1. പ്രധാനപുരോഹിതനായ ജോഷ്വ കര്‍ത്താവിന്‍െറ ദൂതന്‍െറ മുന്‍പില്‍ നില്‍ക്കുന്നതും സാത്താന്‍ അവനില്‍ കുറ്റമാരോപിക്കാന്‍ അവന്‍െറ വലത്തുഭാഗത്തു നില്‍ക്കുന്നതും അവിടുന്ന് കാണിച്ചുതന്നു.
2. കര്‍ത്താവ് സാത്താനോടു പറഞ്ഞു: സാത്താനേ, കര്‍ത്താവ് നിന്നെ ശാസിക്കുന്നു; ജറുസലെമിനെ തിരഞ്ഞെടുത്തിരിക്കുന്ന കര്‍ത്താവ് നിന്നെ ശാസിക്കുന്നു. തീയില്‍നിന്നു വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളിയല്ലേ ഇവന്‍?
3. ജോഷ്വ മുഷിഞ്ഞവസ്‌ത്രം ധരിച്ച് ദൂതന്‍െറ മുന്‍പില്‍ നില്‍ക്കുകയായിരുന്നു.
4. തന്‍െറ മുന്‍പില്‍ നിന്നവരോടു ദൂതന്‍ പറഞ്ഞു: അവന്‍െറ മുഷിഞ്ഞവസ്‌ത്രം മാറ്റുക. ജോഷ്വയോട് അവന്‍ പറഞ്ഞു: നിന്‍െറ അകൃത്യങ്ങള്‍ നിന്നില്‍നിന്ന് അകറ്റിയിരിക്കുന്നു. ഞാന്‍ നിന്നെ വിശിഷ്‌ട വസ്‌ത്രം ധരിപ്പിക്കും.
5. അവന്‍ തുടര്‍ന്നു: അവനെ നിര്‍മലമായ ശിരോവസ്‌ത്രം അണിയിക്കുക. അവര്‍ അവനെ നിര്‍മലമായ ശിരോവസ്‌ത്രം അണിയിക്കുകയും വസ്‌ത്രം ധരിപ്പിക്കുകയും ചെയ്‌തു. കര്‍ത്താവിന്‍െറ ദൂതന്‍ അടുത്തു നില്‍പ്പുണ്ടായിരുന്നു.
6. ദൈവദൂതന്‍ ജോഷ്വയോടു പറഞ്ഞു.
7. സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ എന്‍െറ മാര്‍ഗത്തില്‍ ചരിക്കുകയും എന്‍െറ നിര്‍ദേശം പാലിക്കുകയും ചെയ്‌താല്‍ എന്‍െറ ആലയത്തെനീ ഭരിക്കുകയും എന്‍െറ അങ്കണങ്ങളുടെ ചുമ തല വഹിക്കുകയും ചെയ്യും. ഇവിടെ നില്‍ക്കുന്നവരുടെ ഇടയിലേക്കു കടന്നുവരുന്നതിനുള്ള അവകാശവും ഞാന്‍ നിനക്കു നല്‍കും.
8. പ്രധാനപുരോഹിതനായ ജോഷ്വയും അവന്‍െറ മുന്‍പിലിരിക്കുന്ന, നല്ല ഭാവിയുടെ അടയാളങ്ങളായ അവന്‍െറ സ്‌നേഹിതരും കേള്‍ക്കട്ടെ: എന്‍െറ ദാസനായ ശാഖയെ ഞാന്‍ കൊണ്ടുവരും.
9. ജോഷ്വയുടെ മുന്‍പില്‍ വച്ചിരിക്കുന്ന കല്ലില്‍, ഏഴു മുഖമുള്ള ഒറ്റക്കല്ലില്‍, ഞാന്‍ ഈ ലിഖിതം ആലേ ഖനം ചെയ്യും. ഒറ്റ ദിവസംകൊണ്ട് ഞാന്‍ ഈ ദേശത്തിന്‍െറ പാപം തുടച്ചുമാറ്റും - സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
10. അന്നു നിങ്ങള്‍ ഓരോരുത്തരും തങ്ങളുടെ അയല്‍ക്കാരെ മുന്തിരിത്തോപ്പിലേക്കും അത്തിവൃക്‌ഷത്തണലിലേക്കും ക്‌ഷണിക്കും - സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.