Index

ഏശയ്യാ - Chapter 25

1. കര്‍ത്താവേ, അങ്ങാണ്‌ എന്‍െറ ദൈവം; ഞാന്‍ അങ്ങയെ പുകഴ്‌ത്തുകയും അങ്ങയുടെ നാമത്തെ സ്‌തുതിക്കുകയും ചെയ്യും. പണ്ടുതന്നെ നിരൂപിച്ചതും വിശ്വസ്‌ത വും സത്യസന്‌ധവുമായവന്‍കാര്യങ്ങള്‍ അങ്ങ്‌ നിറവേറ്റിയിരിക്കുന്നു.
2. അങ്ങ്‌ നഗരത്തെ കല്‍ക്കൂമ്പാരമാക്കി, സുരക്‌ഷിത നഗരത്തെ ശൂന്യമാക്കി, വിദേശികളുടെ കോട്ടകള്‍ നഗരമല്ലാതായി. അത്‌ ഇനിമേല്‍ പണിതുയര്‍ത്തുകയില്ല.
3. അതിനാല്‍, പ്രബലജന തകള്‍ അങ്ങയെ മഹത്വപ്പെടുത്തും; നിര്‍ദയരായ ജനതകളുടെ നഗരങ്ങള്‍ അങ്ങയെ ഭയപ്പെടും.
4. അങ്ങ്‌ പാവപ്പെട്ടവര്‍ക്കു കോട്ടയും ദരിദ്രന്‍െറ കഷ്‌ടതകളില്‍ അവന്‌ ഉറപ്പുള്ള അഭയവും ആണ്‌. കൊടുങ്കാററില്‍ ശക്‌തിദുര്‍ഗവും കൊടുംവെയിലില്‍ തണലും. നീചന്‍ കോട്ടയ്‌ക്കെതിരേ ചീറിയടിക്കുന്ന കൊടുങ്കാറ്റു പോലെയാണ്‌.
5. മണലാരണ്യത്തിലെ ഉഷ്‌ണക്കാറ്റുപോലെ, വിദേശികളുടെ ആക്രാശം അങ്ങ്‌ അടക്കുന്നു. മേഘത്തിന്‍െറ തണല്‍ വെയില്‍ മറയ്‌ക്കുന്നതുപോലെ ക്രൂരന്‍മാരുടെ വിജയഗാനം അങ്ങ്‌ ഇല്ലാതാക്കുന്നു.
6. ഈ പര്‍വതത്തില്‍ സര്‍വജനതകള്‍ക്കുംവേണ്ടി സൈന്യങ്ങളുടെ കര്‍ത്താവ്‌ ഒരു വിരുന്നൊരുക്കും- മജ്‌ജയും കൊഴുപ്പുമുറ്റിയ വിഭവങ്ങളും മേല്‍ത്തരം വീഞ്ഞുമുള്ള വിരുന്ന്‌.
7. സര്‍വജനതകളെയും മറച്ചിരിക്കുന്ന ആവ രണം - ജനതകളുടെമേല്‍ വിരിച്ചിരിക്കുന്ന മൂടുപടം - ഈ പര്‍വതത്തില്‍വച്ച്‌ അവിടുന്ന്‌ നീക്കിക്കളയും.
8. അവിടുന്ന്‌ മരണത്തെ എന്നേക്കുമായി ഗ്രസിക്കും; സകലരുടെയും കണ്ണീര്‍ അവിടുന്ന്‌ തുടച്ചുമാറ്റും; തന്‍െറ ജനത്തിന്‍െറ അവമാനം ഭൂമിയില്‍ എല്ലായിടത്തുംനിന്ന്‌ അവിടുന്ന്‌ നീക്കിക്കളയും. കര്‍ത്താവാണ്‌ ഇത്‌ അരുളിച്ചെയ്‌തിരിക്കുന്നത്‌.
9. അന്ന്‌ ഇങ്ങനെ പറയുന്നതു കേള്‍ക്കും: ഇതാ, നമ്മുടെ ദൈവം. നമ്മുടെ രക്‌ഷയുടെ പ്രത്യാശ നാം അര്‍പ്പി ച്ചദൈവം. ഇതാ കര്‍ത്താവ്‌! നാം അവിടുത്തേക്കുവേണ്ടിയാണു കാത്തിരുന്നത്‌. അവിടുന്ന്‌ നല്‍കുന്ന രക്‌ഷയില്‍ നമുക്കു സന്തോഷിച്ചുല്ലസിക്കാം.
10. കര്‍ത്താവിന്‍െറ കരം ഈ പര്‍വതത്തില്‍വിശ്രമിക്കും. ചാണകക്കുഴിയില്‍ വൈക്കോല്‍ എന്നപോലെ മൊവാബ്‌ അവിടെ ചവിട്ടിമെതിക്കപ്പെടും.
11. നീന്തല്‍ക്കാരന്‍ നീന്താന്‍ കൈ വിരിക്കുന്നതുപോലെ അവന്‍ അതിന്‍െറ മധ്യത്തില്‍നിന്നു കൈനീട്ടും. എന്നാല്‍, കര്‍ത്താവ്‌ അവന്‍െറ അഹങ്കാരവും കരങ്ങളുടെ സാമര്‍ഥ്യവും ഒന്നുപോലെ നശിപ്പിക്കും.
12. അവന്‍െറ ഉന്നതമായ കോട്ടകളെ അവിടുന്നു തകര്‍ത്തു താഴെയിട്ട്‌ പൊടിയാക്കിക്കളയും.