‍ണവും കൊളളയടിക്കുക! അതിലെ നിധികള്‍ക്ക് അന്തമില്ല; എല്ലാത്തരം അനര്‍ഘവസ്‌തുക്കളും അവിടെയുണ്ട്.
10. ശൂന്യം! ശൂന്യത! വിനാശം! ഹൃദയം മരവിക്കുന്നു; കാല്‍മുട്ടുകള്‍ വിറയ്‌ക്കുന്നു. അരക്കെട്ടില്‍ അതിയായ വേദന, എല്ലാവരുടെയും മുഖം വിളറുന്നു.
11. സിംഹം ഇരയെ കൊണ്ടുവരുന്ന ഗുഹയും സിംഹക്കുട്ടികള്‍ നിര്‍ബാധം വിഹരിക്കുന്ന മാളങ്ങളും എവിടെ?
12. സിംഹം തന്‍െറ കുട്ടികള്‍ക്കുവേണ്ടി വേണ്ടുവോളം മാംസം ചീന്തിക്കീറിവച്ചിട്ടുണ്ട്. സിംഹികള്‍ക്കുവേണ്ടി ഇരയെ ഞെരിച്ചുകൊന്നിരിക്കുന്നു; ഇരയെക്കൊണ്ട് അവന്‍െറ ഗുഹയും ചീന്തിയ മാംസംകൊണ്ട് മാളവും നിറച്ചിരിക്കുന്നു.
13. സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ നിനക്ക് എതിരാണ്. ഞാന്‍ നിന്‍െറ രഥങ്ങളെ കത്തിച്ചുകളയും. നിന്‍െറ സിംഹക്കുട്ടികള്‍ വാളിനിരയാകും. ഞാന്‍ നിന്‍െറ ഇരയെ ഭൂമിയില്‍നിന്നു ഛേദിച്ചു കളയും. നിന്‍െറ ദൂതന്‍മാരുടെ സ്വരം മേലില്‍ കേള്‍ക്കുകയില്ല.