1. എസ്രാ ദേവാലയത്തില്‍ നിലത്തു വീണു കിടന്ന് കരയുകയും പാപങ്ങള്‍ ഏറ്റു പറഞ്ഞു പ്രാര്‍ഥിക്കുകയും ചെയ്‌തപ്പോള്‍ സ്‌ത്രീ പുരുഷന്‍മാരും കുട്ടികളുമടക്കം ഒരു വലിയ സമൂഹം ചുറ്റും കൂടി. അവര്‍ കഠിന വ്യഥയോടെ വിലപിച്ചു.
2. ഏലാമിന്‍െറ കുടുംബത്തില്‍പ്പെട്ടയഹിയേലിന്‍െറ മകന്‍ ഷക്കാനിയാ എസ്രായോടു പറഞ്ഞു: നാം നമ്മുടെ ദൈവത്തോട് അവിശ്വസ്‌തത കാണിച്ച്, ദേശത്തെ അന്യസ്‌ത്രീകളെ വിവാഹം ചെയ്‌തു. എങ്കിലും ഇസ്രായേലിന് ഇപ്പോഴും ആശയ്‌ക്കു വഴിയുണ്ട്.
3. അങ്ങും നമ്മുടെ ദൈവത്തിന്‍െറ കല്‍പനകളെ ഭയപ്പെടുന്നവരും അനുശാസിക്കുന്നതനുസരിച്ച്, ഈ ഭാര്യമാരെയും കുട്ടികളെയും ഉപേക്‌ഷിക്കുമെന്ന് നമുക്കു ദൈവത്തോട് പ്രതിജ്‌ഞ ചെയ്യാം. ദൈവത്തിന്‍െറ നിയമം അനുശാസിക്കുന്നതു നാം ചെയ്യും.
4. എഴുന്നേല്‍ക്കൂ, ഇത് ചെയ്യേണ്ടത് അങ്ങാണ്. ഞങ്ങളും അങ്ങയോടൊത്തുണ്ട്. ധൈര്യപൂര്‍വം ചെയ്യുക.
5. അപ്പോള്‍ എസ്രാ എഴുന്നേറ്റ്, അപ്രകാരം ചെയ്‌തുകൊള്ളാമെന്നു ശപഥം ചെയ്യാന്‍ പുരോഹിതപ്രമുഖന്‍മാരെയും ലേവ്യരെയും ഇസ്രായേല്‍ ജനത്തെയും പ്രരിപ്പിച്ചു; അവര്‍ ശപഥം ചെയ്‌തു.
6. അനന്തരം, എസ്രാ ദേവാലയത്തിനു മുന്‍പില്‍ നിന്നു പിന്‍വാങ്ങി, എലിയാഷിമിന്‍െറ മകന്‍ യഹോഹനാന്‍െറ മുറിയില്‍ച്ചെന്നു. ഭക്‌ഷണപാനീയങ്ങള്‍ ഒന്നും കഴിക്കാതെ പ്രവാസികളുടെ അവിശ്വസ്‌തയെക്കുറിച്ചു വിലപിച്ചുകൊണ്ട് അവന്‍ രാത്രി കഴിച്ചു.
7. യൂദായിലും ജറുസലെമിലും അവന്‍ വിളംബരം ചെയ്‌തു: മടങ്ങിയെത്തിയ പ്രവാസികള്‍ എല്ലാവരും ജറുസലെമില്‍ ഒരുമിച്ചു കൂടട്ടെ.
8. മൂന്നു ദിവസത്തിനകം വരാതിരിക്കുന്നവന്‍െറ വസ്‌തുവകകള്‍ ശുശ്രൂഷകന്‍മാരുടെയും ശ്രഷ്‌ഠന്‍മാരുടെയും ആജ്‌ഞയ നുസരിച്ച് കണ്ടുകെട്ടുകയും പ്രവാസികളുടെ സമൂഹത്തില്‍നിന്ന് അവനെ ബഹിഷ്‌കരിക്കുകയും ചെയ്യും.
9. മുന്നു ദിവസത്തിനുള്ളില്‍ യൂദാ - ബഞ്ചമിന്‍ഗോത്രജര്‍ ജറുസലെമില്‍ സമ്മേളിച്ചു. ഒന്‍പതാം മാസം ഇരുപതാം ദിവസമായിരുന്നു അത്. ദേവാലയത്തില്‍ സമ്മേളി ച്ചഅവര്‍ ഭയവും പേമാരിയും നിമിത്തം വിറയ്‌ക്കുന്നുണ്ടായിരുന്നു.
10. പുരോഹിതന്‍ എസ്രാ അവരെ അഭിസംബോധന ചെയ്‌തു പറഞ്ഞു: നിങ്ങള്‍ നിയമം ലംഘിച്ച് അന്യസ്‌ത്രീകളെ വിവാഹം ചെയ്യുകയും ഇസ്രായേലിന്‍െറ പാപം വര്‍ധിപ്പിക്കുകയും ചെയ്‌തു.
11. അതിനാല്‍, ഇ പ്പോള്‍ നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിനോടു പാപം ഏറ്റുപറയുകയും അവിടുത്തെ ഹിതം അനുവര്‍ത്തിക്കുകയും ചെയ്യുവിന്‍. ദേശവാസികളില്‍ നിന്നും അന്യസ്‌ത്രീകളില്‍നിന്നും ഒഴിഞ്ഞുനില്‍ക്കുവിന്‍.
12. അപ്പോള്‍ സമൂഹം മുഴുവന്‍ ഉച്ചത്തില്‍ പ്രതിവചിച്ചു: അങ്ങനെ തന്നെ. അങ്ങു പറഞ്ഞതുപോലെ ഞങ്ങള്‍ചെയ്യും.
13. ജനം വളരെയുണ്ട്. ഇതു പേമാരിയുടെ കാലവുമാണ്. ഞങ്ങള്‍ക്കു പുറത്തു നില്‍ക്കാനാവില്ല. ഇത് ഒന്നോ രണ്ടോ ദിവസം കൊണ്ടു തീരുന്ന കാര്യമല്ല; ഞങ്ങള്‍ അത്രയ്‌ക്ക് അപരാധം ചെയ്‌തിരിക്കുന്നു.
14. നമ്മുടെ ശുശ്രൂഷകന്‍മാര്‍ സമൂഹത്തിന്‍െറ പ്രതിനിധികളാവട്ടെ. നമ്മുടെ ദൈവത്തിന്‍െറ ക്രോധം ശമിക്കുന്നതുവരെ അന്യസ്‌ത്രീകളെ വിവാഹം ചെയ്‌തിട്ടുള്ള നഗരവാസികള്‍ അതതു നഗരങ്ങളിലെ ശ്രഷ്‌ഠന്‍മാരോടുംന്യായാധിപന്‍മാരോടുംകൂടെ നിശ്‌ചിത സമ യത്ത് ഇവിടെ വരട്ടെ.
15. അസ്‌ഹേലിന്‍െറ മകന്‍ ജോനാഥനും തിക്‌വായുടെ മകന്‍ യഹ്‌സിയായും മാത്രം ഇതിനെ എതിര്‍ത്തു. മെഷുല്ലാമും ലേവ്യനായ ഷബെത്തായിയും അവരെ പിന്താങ്ങി.
16. തിരിച്ചെത്തിയ പ്രവാസികള്‍ ആ തീരുമാനം സ്വീകരിച്ചു. പുരോഹിതന്‍ എസ്രാ കുടുംബത്തലവന്‍മാരില്‍ നിന്ന് ആളുകളെ തിരഞ്ഞെടുത്ത് പേരു രേഖപ്പെടുത്തി. പത്താംമാസം ഒന്നാം ദിവസം അവര്‍ അന്വേഷണമാരംഭിക്കാന്‍ സമ്മേളിച്ചു.
17. ഒന്നാംമാസം ഒന്നാംദിവസം ആയപ്പോള്‍ അന്യസ്‌ത്രീകളെ വിവാഹം ചെയ്‌തിരുന്നവരുടെ വിചാരണ പൂര്‍ത്തിയായി.
18. പുരോഹിത പുത്രന്‍മാരില്‍ അന്യസ്‌ത്രീകളെ വിവാഹംചെയ്‌തവര്‍: യോസാദാക്കിന്‍െറ മകന്‍ യഷുവയുടെയും സഹോദരന്‍മാരുടെയും സന്തതികളില്‍പ്പട്ട മാസേയാ, എലിയേസര്‍,യാറിബ്, ഗദാലിയാ.
19. ഇവര്‍ തങ്ങളുടെ ഭാര്യമാരെ ഉപേക്‌ഷിക്കാമെന്നു പ്രതിജ്‌ഞ ചെയ്യുകയും ആട്ടിന്‍പറ്റത്തില്‍ നിന്ന് ഒരു മുട്ടാടിനെ പാപപരിഹാരബലിയായി അര്‍പ്പിക്കുകയും ചെയ്‌തു.
20. ഇമ്മെറിന്‍െറ പുത്രന്‍മാരില്‍ ഹനാനി, സെബാദിയാ,
21. ഹാരിമിന്‍െറ പുത്രന്‍മാരില്‍ മാസേയാ, ഏലിയാ, ഷെമായാ, യെഹിയേല്‍, ഉസിയാ,
22. പഷ്‌ഹൂറിന്‍െറ പുത്രന്‍മാരില്‍ എലിയോവേനായ്, മാസേയാ, ഇസ്‌മായേല്‍, നെത്തനേല്‍, യോസബാദ്, എലാസാ,
23. ലേവ്യരില്‍ യോസബാദ്, ഷിമെയി, കെലായാ - അതായത് കെലിത്താ - പെത്താഹിയാ, യൂദാ, എലിയേസര്‍.
24. ഗായകരില്‍ എലിയാഷിബ്, വാതില്‍കാവല്‍ക്കാരില്‍ ഷല്ലും, തെലെം, ഊറി.
25. ജനത്തില്‍ പാറോഷിന്‍െറ പുത്രന്‍മാരില്‍ റാമിയാ, ഇസിയാ, മല്‍ക്കിയാ, മിയാമിന്‍, എലെയാസര്‍, ഹഷാബിയാ, ബനായാ.
26. ഏലാമിന്‍െറ പുത്രന്‍മാരില്‍ മത്താനിയ, സഖറിയാ,യഹിയേല്‍, അബ്‌ദി,യറെമോത്, ഏലിയാ,
27. സത്തുവിന്‍െറ പുത്രന്‍മാരില്‍ എലിയോവേനായ്, എലിയാഷിബ്, മത്താനിയാ,യറെമോത്, സാബാദ്, അസീസാ.
28. ബേ ബായിയുടെ പുത്രന്‍മാരില്‍യഹോഹാനാന്‍, ഹാനാനിയാ, സബായി, അത്‌ലായ്.
29. ബാനിയുടെ പുത്രന്‍മാരില്‍ മെഷുല്ലാം, മല്ലൂക്, അദായാ,യാഷൂബ്, ഷെയാല്‍,യറെമോത്ത്.
30. പഹത്ത്‌മൊവാബിന്‍െറ പുത്രന്‍മാരില്‍ അദ്‌നാ, കെലാല്‍, ബനായാ, മാസേയാ, മത്താനിയാ, ബസാലേല്‍, ബിന്നൂയി, മനാസ്‌സെ.
31. ഹാരിമിന്‍െറ പുത്രന്‍മാരില്‍ എലിയേസര്‍, ഇഷിയാ, മല്‍ക്കിയാ, ഷെമായാ, ഷീമെയോന്‍,
32. ബഞ്ചമിന്‍, മല്ലൂക്, ഷെമാറിയാ.
33. ഹാഷുമിന്‍െറ , പുത്രന്‍മാരില്‍ മത്തെനായ്, മത്താത്താ, സാബാദ്, എലിഫെലെത്,യറെമായ്, മനാസ്‌സെ, ഷിമേയ്
34. ബാനിയുടെ പുത്രന്‍മാരില്‍ മാദായ്, അമ്‌റാം,യുവേല്‍.
35. ബനായാ, ബദേയാ, കെലൂഹി,
36. വാനിയാ, മെറെമോത്ത്, എലിയാഷിബ്,
37. മത്താനിയാ, മത്തേനായി,യാസു
38. ബിന്നൂയിയുടെ പുത്രന്‍മാരില്‍ ഷിമെയി,
39. ഷെലെമിയ, നാഥാന്‍, അദായാ,
40. മക്‌നദേബായ്, ഷാഷായ്, ഷാറായ്,
41. അസറേല്‍, ഷെലെമിയാ, ഷെമറിയാ,
42. ഷല്ലൂം, അമരിയാ, ജോസഫ്.
43. നെബോയുടെ പുത്രന്‍മാരില്‍ ജയിയേല്‍, മത്തിത്തിയാ, സാബാദ്, സെബീനാ,യദ്‌ദായി, ജോയേല്‍, ബനായാ
44. എന്നിവര്‍ അന്യസ്‌ത്രീകളെ വിവാഹംചെയ്‌തവരായിരുന്നു. അവര്‍ ഭാര്യമാരെയും മക്കളെയും ഉപേക്‌ഷിച്ചു.