1. കര്‍ത്താവേ, ഞങ്ങള്‍ക്കു സംഭവിച്ചതെന്തെന്ന് ഓര്‍ക്കണമേ! ഞങ്ങള്‍ക്കു നേരിട്ട അപമാനംഅവിടുന്ന് കാണണമേ!
2. ഞങ്ങളുടെ അവകാശം അന്യര്‍ക്ക്, ഞങ്ങളുടെ വീടുകള്‍ വിദേശികള്‍ക്ക്,നല്‍കപ്പെട്ടു.
3. ഞങ്ങള്‍ അനാഥരും അഗതികളുമായി.ഞങ്ങളുടെ അമ്മമാര്‍വിധവകളെപ്പോലെയായി.
4. കുടിനീരും വിറകും ഞങ്ങള്‍ക്കുവിലയ്‌ക്കുവാങ്ങേണ്ടിവരുന്നു.
5. കഴുത്തില്‍ നുകവുമായി ഞങ്ങള്‍ക്ക് കഠിനാദ്‌ധ്വാനം ചെയ്യേണ്ടിവരുന്നു. ഞങ്ങള്‍ ക്‌ഷീണിച്ചു തളര്‍ന്നു,ഞങ്ങള്‍ക്കു വിശ്രമമില്ല.
6. ആവശ്യത്തിന് ആഹാരം ലഭിക്കാന്‍ ഞങ്ങള്‍ക്ക് ഈജിപ്‌തിന്‍െറയുംഅസ്‌സീറിയായുടെയും നേരേ കൈനീട്ടേണ്ടി വന്നു.
7. ഞങ്ങളുടെ പിതാക്കന്‍മാര്‍ പാപം ചെയ്‌തു; അവര്‍ മരിക്കുകയും ചെയ്‌തു. ഞങ്ങള്‍ അവരുടെ അകൃത്യങ്ങള്‍ വഹിക്കുന്നു.
8. അടിമകള്‍ ഞങ്ങളെ ഭരിക്കുന്നു. അവരുടെ കൈയില്‍നിന്നു ഞങ്ങളെമോചിപ്പിക്കാന്‍ ആരുമില്ല.
9. മരുഭൂമിയിലെ വാള്‍നിമിത്തം പ്രാണന്‍പണയംവച്ചാണ് ഞങ്ങള്‍ അപ്പം നേടുന്നത്.
10. ക്‌ഷാമത്തിന്‍െറ പൊള്ളുന്ന ചൂടുകൊണ്ട് ഞങ്ങളുടെ തൊലി ചൂളപോലെ തപിക്കുന്നു.
11. സീയോനില്‍ സ്‌ത്രീകളും യൂദാനഗരങ്ങളില്‍ കന്യകമാരും അപമാനിതരായി.
12. പ്രഭുക്കന്‍മാരെ അവര്‍ തൂക്കിക്കൊന്നു. ശ്രഷ്‌ഠന്‍മാരോട് ഒട്ടും ബഹുമാനംകാണിച്ചില്ല.
13. യുവാക്കന്‍മാര്‍ തിരികല്ലില്‍ പൊടിക്കാന്‍ നിര്‍ബന്‌ധിതരായി. ബാലന്‍മാര്‍ വിറകുചുമടിന്‍െറഭാരംകൊണ്ടു തളര്‍ന്നുവീഴുന്നു.
14. വൃദ്‌ധന്‍മാര്‍ നഗര കവാടങ്ങള്‍ ഉപേക്‌ഷിച്ചു. യുവാക്കന്‍മാര്‍ സംഗീതമാലപിക്കുന്നില്ല.
15. ഞങ്ങളുടെ ഹൃദയത്തിന്‍െറ സന്തോഷംഅവസാനിച്ചു. ഞങ്ങളുടെ നൃത്തം വിലാപമായി മാറി.
16. ഞങ്ങളുടെ ശിരസ്‌സില്‍നിന്നു കിരീടം വീണു പോയി. ഞങ്ങള്‍ക്കു ദുരിതം! ഞങ്ങള്‍ പാപം ചെയ്‌തു.
17. ഞങ്ങളുടെ ഹൃദയം വിങ്ങുന്നു; ഞങ്ങളുടെ കണ്ണുകള്‍ മങ്ങി.
18. എന്തെന്നാല്‍, സീയോന്‍മല ശൂന്യമായിക്കിടക്കുന്നു. അവിടെ കുറുനരികള്‍ പതുങ്ങി നടക്കുന്നു.
19. എന്നാല്‍, കര്‍ത്താവേ, അങ്ങ് എന്നേക്കും വാഴുന്നു. അങ്ങയുടെ സിംഹാസനം തലമുറകളോളം നിലനില്‍ക്കുന്നു.
20. എന്തുകൊണ്ടാണ് അവിടുന്ന് ഞങ്ങളെഎന്നേക്കുമായി മറന്നത്? എന്തുകൊണ്ടാണ് ഇത്രയേറെനാള്‍ ഞങ്ങളെ പരിത്യജിച്ചത്?
21. കര്‍ത്താവേ, ഞങ്ങള്‍ മടങ്ങി വരേണ്ടതിന് ഞങ്ങളെ അങ്ങയിലേക്കു തിരിക്കണമേ! ഞങ്ങളുടെ ദിനങ്ങളെ പണ്ടത്തേതുപോലെ ആക്കണമേ!
22. എന്തെന്നാല്‍, അവിടുന്ന് ഞങ്ങളെ നിശ്‌ശേഷം ഉപേക്‌ഷിച്ചു. അവിടുന്ന് ഞങ്ങളോട് അത്യധികം കോപിച്ചിരിക്കുന്നു.