1. കര്‍ത്താവ് എന്നോട് അരുളിച്ചെയ്‌തു: മോശയും സാമുവലും എന്‍െറ മുന്‍പില്‍നിന്ന്‌യാചിച്ചാല്‍പോലും ഈ ജനത്തിന്‍െറ നേര്‍ക്കു ഞാന്‍ കരുണകാണിക്കുകയില്ല. എന്‍െറ മുന്‍പില്‍ നിന്ന് അവരെ പറഞ്ഞയയ്‌ക്കുക; അവര്‍ പോകട്ടെ.
2. എങ്ങോട്ടാണു പോവുക എന്ന് അവര്‍ ചോദിച്ചാല്‍ നീ അവരോടു പറയണം, കര്‍ത്താവ് അരുളിച്ചെയ്യുന്നു: മഹാമാരിക്കുള്ളവര്‍ മഹാമാരിയിലേക്ക്; വാളിനുള്ളവര്‍ വാള്‍ത്തലയിലേക്ക്; പട്ടിണിക്കുള്ള വര്‍ പട്ടിണിയിലേക്ക്; അടിമത്തത്തിനുള്ള വര്‍ അടിമത്തത്തിലേക്ക്.
3. കര്‍ത്താവ് അരുളിച്ചെയ്യുന്നു: നാലുതരം വിനാശകരെ ഞാന്‍ അവരുടെമേല്‍ അയയ്‌ക്കും. വധിക്കാന്‍ വാള്‍, പിച്ചിച്ചീന്താന്‍ നായ്‌ക്കള്‍, കടിച്ചുകീറാനും നശിപ്പിക്കാനും ആകാശപ്പറവകളും ഭൂമിയിലെ ഹിംസ്രജന്തുക്കളും.
4. ഞാന്‍ അവരെ ഭൂമിയിലെ സകല രാജ്യങ്ങള്‍ക്കും ബീഭത്‌സ വസ്‌തുവായി മാറ്റും. യൂദാരാജാവായ ഹെ സക്കിയായുടെ മകന്‍ മനാസ്‌സെ ജറുസലെ മില്‍ ചെയ്‌തുകൂട്ടിയ അകൃത്യങ്ങളുടെ ഫലമാണിത്.
5. കര്‍ത്താവ് അരുളിച്ചെയ്യുന്നു: ജറുസലെം, ആരു നിന്നോടു കരുണ കാണിക്കും? ആരു നിന്‍െറ മേല്‍ സഹതാപം പ്രകടിപ്പിക്കും? നിന്‍െറ ക്‌ഷേമം അന്വേഷിക്കാന്‍ ആരുനില്‍ക്കും?
6. നീ എന്നെ ഉപേക്‌ഷിച്ചിരിക്കുന്നു. നീ എനിക്കു പുറംതിരിഞ്ഞു. അതുകൊണ്ടു ഞാന്‍ നിനക്കെതിരേ കൈനീട്ടി നിന്നെ നശിപ്പിച്ചു. ദയ കാണിച്ചു ഞാന്‍ മടുത്തു.
7. അവരുടെ നാട്ടിലെ പട്ടണങ്ങളില്‍വച്ചു വീശുമുറംകൊണ്ടു ഞാന്‍ അവരെ പാറ്റി, ഉറ്റവരുടെ വേര്‍പാടിലുള്ള വേദന അവരില്‍ ഞാനുളവാക്കി. എന്‍െറ ജനത്തെ ഞാന്‍ നശിപ്പിച്ചു. എന്നിട്ടും അവര്‍ തങ്ങളുടെ വഴികളില്‍ നിന്നു പിന്തിരിഞ്ഞില്ല.
8. അവരുടെ വിധവ കളുടെ സംഖ്യ കടല്‍ത്തീരത്തെ മണലിനേക്കാള്‍ ഞാന്‍ വര്‍ധിപ്പിച്ചു.യുവാക്കന്‍മാരുടെ മാതാക്കളുടെമേല്‍ നട്ടുച്ചയ്‌ക്കു ഞാന്‍ വിനാശകനെ അയച്ചു. കഠിനവേദനയും ഭീതിയും അവരുടെമേല്‍ പെട്ടെന്നു പതിക്കാന്‍ ഞാന്‍ ഇടയാക്കി.
9. ഏഴു മക്കളുടെ അമ്മയായവള്‍ ക്‌ഷീണിച്ചു തളര്‍ന്നു. അവള്‍ അന്ത്യശ്വാസം വലിച്ചു. പകല്‍നേരത്തുതന്നെ അവളുടെ സൂര്യന്‍ അസ്‌തമിച്ചു. ലജ്‌ജയും അവമാനവും മാത്രം അവള്‍ക്ക് അവശേഷിച്ചു. ശേഷിച്ചിരിക്കുന്നവരെ ഞാന്‍ അവരുടെ ശത്രുക്കളുടെ മുന്‍പില്‍വച്ചു വാളിനിരയാക്കും - കര്‍ത്താവ് അരുളിച്ചെയ്യുന്നു.
10. എന്‍െറ അമ്മേ, എനിക്കു ദുരിതം! നാട്ടിലെങ്ങും കലഹത്തിനും കലാപത്തിനും കാരണക്കാരനാകാന്‍ എന്നെ നീ പ്രസവിച്ചതെന്തിന്? ഞാന്‍ കടംകൊടുത്തില്ല. വാങ്ങിയിട്ടുമില്ല. എന്നിട്ടും എല്ലാവരും എന്നെ ശപിക്കുന്നു.
11. കര്‍ത്താവേ, അവരുടെ നന്‍മയ്‌ക്കുവേണ്ടി ഞാന്‍ അങ്ങയോടു പ്രാര്‍ഥിക്കുകയോ പ്രയാസങ്ങളുടെയും ദുരിതങ്ങളുടെയും കാലത്ത് ഞാന്‍ എന്‍െറ ശത്രുക്കള്‍ക്കുവേണ്ടിയാചിക്കുകയോ ചെയ്‌തിട്ടില്ലെങ്കില്‍ ഇപ്രകാരം സംഭവിച്ചുകൊള്ളട്ടെ.
12. വടക്കുനിന്നുള്ള ഇരുമ്പോ പിത്തളയോ ആര്‍ക്കെങ്കിലും ഒടിക്കാനാവുമോ?
13. നിന്‍െറ പാപങ്ങള്‍ മൂലം നിന്‍െറ സമ്പത്തും നിക്‌ഷേപങ്ങളും വില കൂടാതെ കവര്‍ച്ചവസ്‌തുക്കളെപ്പോലെ രാജ്യത്തുടനീളം ഞാന്‍ വിതരണം ചെയ്യും.
14. നിങ്ങള്‍ക്ക് അപരിചിതമായ ഒരു ദേശത്തേക്ക് ശത്രുക്കള്‍ക്ക് അടിമകളായി നിങ്ങളെ ഞാന്‍ അയയ്‌ക്കും. എന്തെന്നാല്‍, നിങ്ങളെ ദഹിപ്പിക്കാന്‍ എന്‍െറ കോപാഗ്‌നി കത്തിപ്പടരുന്നു.
15. കര്‍ത്താവേ, അങ്ങേക്കറിയാമല്ലോ. എന്നെ അനുസ്‌മരിക്കണമേ; എന്നെ സന്‌ദര്‍ശിക്കണമേ. എന്നെ പീഡിപ്പിക്കുന്നവരോട് എനിക്കുവേണ്ടി പ്രതികാരം ചെയ്യണമേ; അങ്ങയുടെ ക്‌ഷമയാല്‍ ശത്രുക്കള്‍ എന്നെ നശിപ്പിക്കാന്‍ ഇടയാക്കരുതേ. ഞാന്‍ അവമാനിതനാകുന്നത് അങ്ങേക്കുവേണ്ടിയാണെന്നു ഗ്രഹിക്കണമേ.
16. അങ്ങയുടെ വചനങ്ങള്‍ കണ്ടെണ്ടത്തിയപ്പോള്‍ ഞാന്‍ അവ ഭക്‌ഷിച്ചു; അവ എനിക്ക് ആനന്‌ദാമൃതമായി; എന്‍െറ ഹൃദയത്തിനു സന്തോഷവും. എന്തെന്നാല്‍, സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, ഞാന്‍ അങ്ങയുടെ നാമമാണല്ലോ വഹിക്കുന്നത്.
17. ഉല്ലാസജീവിതം നയിക്കുന്നവരോടു ഞാന്‍ സഹവസിക്കുകയോ അവരോടൊത്തു സന്തോഷിക്കുകയോ ചെയ്‌തില്ല. അങ്ങയുടെ കരം എന്‍െറ മേലുണ്ടായിരുന്നതുകൊണ്ട് ഞാന്‍ ഏകാകിയായി കഴിഞ്ഞു. അമര്‍ഷംകൊണ്ട് അങ്ങ് എന്നെ നിറച്ചിരുന്നു.
18. എന്താണ് എന്‍െറ വേദന മാറാത്തത്? എന്‍െറ മുറിവ് ഉണങ്ങാന്‍ കൂട്ടാക്കാതെ വിങ്ങുന്നത് എന്തുകൊണ്ട്? ഇടയ്‌ക്കിടെ വെള്ളം വറ്റിപ്പോകുന്ന അരുവിയെപ്പോലെ അവിടുന്ന് എന്നെ വഞ്ചിക്കുമോ?
19. കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ തിരിച്ചുവന്നാല്‍ എന്‍െറ സന്നിധിയില്‍ നിന്നെ പുനഃസ്‌ഥാപിക്കാം. വിലകെട്ടവ പറയാതെ സദ്‌വചനങ്ങള്‍ മാത്രം സംസാരിച്ചാല്‍ നീ എന്‍െറ നാവുപോലെയാകും. അവര്‍ നിന്‍െറ അടുക്കലേക്കുവരും, നീ അവരുടെ അടുക്കലേക്കു മടങ്ങിപ്പോകയില്ല.
20. ഈ ജനത്തിനു മുന്‍പില്‍ ഒരു പിത്തളക്കോട്ടയായി നിന്നെ ഞാന്‍ ഉയര്‍ത്തും. അവര്‍ നിന്നോടുയുദ്‌ധംചെയ്യും; അവര്‍ വിജയിക്കുകയില്ല. എന്തെന്നാല്‍, നിന്നെ രക്‌ഷിക്കാനും മോചിപ്പിക്കാനുമായി ഞാന്‍ നിന്നോടുകൂടെയുണ്ട് - കര്‍ത്താവ് അരുളിച്ചെയ്യുന്നു.
21. ദുഷ്‌ടന്‍െറ കൈയില്‍ നിന്നു നിന്നെ ഞാന്‍ വിടുവിക്കും: അക്രമികളുടെ പിടിയില്‍നിന്നു നിന്നെ ഞാന്‍ വീണ്ടെ ടുക്കും.