1. ജറെമിയായിലൂടെ കര്‍ത്താവ് അരുളിച്ചെയ്‌ത വചനങ്ങള്‍ നിറവേറേണ്ടതിന് പേര്‍ഷ്യാ രാജാവായ സൈറസിനെ അവന്‍െറ ഒന്നാം ഭരണവര്‍ഷം കര്‍ത്താവ് പ്രചോദിപ്പിക്കുകയും അവന്‍ ഒരു വിളംബരമെഴുതി രാജ്യം മുഴുവന്‍ പ്രസിദ്‌ധപ്പെടുത്തുകയും ചെയ്‌തു.
2. പേര്‍ഷ്യാ രാജാവായ സൈറസ് അറിയിക്കുന്നു: സ്വര്‍ഗത്തിന്‍െറ ദൈവമായ കര്‍ത്താവ് ഭൂമിയിലെ സകലരാജ്യങ്ങളും എനിക്കു നല്‍കുകയും യൂദായിലെ ജറുസലെമില്‍ അവിടുത്തേക്ക് ആലയം പണിയാന്‍ എന്നെ ചുമതലപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു.
3. അവിടുത്തെ ജനമായി നിങ്ങളുടെയിടയില്‍ ഉള്ളവര്‍ - അവിടുന്ന് അവരോടുകൂടി ഉണ്ടായിരിക്കട്ടെ - യൂദായിലെ ജറുസലെമില്‍ ചെന്ന് ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവിന്‍െറ ആലയം വീണ്ടും നിര്‍മിക്കട്ടെ. ജറുസലെമില്‍ വസിക്കുന്ന ദൈവമാണ് അവിടുന്ന്.
4. അവശേഷിക്കുന്ന ജനം എവിടെ വസിക്കുന്നവരായാലും, അവരെ തദ്‌ദേശവാസികള്‍ ജറുസലെമിലെ ദേവാല യത്തിനുവേണ്ടി സ്വാഭീഷ്‌ടക്കാഴ്‌ചകള്‍ക്കു പുറമേ വെള്ളി, സ്വര്‍ണം, ഇതരവസ്‌തുക്കള്‍, മൃഗങ്ങള്‍ എന്നിവനല്‍കി സഹായിക്കട്ടെ.
5. അപ്പോള്‍ യൂദായുടെയും ബഞ്ചമിന്‍െറയും ഗോത്രത്തലവന്‍മാരും പുരോഹിതരുംലേവ്യരും ദൈവത്താല്‍ ഉത്തേജിതരായി ജ റുസലെമിലെ കര്‍ത്താവിന്‍െറ ആലയത്തിന്‍െറ പുനര്‍നിര്‍മാണത്തിനു പുറപ്പെട്ടു.
6. അവര്‍ വസിച്ചിരുന്ന ദേശത്തെ ആളുകള്‍ സ്വാഭീഷ്‌ടക്കാഴ്‌ചകള്‍ക്കു പുറമേ വെള്ളിപ്പാത്രങ്ങള്‍, സ്വര്‍ണം, ഇതരവസ്‌തുക്കള്‍, മൃഗങ്ങള്‍, വിലയേറിയ സാധനങ്ങള്‍ ഇവനല്‍കി അവരെ സഹായിച്ചു.
7. നബുക്കദ്‌നേസര്‍ ജറുസലെമില്‍ കര്‍ത്താവിന്‍െറ ഭവനത്തില്‍ നിന്നു കൊണ്ടുവന്നു തന്‍െറ ദേവന്‍മാരുടെ ക്‌ഷേത്രത്തില്‍ വച്ചിരുന്ന പാത്രങ്ങള്‍, സൈ റസ് രാജാവ് എടുത്തുകൊണ്ടുവന്നു.
8. അവന്‍ അവ ഭണ്‍ഡാരവിചാരിപ്പുകാരനായ മിത് റേദാത്തിനെ ഏല്‍പിച്ചു. അവന്‍ യൂദായിലെ ഭരണാധിപനായ ഷെഷ്‌ബസാറിന് അവ എണ്ണിക്കൊടുത്തു.
9. അവയുടെ എണ്ണം: ആയിരം സ്വര്‍ണച്ചരുവങ്ങള്‍, ആയിരം വെ ള്ളിച്ചരുവങ്ങള്‍, ഇരുപത്തൊന്‍പതു ധൂപക ലശങ്ങള്‍,
10. മുപ്പതു സ്വര്‍ണക്കോപ്പകള്‍, രണ്ടായിരത്തിനാനൂറ്റിപ്പത്തു വെള്ളിക്കോപ്പകള്‍,
11. ആയിരം മറ്റു പാത്രങ്ങള്‍; സ്വര്‍ണ വും വെള്ളിയും കൊണ്ടുള്ള പാത്രങ്ങള്‍ ആകെ അയ്യായിരത്തിനാനൂറ്റിയറുപത്തൊന്‍പത്. പ്രവാസികളെ ബാബിലോണില്‍ നിന്നു ജറുസലെമിലേക്കു കൊണ്ടുവന്നപ്പോള്‍ ഷെഷ്‌ബസാര്‍ ഇവയും കൊണ്ടുപോന്നു.