1. അവിടുത്തെ ക്രോധത്തിന്‍െറ ദണ്‍ഡനം അനുഭവിച്ചറിഞ്ഞവനാണ് ഞാന്‍.
2. പ്രകാശത്തിലേക്കല്ല, കൂരിരുട്ടിലേക്കാണ്‌അവിടുന്ന് എന്നെതള്ളിവിട്ടത്.
3. അവിടുത്തെ കരം ദിവസം മുഴുവന്‍ വീണ്ടും വീണ്ടും പതിക്കുന്നത് എന്‍െറ മേലാണ്.
4. എന്‍െറ മാംസവും തൊലിയും ജീര്‍ണിക്കാന്‍ അവിടുന്ന് ഇടയാക്കി. എന്‍െറ അസ്‌ഥികളെ അവിടുന്ന് തകര്‍ത്തു.
5. അവിടുന്ന് എന്നെ ആക്രമിക്കുകയും യാതനയും ദുരിതവുംകൊണ്ട് എന്നെ പൊതിയുകയും ചെയ്‌തു.
6. പണ്ടേ മരിച്ചവനെ എന്നപോലെ എന്നെഅവിടുന്ന് അന്‌ധകാരത്തില്‍ പാര്‍പ്പിച്ചു.
7. രക്‌ഷപെടാതിരിക്കാന്‍ അവിടുന്ന്‌എനിക്കു ചുറ്റും മതിലു കെട്ടി, ഭാരമുള്ള ചങ്ങലകള്‍കൊണ്ട്‌എന്നെ ബന്‌ധിച്ചു.
8. ഞാന്‍ വിളിച്ചപേക്‌ഷിക്കുന്നെങ്കിലുംഅവിടുന്ന് എന്‍െറ പ്രാര്‍ഥനചെവിക്കൊള്ളുന്നില്ല.
9. ചെത്തിയെടുത്ത കല്ലുകൊണ്ട് അവിടുന്ന് എന്‍െറ വഴിയടച്ചു. എന്‍െറ പാതകളെ അവിടുന്ന് വളഞ്ഞതാക്കി.
10. അവിടുന്ന് എനിക്കു പതിയിരിക്കുന്നകരടിയെപ്പോലെയും ഒളിച്ചിരിക്കുന്നസിംഹത്തെപ്പോലെയുമാണ്.
11. അവിടുന്ന് എന്നെ വഴിതെറ്റിച്ചു കൊണ്ടുപോയി, ചീന്തിക്കീറി ഏകനായി ഉപേക്‌ഷിച്ചു.
12. അവിടുന്ന് വില്ലു കുലച്ച് എന്നെഅസ്‌ത്രത്തിനു ലക്‌ഷ്യമാക്കി.
13. അവിടുന്ന് ആവനാഴിയിലെ അമ്പ്‌എന്‍െറ ഹൃദയത്തിലേക്കയച്ചു.
14. ഞാന്‍ ജനതകള്‍ക്കു പരിഹാസപാത്രമായി. ദിവസംമുഴുവന്‍ അവര്‍ എന്നെപരിഹസിച്ചു പാടുന്നു.
15. അവിടുന്ന് എന്നെ കയ്‌പുകൊണ്ടു നിറച്ചു. അവിടുന്ന് എന്നെ കാഞ്ഞിരംകൊണ്ടുമത്തുപിടിപ്പിച്ചു.
16. കല്ലുചവച്ച് പല്ലു പൊടിയാനുംചാരം തിന്നാനും എനിക്കിടവരുത്തി.
17. എന്‍െറ ആത്‌മാവിനു സ്വസ്‌ഥതയില്ല. സന്തോഷമെന്തെന്നു ഞാന്‍ മറന്നു.
18. അതുകൊണ്ട്, എന്‍െറ ശക്‌തിയുംകര്‍ത്താവിലുള്ള പ്രത്യാശയും പൊയ്‌പോയെന്ന് ഞാന്‍ വിലപിക്കുന്നു.
19. എന്‍െറ ക്‌ഷടതയുടെയും അലച്ചിലിന്‍െറയും ഓര്‍മ കയ്‌പേറിയ വിഷമാണ്.
20. അതിനെപ്പറ്റി നിരന്തരം ചിന്തിച്ച്‌എന്‍െറ മനം തകരുന്നു.
21. എന്നാല്‍, ഞാന്‍ ഒരു കാര്യം ഓര്‍മിക്കുന്നു, അത് എനിക്കു പ്രത്യാശ തരുന്നു.
22. കര്‍ത്താവിന്‍െറ സ്‌നേഹം ഒരിക്കലും അസ്‌തമിക്കുന്നില്ല; അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല.
23. ഓരോ പ്രഭാതത്തിലും അതു പുതിയതാണ്. അവിടുത്തെ വിശ്വസ്‌തത ഉന്നതമാണ്.
24. കര്‍ത്താവാണ് എന്‍െറ ഓഹരി, അവിടുന്നാണ് എന്‍െറ പ്രത്യാശഎന്നു ഞാന്‍ പറയുന്നു.
25. തന്നെ കാത്തിരിക്കുന്നവര്‍ക്കുംതന്നെ തേടുന്നവര്‍ക്കുംകര്‍ത്താവ് നല്ലവനാണ്.
26. കര്‍ത്താവിന്‍െറ രക്‌ഷയെ ശാന്തമായികാത്തിരിക്കുന്നത് ഉത്തമം.
27. യൗവനത്തില്‍ നുകം വഹിക്കുന്നത്‌മനുഷ്യനു നല്ലതാണ്.
28. അവിടുന്ന് അത് അവന്‍െറ മേല്‍വയ്‌ക്കുമ്പോള്‍ അവന്‍ ഏകനായി മൗനമായിരിക്കട്ടെ!
29. അവന്‍ മുഖം മണ്ണില്‍ പൂഴ്‌ത്തട്ടെ!ഇനിയും പ്രത്യാശയ്‌ക്കു വകയുണ്ട്.
30. അവന്‍െറ കവിള്‍ത്തടംതല്ല് ഏറ്റുവാങ്ങട്ടെ! നിന്‌ദനംകൊണ്ട് അവന്‍ നിറയട്ടെ!
31. എന്തെന്നാല്‍, കര്‍ത്താവ്‌എന്നേക്കുമായി ഉപേക്‌ഷിക്കുകയില്ല.
32. അവിടുന്ന് വേദനിപ്പിച്ചാലും തന്‍െറ കാരുണ്യാതിരേകത്തിന്‌അനുസൃതമായി ദയ കാണിക്കും.
33. അവിടുന്ന് ഒരിക്കലും മനഃപൂര്‍വംമനുഷ്യമക്കളെ പീഡിപ്പിക്കുകയോദുഃഖിപ്പിക്കുകയോ ചെയ്യുന്നില്ല.
34. തടവുകാരെ ചവിട്ടിമെതിക്കുന്നതും
35. അത്യുന്നതന്‍െറ സന്നിധിയില്‍ മനുഷ്യന്‍െറ അവകാശത്തെ തകിടം മറിക്കുന്നതും
36. മനുഷ്യനു നീതി നിഷേധിക്കുന്നതുംകര്‍ത്താവ് അംഗീകരിക്കുന്നില്ല.
37. കല്‍പനകൊണ്ടുമാത്രം കാര്യംനടപ്പിലാക്കാന്‍ ആര്‍ക്കു കഴിയും? കര്‍ത്താവിനല്ലാതെ ആര്‍ക്ക്?
38. അത്യുന്നതന്‍െറ അധരത്തില്‍നിന്നല്ലേനന്‍മയും തിന്‍മയും വരുന്നത്?
39. മനുഷ്യന്‍ - വെറും മര്‍ത്ത്യന്‍ -ജീവിക്കുന്നിടത്തോളംകാലം തന്‍െറ പാപത്തിനു കിട്ടിയ ശിക്‌ഷയെപ്പറ്റി എന്തിനു പരാതിപ്പെടുന്നു?
40. നമുക്കു നമ്മുടെ വഴികള്‍സൂക്‌ഷ്‌മമായി പരിശോധിക്കുകയും കര്‍ത്താവിങ്കലേക്കു തിരിയുകയും ചെയ്യാം.
41. നമുക്കു നമ്മുടെ ഹൃദയവും കരങ്ങളുംസ്വര്‍ഗസ്‌ഥനായ ദൈവത്തിങ്കലേക്ക് ഉയര്‍ത്താം.
42. ഞങ്ങള്‍ പാപം ചെയ്‌തു,ധിക്കാരം കാണിച്ചു. അവിടുന്നു മാപ്പു നല്‍കിയില്ല.
43. അവിടുന്ന് കോപംപൂണ്ട്‌ഞങ്ങളെ പിന്തുടര്‍ന്നു; ഞങ്ങളെ നിഷ്‌കരുണം വധിച്ചു.
44. ഒരു പ്രാര്‍ഥനയും കടന്നുചെല്ലാനാവാത്തവിധം അവിടുന്ന്‌മേഘംകൊണ്ട് ആവൃതനായി.
45. ജനതകളുടെയിടയില്‍ ഞങ്ങളെ അവിടുന്ന് ചപ്പും ചവറുമാക്കി.
46. ഞങ്ങളുടെ ശത്രുക്കള്‍ഞങ്ങള്‍ക്കെതിരേ വായ് പിളര്‍ന്നു.
47. സംഭ്രാന്തിയും കെണിയുംഞങ്ങളുടെമേല്‍ പതിച്ചു; വിനാശവും ശൂന്യതയും ഞങ്ങളെ ഗ്രസിച്ചു.
48. എന്‍െറ ജനതയുടെ പുത്രിക്കുണ്ടായനാശംനിമിത്തം എന്‍െറ കണ്ണുകളില്‍നിന്ന് നീര്‍ച്ചാലുകള്‍ ഒഴുകുന്നു.
49. എന്‍െറ കണ്ണുനീര്‍ അവിരാമം പ്രവഹിക്കും.
50. കര്‍ത്താവ് സ്വര്‍ഗത്തില്‍നിന്നുനോക്കിക്കാണുന്നതുവരെഅതു നിലയ്‌ക്കുകയില്ല.
51. എന്‍െറ നഗരത്തിലെ കന്യകമാരുടെ വിധി എന്‍െറ കണ്ണുകളെ ദുഃഖപൂര്‍ണമാക്കുന്നു.
52. അകാരണമായി എന്‍െറ ശത്രുവായവര്‍എന്നെ പക്‌ഷിയെയെന്നപോലെ വേട്ടയാടി.
53. അവര്‍ എന്നെ ജീവനോടെ കുഴിയില്‍ തള്ളി; അവര്‍ എന്‍െറ മേല്‍ കല്ലുരുട്ടിവച്ചു.
54. വെള്ളം എന്നെമൂടി. ഞാന്‍ നശിച്ചു എന്നു ഞാന്‍ പറഞ്ഞു.
55. കുഴിയുടെ അടിയില്‍നിന്ന് കര്‍ത്താവേ,ഞാന്‍ അങ്ങയുടെ നാമം വിളിച്ചപേക്‌ഷിച്ചു.
56. സഹായത്തിനായുള്ള എന്‍െറ നിലവിളിക്കെതിരേ അവിടുത്തെ ചെവി അടയ്‌ക്കരുതേ എന്ന എന്‍െറ യാചന അവിടുന്ന് കേട്ടു.
57. ഞാന്‍ വിളിച്ചപ്പോള്‍ അവിടുന്ന് അടുത്തുവന്നു. ഭയപ്പെടേണ്ടാ എന്ന് അവിടുന്ന് പറഞ്ഞു.
58. കര്‍ത്താവേ, അവിടുന്ന് എനിക്കുവേണ്ടിന്യായവാദം നടത്തി; അവിടുന്ന് എന്‍െറ ജീവനെ രക്‌ഷിച്ചു.
59. കര്‍ത്താവേ, എനിക്കേറ്റ ദ്രാഹംഅവിടുന്ന് കണ്ടു. എനിക്കുവേണ്ടി നീതി നടത്തണമേ!
60. അവരുടെ പ്രതികാരവും അവര്‍എനിക്കുവേണ്ടിവ ച്ചകെണികളുംഅവിടുന്ന് കണ്ടു.
61. കര്‍ത്താവേ, അവരുടെ നിന്‌ദനങ്ങളുംദുരാലോചനകളും അവിടുന്ന് കേട്ടു.
62. എന്നെ ആക്രമിക്കുന്നവരുടെ വാക്കുകളും വിചാരങ്ങളും ദിവസംമുഴുവന്‍ എനിക്ക് എതിരായിട്ടാണ്.
63. അവരുടെ ഇരിപ്പും നില്‍പുംഅവിടുന്ന് കാണണമേ! ഞാനാണ് അവരുടെപരിഹാസഗാനങ്ങളുടെ വിഷയം.
64. കര്‍ത്താവേ, അവരുടെ പ്രവൃത്തികള്‍ക്കുതക്ക പ്രതിഫലം നല്‍കണമേ!
65. അവരുടെ ഹൃദയത്തെ മരവിപ്പിക്കണമേ! അവിടുത്തെ ശാപം അവരുടെമേല്‍ പതിക്കട്ടെ!
66. കര്‍ത്താവേ, കോപത്തോടെഅവരെ പിന്‍തുടര്‍ന്ന് അവിടുത്തെ ആകാശത്തിന്‍കീഴില്‍നിന്ന് അവരെനശിപ്പിക്കണമേ!