1. തോബിയാസ് റഫായേലിനെ വിളിച്ചുപറഞ്ഞു:
2. സഹോദരന്‍ അസറിയാസ്, ഒരു ഭൃത്യനെയും രണ്ട് ഒട്ടകങ്ങളെയും കൂട്ടി മേദിയായിലെ റാഗെസില്‍ ഗബായേലിന്‍െറ അടുത്തുചെന്നു പണം വാങ്ങുക. അവനെയും വിവാഹവിരുന്നിലേക്കു കൂട്ടിക്കൊണ്ടുവരുക.
3. ഞാന്‍ ഇവിടംവിട്ടു പോകരുതെന്നു റഗുവേല്‍ നിര്‍ബന്‌ധിക്കുന്നു.
4. എന്നാല്‍, എന്‍െറ പിതാവ് ദിവസങ്ങള്‍ എണ്ണിക്കഴിയുകയാണ്. തിരിച്ചെത്താന്‍ വൈകിയാല്‍ അവന്‍ വിഷമിക്കും.
5. റഫായേല്‍യാത്രചെയ്‌ത് ഗബായേലിന്‍െറ അടുത്തെത്തി. ഒരു രാത്രി അവനോടൂകൂടെ ചെലവഴിച്ചു. ഗബായേലിന് അവന്‍ രേഖ കൊടുത്തു; ഗബായേല്‍ മുദ്രപൊട്ടിക്കാത്ത പണസഞ്ചി എടുത്തുകൊണ്ടുവന്ന് ഏല്‍പിച്ചു.
6. അവര്‍ രണ്ടുപേരും അതിരാവിലെ എഴുന്നേറ്റു വിവാഹവിരുന്നിനു വന്നു. ഗബായേല്‍ തോബിയാസിനും ഭാര്യയ്‌ക്കും അനുഗ്രഹാശിസ്‌സുകള്‍ നേര്‍ന്നു.