Index

ജറെമിയാ - Chapter 43

1. ദൈവമായ കര്‍ത്താവ്‌ പറയാനേല്‍പി ച്ചകാര്യങ്ങള്‍ ജറെമിയാ ജനത്തെ അറിയിച്ചു.
2. അപ്പോള്‍ ഹോഷായായുടെ മകന്‍ അസറിയായും കരേയായുടെ മകന്‍ യോഹ നാനും അഹങ്കാരികളായ മറ്റുള്ളവരോടു ചേര്‍ന്ന്‌ ജറെമിയായോടു പറഞ്ഞു: നീ വ്യാജമാണു പറയുന്നത്‌. ഈജിപ്‌തില്‍ വസിക്കാന്‍ പോകരുതെന്നു പറയാന്‍ നമ്മുടെദൈവമായ കര്‍ത്താവ്‌ നിന്നെ അയച്ചിട്ടില്ല.
3. ഞങ്ങള്‍ കല്‍ദായരുടെ കൈകളില്‍ അകപ്പെട്ട്‌ വധിക്കപ്പെടുന്നതിനോ അവര്‍ ഞങ്ങളെ ബാബിലോണിലേക്ക്‌ അടിമകളായി കൊണ്ടുപോകുന്നതിനോ വേണ്ടി നേരിയായുടെ മകന്‍ ബാറൂക്ക്‌ നിന്നെ പ്രരിപ്പിക്കുന്നു.
4. യൂദാദേശത്തു വസിക്കണമെന്നുള്ള കര്‍ത്താവിന്‍െറ കല്‍പന കരേയായുടെ മകന്‍ യോഹനാനും പടത്തലവന്‍മാരും ജനവും അനുസരിച്ചില്ല.
5. ജനത്തിന്‍െറ ഇടയില്‍ ചിതറിപ്പോയതിനുശേഷവും
6. വീണ്ടും യൂദാദേശത്തു താമസിക്കാന്‍ തിരിച്ചെത്തിയ യൂദായുടെ അവശിഷ്‌ടവിഭാഗത്തെ - പുരുഷന്‍മാര്‍, സ്‌ത്രീകള്‍, കുഞ്ഞുങ്ങള്‍, രാജകുമാരിമാര്‍, സേനാധിപനായ നെബുസരദാന്‍, ഷാഫാന്‍െറ മകനായ അഹിക്കാമിന്‍െറ മകന്‍ ഗദാലിയായെ ഏല്‍പിച്ചിരുന്നവര്‍ എന്നിവരെയും ജറെമിയാപ്രവാചകനെയും നേരിയായുടെ മകന്‍ ബാറൂക്കിനെയും കരേയായുടെ മകന്‍ യോഹനാനും പടത്തലവന്‍മാരും ഈജിപ്‌തിലേക്കു കൊണ്ടുപോയി.
7. അവര്‍ കര്‍ത്താവിന്‍െറ വാക്കുകേള്‍ക്കാതെ ഈജിപ്‌തില്‍ തഹ്‌പന്‍ഹെസില്‍ എത്തി.
8. കര്‍ത്താവ്‌ ജറെമിയായോടു തഹ്‌പന്‍ഹെസില്‍വച്ച്‌ അരുളിച്ചെയ്‌തു:
9. നീ വലിയ കല്ലുകളെടുത്ത്‌ യൂദായിലെ ആളുകള്‍ കാണ്‍കേ തഹ്‌പന്‍ഹെസില്‍ ഫറവോയുടെ കൊട്ടാരത്തിന്‍െറ പടിവാതില്‍ക്കലുള്ള കല്‍പ്പട വിലെ കളിമണ്ണില്‍ പൂഴ്‌ത്തിവയ്‌ക്കുക.
10. അനന്തരം അവരോടു പറയണം: ഇസ്രായേലിന്‍െറ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: എന്‍െറ ദാസ നായ ബാബിലോണ്‍രാജാവ്‌ നബുക്കദ്‌ നേസറിനെ ഞാന്‍ ഇവിടെ വിളിച്ചുവരുത്തും. ഞാന്‍ ഒളിച്ചുവ ച്ചകല്ലുകളിന്‍മേല്‍ അവന്‍ തന്‍െറ സിംഹാസനം ഉറപ്പിക്കും. അവയുടെമേല്‍ തന്‍െറ രാജകീയ വിതാനം വിരിക്കും.
11. അവന്‍ വന്ന്‌ ഈജിപ്‌തിനെ തോല്‍പിക്കും. പകര്‍ച്ചവ്യാധിക്കു വിധിക്കപ്പെട്ടവരെ പകര്‍ച്ചവ്യാധിക്കും പ്രവാസത്തിനുള്ളവരെ പ്രവാസത്തിനും വാളിനുള്ളവരെ വാളിനും ഏല്‍പിക്കും.
12. ഈജിപ്‌തിലെ ദേവന്‍മാരുടെ ക്‌ഷേത്രങ്ങള്‍ക്ക്‌ അവന്‍ തീവയ്‌ക്കും. ദേവന്‍മാരെ ചുട്ടു ചാമ്പലാക്കുകയോ കൊള്ളയടിക്കുകയോ ചെയ്യും. ഇടയന്‍ തന്‍െറ കമ്പിളിയില്‍നിന്നു കീടങ്ങളെ അകറ്റുന്നതുപോലെ ഈജിപ്‌തുദേശത്തെ അവന്‍ ശുദ്‌ധീകരിക്കും. എന്നിട്ട്‌ നിര്‍ബാധം അവിടെനിന്നുപോകും.
13. അവന്‍ ഈജിപ്‌തിലെ സൂര്യക്‌ഷേത്രത്തിന്‍െറ സ്‌തൂപങ്ങള്‍ തകര്‍ക്കും. അവരുടെ ദേവന്‍മാരുടെ ക്‌ഷേത്രങ്ങള്‍ അഗ്‌നിക്കിരയാകും.