Prayers
രോഗികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
ആരോഗ്യവാന്മാര്ക്കല്ല രോഗികള്‍ക്കാണു വൈദ്യനെക്കൊണ്ടാവശ്യം എന്നരുള്‍ചെയ്ത ഈശോയെ ,രോഗികളോടും പീഡിതരോടും അവശരോടും അങ്ങ് സവിശേഷമായ പരിഗണനയും സ്നേഹവും പ്രകടിപ്പിക്കുന്നു.ആത്മീയമായും ശാരീരികമായും അവശത അനുഭവിക്കുന്ന രോഗികളെ അങ്ങ് സന്ദര്‍ശിക്കുകയും ആശ്വസിപ്പിക്കുകയും സൌഖ്യപ്പെടുത്തുകയും ചെയ്യുന്നു .അങ്ങേ മാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ ഔസേപ്പിതാവിന്റെയും ഞങ്ങളുടെ പ്രത്യേക മദ്ധ്യസ്ഥരായ വിശുദ്ധരുടേയും ഭൂമിയിലെ എല്ലാ നീതിമാന്മാരുടെയും സുകൃതങ്ങളും പ്രാര്‍ത്ഥനകളും പരിഗണിച്ച് രോഗത്താല്‍ വലയുന്ന ഞങ്ങളുടെ ഈ സഹോദരനോട് / സഹോദരിയോട് ( പേര് പറയുക ) കരുണ കാണിക്കണമേ .എല്ലാ വേദനകളും ആകുലതകളും ആത്മാവിനും ശരീരത്തിനു ഉപകരിക്കതക്കവിധം ക്ഷമയോടും സന്തോഷത്തോടും കൂടെ ശാന്തമായി സ്വീകരിക്കുവാന്‍ വേണ്ട അനുഗ്രഹങ്ങള്‍ നല്കണമേ .ഇയാളെ ( ഇവരെ ) ചികിത്സിക്കുകയും പരിചരിക്കുകയും ചെയുന്നവരെ അങ്ങ് അനുഗ്രഹിക്കണമേ .രോഗികളുടെ ആശ്രയമായ ഈശോയെ ,ഈ സഹോദരന്റെ /സഹോദരിയുടെ പക്കല്‍ അങ്ങ് കാവലിരിക്കുകയും പാപപ്പൊറുതിയും ശരീരസൌഖ്യവുംവും നല്കി അനുഗ്രഹിക്കുകയും ചെയ്യണമേ .ആമ്മേന്‍ .
Prayers
- ത്രിത്വസ്തുതി
- നന്മനിറഞ്ഞ മറിയം
- സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ
- എത്രയും ദയയുള്ള മാതാവേ
- പരിശുദ്ധരാജ്ഞി
- വി.ഔസേപ്പിതാവിനോടുള്ള ജപം
- വാ.മറിയം ത്രേസ്യയോടുള്ള പ്രാര്‍ത്ഥന
- ദൈവകൽപനകൾ പത്ത്
- ക്രിസ്തു അനുഭവ പ്രാർത്ഥന
- ശിശുക്കള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
- ഈശോയുടെ തിരുരക്ത സംരക്ഷണ പ്രാർത്ഥന
- വാഴ്ത്തപ്പെട്ട ചാവറയച്ചനോടുള്ള പ്രാര്‍ത്ഥന
- വി.ലോനമുത്തപ്പനോടുള്ള പ്രാര്‍ത്ഥന
- മറിയത്തിന്റെ വിമലഹൃദയത്തോടുള്ള പ്രതിഷ്ഠാ ജപം
- വാ.എവുപ്രാസ്യമ്മയോടുള്ള പ്രാര്‍ത്ഥന
- കുരിശിൻറ്റെ വഴി
- ക്ഷമിക്കാനുള്ള കൃപയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
- തൊഴിലന്വേഷകരുടെ പ്രാര്‍ത്ഥന
- വൈദീകര്‍ക്കുവേണ്ടി പ്രാര്‍ത്ഥന
- രോഗികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
- പരീക്ഷയ്ക്കു പോകുമ്പോള്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥന
- ഈശോയുടെ തിരുഹൃദയത്തോടുള്ള കുടുംബപ്രതിഷ്ഠ ജപം
- നല്ല കാലാവസ്ഥയ്ക്കായി പ്രാര്‍ത്ഥന
- മാതാവിന്റെ രക്തക്കണ്ണീര്‍ ജപമാല
- വി .സെബസ്ത്യാനോസിനോടുള്ള പ്രാര്‍ത്ഥന
- യാത്രയ്ക്കു പോകുമ്പോള്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥന
- ജോലിക്കു പോകുമ്പോള്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥന
- വിശുദ്ധ കുരിശിന്റെ പ്രാര്‍ത്ഥന
- വി . യൂദാശ്ലീഹായുടെ നൊവേന
- അൽഫോൻസാമ്മയുടെ പ്രാർത്ഥന
- മാതാപിതാക്കളുടെ പ്രാര്‍ത്ഥന
- ഉണ്ണീശോയോടുള്ള പ്രാര്‍ത്ഥന
- വി.റപ്പായേല്‍ മാലാഖ
- സ്നേഹപ്രകരണം
- കുടുംബവിശുദ്ധീ കരണത്തിന് പ്രാര്‍ത്ഥന
- കുഞ്ഞുങ്ങളെ ലഭിക്കുവാന്‍ ദബതികളുടെ പ്രാര്‍ത്ഥന
- വിശ്വാസപ്രമാണം
- രാത്രിജപം
- പ്രഭാത പ്രാര്‍ത്ഥന
- മനസ്താപപ്രകരണം
- തിരുരക്താഭിഷേക പ്രാര്‍ത്ഥന
- ജപമാല
- മാതാവിന്റെ ലുത്തിനിയ
- കുബസാരത്തിനുള്ള ജപം
- കരുണയുടെ ജപമാല
- പരിശുദ്ധത്മാവിനോടുള്ള ജപം
- ത്രിസന്ധ്യാ ജപം [കര്‍ത്താവിന്റെ മാലാഖ]
- ബന്ധന പ്രാര്‍ത്ഥന
- മുഖ്യ ദൈവദൂതനായ വി.മീഖായേലിനോടുള്ള ജപം
- വി.അന്തോണീസിനോടുള്ള പ്രാര്‍ത്ഥന
- മാതാവിനോടുള്ള സംരക്ഷണ പ്രാര്‍ത്ഥന
- വി.ഔസേപ്പിതാവിനോടുള്ള ജപം
- പരിശുദ്ധരാജ്ഞി