Prayers
മാതാവിന്റെ രക്തക്കണ്ണീര്‍ ജപമാല
ക്രൂശിതനായ എന്റെ ഈശോയെ ! അങ്ങേ തൃപ്പാദങ്ങളില്‍ സാഷ്ടാംഗം വീണുകൊണ്ട് കരുണാര്‍ദ്രമായ സ്നേഹത്തോടെ കാല്‍വരിയിലേക്കുള്ള വേദന നിറഞ്ഞ യാത്രയില്‍ അങ്ങേ അനുഗമിച്ച പരിശുദ്ധ അമ്മയുടെ രക്തകണ്ണുനീരിനെ ഞങ്ങള്‍ അങ്ങേക്ക് സമര്‍പ്പിക്കുന്നു . നല്ലവനായ കര്‍ത്താവേ ,പരി . അമ്മയുടെ രക്തം കലര്‍ന്ന കണ്ണുനീര്‍ത്തുള്ളികള്‍ തരുന്ന സന്ദേശം ശരിക്കു മനസ്സിലാക്കുന്നതിനും അങ്ങന ഞങ്ങള്‍ ഇഹത്തില്‍ നിന്റെ തിരുമനസ്സ് നിറവേറ്റികൊണ്ട് സ്വര്‍ഗത്തില്‍ അവളോടൊത്ത് നിത്യമായി നിന്നെ വാഴ്ത്തിസ്തുതിക്കുന്നതിനും യോഗ്യരാകുന്നതിനും വേണ്ട അനുഗ്രഹം ഞങ്ങള്‍ക്ക് നല്കണമേ .
ഓ ഈശോയെ ,ഈ ലോകത്തില്‍ അങ്ങയെ അധികമായി സ്നേഹിക്കുകയും സ്വര്‍ഗ്ഗത്തില്‍ അങ്ങയെ ഏറ്റവും ഗാഡമായി സ്നേഹിച്ച് അങ്ങയോടൊത്തു വാഴ്ത്തുകയും ചെയുന്ന പരി . അമ്മയുടെ രക്തകണ്ണുനീരിനെ നീ കരുണയോടെ വീക്ഷിക്കണമേ .( 1 പ്രാവശ്യം )
സ്നേഹം നിറഞ്ഞ ഈശോയെ ,അങ്ങയുടെ പരി .അമ്മ ചിന്തിയ രക്തകണ്ണുനീരിനെകുറിച്ച് എന്റെ യാചനകള്‍ കേള്‍ക്കണമേ .
അമ്മേ ,അമ്മയെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരെയും അമ്മയുടെ വിമലഹൃദയത്തില്‍ ചേര്‍ത്തരുളണമേ .( 7 പ്രാവശ്യം )
ഓ ഈശോയെ .......................(1 പ്രാവശ്യം )
( 7 പ്രാവശ്യം ചൊല്ലിയശേഷം ) ഓ മറിയമേ ,വ്യാകുലവും കരുണയും സ്നേഹവും നിറഞ്ഞ അമ്മേ ,ഞങളുടെ എളിയ യാചനകളെ അങ്ങയുടെ പ്രാര്‍ത്ഥനയോട് ചേര്‍ത്ത് അങ്ങയുടെ പ്രിയപുത്രനു കാഴ്ചവയ്ക്കണമേ . അങ്ങ് ഞങ്ങള്‍ക്കായി ചിന്തിയ രക്തകണ്ണുനീരിനെകുറിച്ച് ഈ (കാര്യം ) അങ്ങയുടെ പ്രിയപുത്രനില്‍നിന്ന് ലഭിച്ചുതരണമേ .ഞങ്ങളെല്ലാവരെയും നിത്യഭാഗ്യത്തില്‍ ചേര്‍ക്കുകയും ചെയ്യേണമേ .ഓ മറിയമേ ,അങ്ങയുടെ രക്തകണ്ണുനീരാല്‍ പിശാചിന്റെ ഭരണത്തെ തകര്‍ക്കണമെന്നും , ഞങ്ങളെ പ്രതി ബന്ധിതമായ ഈശോയുടെ തൃക്കരങ്ങളാല്‍ സകല തിന്മകളില്‍നിന്നും ലോകത്തെ കാത്തുരക്ഷിക്കണമെന്നും ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു . ആമ്മേന്‍ .
Prayers
- ത്രിത്വസ്തുതി
- നന്മനിറഞ്ഞ മറിയം
- സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ
- എത്രയും ദയയുള്ള മാതാവേ
- പരിശുദ്ധരാജ്ഞി
- വി.ഔസേപ്പിതാവിനോടുള്ള ജപം
- വാ.മറിയം ത്രേസ്യയോടുള്ള പ്രാര്‍ത്ഥന
- ദൈവകൽപനകൾ പത്ത്
- ക്രിസ്തു അനുഭവ പ്രാർത്ഥന
- ശിശുക്കള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
- ഈശോയുടെ തിരുരക്ത സംരക്ഷണ പ്രാർത്ഥന
- വാഴ്ത്തപ്പെട്ട ചാവറയച്ചനോടുള്ള പ്രാര്‍ത്ഥന
- വി.ലോനമുത്തപ്പനോടുള്ള പ്രാര്‍ത്ഥന
- മറിയത്തിന്റെ വിമലഹൃദയത്തോടുള്ള പ്രതിഷ്ഠാ ജപം
- വാ.എവുപ്രാസ്യമ്മയോടുള്ള പ്രാര്‍ത്ഥന
- കുരിശിൻറ്റെ വഴി
- ക്ഷമിക്കാനുള്ള കൃപയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
- തൊഴിലന്വേഷകരുടെ പ്രാര്‍ത്ഥന
- വൈദീകര്‍ക്കുവേണ്ടി പ്രാര്‍ത്ഥന
- രോഗികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
- പരീക്ഷയ്ക്കു പോകുമ്പോള്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥന
- ഈശോയുടെ തിരുഹൃദയത്തോടുള്ള കുടുംബപ്രതിഷ്ഠ ജപം
- നല്ല കാലാവസ്ഥയ്ക്കായി പ്രാര്‍ത്ഥന
- മാതാവിന്റെ രക്തക്കണ്ണീര്‍ ജപമാല
- വി .സെബസ്ത്യാനോസിനോടുള്ള പ്രാര്‍ത്ഥന
- യാത്രയ്ക്കു പോകുമ്പോള്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥന
- ജോലിക്കു പോകുമ്പോള്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥന
- വിശുദ്ധ കുരിശിന്റെ പ്രാര്‍ത്ഥന
- വി . യൂദാശ്ലീഹായുടെ നൊവേന
- അൽഫോൻസാമ്മയുടെ പ്രാർത്ഥന
- മാതാപിതാക്കളുടെ പ്രാര്‍ത്ഥന
- ഉണ്ണീശോയോടുള്ള പ്രാര്‍ത്ഥന
- വി.റപ്പായേല്‍ മാലാഖ
- സ്നേഹപ്രകരണം
- കുടുംബവിശുദ്ധീ കരണത്തിന് പ്രാര്‍ത്ഥന
- കുഞ്ഞുങ്ങളെ ലഭിക്കുവാന്‍ ദബതികളുടെ പ്രാര്‍ത്ഥന
- വിശ്വാസപ്രമാണം
- രാത്രിജപം
- പ്രഭാത പ്രാര്‍ത്ഥന
- മനസ്താപപ്രകരണം
- തിരുരക്താഭിഷേക പ്രാര്‍ത്ഥന
- ജപമാല
- മാതാവിന്റെ ലുത്തിനിയ
- കുബസാരത്തിനുള്ള ജപം
- കരുണയുടെ ജപമാല
- പരിശുദ്ധത്മാവിനോടുള്ള ജപം
- ത്രിസന്ധ്യാ ജപം [കര്‍ത്താവിന്റെ മാലാഖ]
- ബന്ധന പ്രാര്‍ത്ഥന
- മുഖ്യ ദൈവദൂതനായ വി.മീഖായേലിനോടുള്ള ജപം
- വി.അന്തോണീസിനോടുള്ള പ്രാര്‍ത്ഥന
- മാതാവിനോടുള്ള സംരക്ഷണ പ്രാര്‍ത്ഥന
- വി.ഔസേപ്പിതാവിനോടുള്ള ജപം
- പരിശുദ്ധരാജ്ഞി