1. അന്ന് ഏഴു സ്‌ത്രീകള്‍ ഒരു പുരുഷനെ തടഞ്ഞു നിര്‍ത്തി പറയും: ഞങ്ങള്‍ സ്വന്തം അപ്പം ഭക്‌ഷിക്കുകയും സ്വന്തം വസ്‌ത്രം ധരിക്കുകയും ചെയ്‌തുകൊള്ളാം. നിന്‍െറ നാമംകൊണ്ടു ഞങ്ങള്‍ വിളിക്കപ്പെട്ടാല്‍ മാത്രം മതി, ഞങ്ങളുടെ അപമാനം നീക്കിത്തരണമേ!
2. അന്നു കര്‍ത്താവ് വളര്‍ത്തിയ ശാഖ മനോഹരവും മഹനീയവും ആയിരിക്കും. ഭൂമിയിലെ ഫലങ്ങള്‍ ഇസ്രായേലില്‍ അവശേഷിക്കുന്നവരുടെ അഭിമാനവും മഹത്വവും ആയിരിക്കും.
3. സീയോനില്‍ - ജറുസലെമില്‍ - അവശേഷിക്കുന്നവര്‍, ജീവിക്കാനുള്ളവ രുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്ന ജറുസലെം നിവാസികള്‍, വിശുദ്‌ധര്‍ എന്നു വിളിക്ക പ്പെടും.
4. ന്യായവിധിയുടെ തീക്കാറ്റയച്ച് കര്‍ത്താവ് സീയോന്‍പുത്രിയുടെ മാലിന്യങ്ങള്‍ ഇല്ലാതാക്കുകയും ജറുസലെമിന്‍െറ മധ്യത്തിലുള്ള രക്‌തക്കറ തുടച്ചുമാറ്റുകയും ചെയ്യുമ്പോള്‍ത്തന്നെ.
5. അപ്പോള്‍ സീയോന്‍ പര്‍വതത്തിനും അവിടെ സമ്മേളിക്കുന്നവര്‍ക്കും മുകളില്‍ പകല്‍ മേഘവും രാത്രി പുകയും ജ്വലിക്കുന്ന അഗ്‌നിയുടെ ദീപ്‌തിയും കര്‍ത്താവ് സ്‌ഥാപിക്കും.
6. കര്‍ത്താവിന്‍െറ മഹത്വം എല്ലാറ്റിനും മുകളില്‍ ഒരു വിതാനവും കൂടാരവും ആയി നിലകൊള്ളും. അതു പകല്‍ തണല്‍ നല്‍കും. കൊടുങ്കാറ്റിലും മഴയിലും അത് അഭയമായിരിക്കും.