Index

ഏശയ്യാ - Chapter 18

1. എത്യോപ്യായിലെ നദികള്‍ക്ക്‌ അക്കരെയുള്ള ചിറകടിശബ്‌ദമുയര്‍ത്തുന്ന ദേശം!
2. നൈല്‍നദിയിലൂടെ ഈറ്റച്ചങ്ങാടത്തില്‍ ദൂതന്‍മാരെ അയയ്‌ക്കുന്ന ദേശം! വേഗമേറിയ ദൂതന്‍മാരേ, ദീര്‍ഘകായന്‍മാരും മൃദുചര്‍മികളും ആയ ജനതയുടെ അടുത്തേക്ക്‌, അടുത്തും അകലെയുമുള്ള ജനതകള്‍ പേടിക്കുന്നവരുടെ അടുത്തേക്ക്‌, പ്രബലവും കീഴടക്കുന്നതും നദികളാല്‍ വിഭജിക്കപ്പെട്ടതുമായരാജ്യത്തേക്ക്‌, വേഗം ചെല്ലുവിന്‍.
3. ഭൂവാസികളേ, മലകളില്‍ അടയാളം ഉയരുമ്പോള്‍ നോക്കുവിന്‍; കാഹളം മുഴങ്ങുമ്പോള്‍ ശ്രദ്‌ധിക്കുവിന്‍.
4. കര്‍ത്താവ്‌ എന്നോട്‌ അരുളിച്ചെയ്‌തിരിക്കുന്നു: മധ്യാഹ്‌നസൂര്യന്‍െറ തെളിവോടെ, കൊയ്‌ത്തുകാലത്തെ തുഷാരമേഘംപോലെ ഞാന്‍ എന്‍െറ മന്‌ദിരത്തിലിരുന്നു വീക്‌ഷിക്കും.
5. പൂക്കാലം കഴിഞ്ഞ്‌ മുന്തിരി വിളയുന്ന സമയത്ത്‌ വിളവെടുപ്പിനുമുന്‍പ്‌, അവിടുന്ന്‌ മുളപ്പുകളെ അരിവാള്‍കൊണ്ടു മുറിച്ചുകളയും. പടര്‍ന്നു വളരുന്ന ശാഖകളെ അവിടുന്ന്‌ വെട്ടിക്കളയും.
6. അവ മലകളിലെ കഴുകന്‍മാര്‍ക്കും ഭൂമിയിലെ മൃഗങ്ങള്‍ക്കുമായി ഉപേക്‌ഷിക്കപ്പെടും. വേനല്‍ക്കാലത്തു കഴുകന്‍മാരും മഞ്ഞുകാലത്തു വന്യമൃഗങ്ങളും അതു തിന്നും.
7. ആ സമയത്തു ദീര്‍ഘകായന്‍മാരും മൃദുചര്‍മികളും ആയ ജനതയില്‍നിന്ന്‌, അടുത്തും അകലെയുമുള്ള ജനതകള്‍ പേടിക്കുന്ന ജനതയില്‍ നിന്ന്‌, പ്രബലവും കീഴടക്കുന്നതും നദികളാല്‍ വിഭജിക്കപ്പെടുന്നതുമായരാജ്യത്തുനിന്ന്‌,സൈന്യങ്ങളുടെ കര്‍ത്താവിന്‍െറ നാമം വഹിക്കുന്ന സീയോന്‍മലയിലേക്ക്‌ അവിടുത്തേക്ക്‌ കാഴ്‌ചകള്‍ കൊണ്ടുവരും.