Prayers
ഈശോയുടെ തിരുഹൃദയത്തോടുള്ള കുടുംബപ്രതിഷ്ഠ ജപം
കുടുംബനായകന് : ഈശോയുടെ തിരുഹൃദയമേ ,( സമൂഹവും കൂടി ) ഈ കുടുംബത്തെയും ഞങ്ങളെ ഓരോരുത്തരെയും / ഞങ്ങള്‍ അങ്ങേക്ക് പ്രതിഷ്ടിക്കുന്നു .ഞങ്ങളുടെ ഈ കുടുംബത്തില്‍ /അങ്ങ് രാജാവായി വാഴണമേ .ഞങ്ങളുടെ പ്രവര്‍ത്തികളെല്ലാം /അങ്ങുതന്നെ നിയന്ത്രിക്കണമേ .ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം / ആശീര്‍വദിക്കുകയും /ഞങ്ങളുടെ സന്തോഷങ്ങള്‍ വിശുദ്ധീകരിക്കുകയും / സങ്കടങ്ങളില്‍ ആശ്വാസം നല്‍കുകയും ചെയണമേ .ഞങ്ങളില്‍ ആരെങ്കിലും /അങ്ങയെ ഉപദ്രവിക്കാനിടയായാല് /ഞങ്ങളോടു ക്ഷമിക്കണമേ .ഈ കുടുംബത്തിലുള്ളവരെയും /ഇവിടെനിന്ന് അകന്നിരിക്കുന്നവരെയും /സമൃദ്ധമായി അനുഗ്രഹിക്കണമേ .( മരിച്ചുപോയ ഞങ്ങളുടെ കുടുംബാംഗങ്ങളെ നിത്യഭാഗ്യത്തിലേക്ക് പ്രവേശിപ്പിക്കണമേ ).ആത്മീയവും ശാരീരികവുമായ എല്ലാ വിപത്തുകളിലും നിന്ന് /ഞങ്ങളെ കാത്തുകൊള്ളേണമേ .സ്വര്‍ഗത്തില്‍ അങ്ങയെ കണ്ടാനന്ദിക്കുവാന് /ഞങ്ങള്‍ക്കെല്ലാവര്‍ക്കും /അനുഗ്രഹം നല്കണമേ .
മറിയത്തിന്റെ വിമലഹൃദയവും /മാര്‍ യൌസെപ്പിതാവും /ഞങ്ങളുടെ പ്രതിഷ്ഠയെ /അങ്ങേക്കു സമര്‍പ്പികുകയും /ജീവിതകാലം മുഴുവനും /ഇതിന്റെ സജീവ സ്മരണ /ഞങ്ങളില്‍ നിലനിര്‍ത്തുകയും ചെയട്ടെ .
ഈശോമിശിഹായുടെ തിരുഹൃദയമേ !ഞങ്ങളെ അനുഗ്രഹിക്കണമേ .
മറിയത്തിന്റെ വിമല ഹൃദയമേ !ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ .
വിശുദ്ധ ഔസേപ്പേ !ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ .
വിശുദ്ധ മാര്ഗ്ഗരീത്താമറിയമേ ! ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
Prayers
- ത്രിത്വസ്തുതി
- നന്മനിറഞ്ഞ മറിയം
- സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ
- എത്രയും ദയയുള്ള മാതാവേ
- പരിശുദ്ധരാജ്ഞി
- വി.ഔസേപ്പിതാവിനോടുള്ള ജപം
- വാ.മറിയം ത്രേസ്യയോടുള്ള പ്രാര്‍ത്ഥന
- ദൈവകൽപനകൾ പത്ത്
- ക്രിസ്തു അനുഭവ പ്രാർത്ഥന
- ശിശുക്കള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
- ഈശോയുടെ തിരുരക്ത സംരക്ഷണ പ്രാർത്ഥന
- വാഴ്ത്തപ്പെട്ട ചാവറയച്ചനോടുള്ള പ്രാര്‍ത്ഥന
- വി.ലോനമുത്തപ്പനോടുള്ള പ്രാര്‍ത്ഥന
- മറിയത്തിന്റെ വിമലഹൃദയത്തോടുള്ള പ്രതിഷ്ഠാ ജപം
- വാ.എവുപ്രാസ്യമ്മയോടുള്ള പ്രാര്‍ത്ഥന
- കുരിശിൻറ്റെ വഴി
- ക്ഷമിക്കാനുള്ള കൃപയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
- തൊഴിലന്വേഷകരുടെ പ്രാര്‍ത്ഥന
- വൈദീകര്‍ക്കുവേണ്ടി പ്രാര്‍ത്ഥന
- രോഗികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
- പരീക്ഷയ്ക്കു പോകുമ്പോള്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥന
- ഈശോയുടെ തിരുഹൃദയത്തോടുള്ള കുടുംബപ്രതിഷ്ഠ ജപം
- നല്ല കാലാവസ്ഥയ്ക്കായി പ്രാര്‍ത്ഥന
- മാതാവിന്റെ രക്തക്കണ്ണീര്‍ ജപമാല
- വി .സെബസ്ത്യാനോസിനോടുള്ള പ്രാര്‍ത്ഥന
- യാത്രയ്ക്കു പോകുമ്പോള്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥന
- ജോലിക്കു പോകുമ്പോള്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥന
- വിശുദ്ധ കുരിശിന്റെ പ്രാര്‍ത്ഥന
- വി . യൂദാശ്ലീഹായുടെ നൊവേന
- അൽഫോൻസാമ്മയുടെ പ്രാർത്ഥന
- മാതാപിതാക്കളുടെ പ്രാര്‍ത്ഥന
- ഉണ്ണീശോയോടുള്ള പ്രാര്‍ത്ഥന
- വി.റപ്പായേല്‍ മാലാഖ
- സ്നേഹപ്രകരണം
- കുടുംബവിശുദ്ധീ കരണത്തിന് പ്രാര്‍ത്ഥന
- കുഞ്ഞുങ്ങളെ ലഭിക്കുവാന്‍ ദബതികളുടെ പ്രാര്‍ത്ഥന
- വിശ്വാസപ്രമാണം
- രാത്രിജപം
- പ്രഭാത പ്രാര്‍ത്ഥന
- മനസ്താപപ്രകരണം
- തിരുരക്താഭിഷേക പ്രാര്‍ത്ഥന
- ജപമാല
- മാതാവിന്റെ ലുത്തിനിയ
- കുബസാരത്തിനുള്ള ജപം
- കരുണയുടെ ജപമാല
- പരിശുദ്ധത്മാവിനോടുള്ള ജപം
- ത്രിസന്ധ്യാ ജപം [കര്‍ത്താവിന്റെ മാലാഖ]
- ബന്ധന പ്രാര്‍ത്ഥന
- മുഖ്യ ദൈവദൂതനായ വി.മീഖായേലിനോടുള്ള ജപം
- വി.അന്തോണീസിനോടുള്ള പ്രാര്‍ത്ഥന
- മാതാവിനോടുള്ള സംരക്ഷണ പ്രാര്‍ത്ഥന
- വി.ഔസേപ്പിതാവിനോടുള്ള ജപം
- പരിശുദ്ധരാജ്ഞി