1. ഫറവോ ഗാസാ പിടിച്ചടക്കുന്നതിനു മുന്‍പ് ഫിലിസ്‌ത്യരെക്കുറിച്ചു ജറെമിയായ്‌ക്കു ലഭി ച്ചകര്‍ത്താവിന്‍െറ അരുളപ്പാട്.
2. കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, വടക്കുനിന്നു ജലമുയരുന്നു. അതു കവിഞ്ഞൊഴുകുന്ന പ്രവാഹമായിത്തീരും. ദേശവും അതിലുള്ളവയും നഗരവും നിവാസികളും മുങ്ങിപ്പോകും. ജനങ്ങള്‍ നിലവിളിക്കും. ദേശവാസികളെല്ലാം വിലപിക്കും.
3. അവന്‍െറ കുതിരകളുടെ കുളമ്പടിയും രഥങ്ങളുടെ ഘോഷവും ചക്രങ്ങളുടെ ആരവവും കേട്ട് കുഞ്ഞുങ്ങളെ തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ പിതാക്കന്‍മാര്‍ ഓടുന്നു; അവരുടെ കരങ്ങള്‍ അത്ര ദുര്‍ബലമാണ്.
4. ഫിലിസ്‌ത്യരെ ഉന്‍മൂലനം ചെയ്യുകയും ടയിറിലെയും സീദോനിലെയും അവരുടെ കൂട്ടാളികളെ വിച്‌ഛേദിക്കുകയും ചെയ്യുന്ന ദിനം വരുന്നു. കഫ്‌തോര്‍ തീരത്ത് അവശേഷി ച്ചഫിലിസ്‌ത്യരെ കര്‍ത്താവ് നശിപ്പിക്കും.
5. ഗാസാ ശൂന്യമായി; അഷ്‌കലോണ്‍ നശിച്ചിരിക്കുന്നു. അനാക്കിമിന്‍െറ അവശിഷ്‌ടജനമേ, എത്രനാള്‍ നിങ്ങള്‍ നിങ്ങളെത്തന്നെ മുറിവേല്‍പ്പിക്കും? കര്‍ത്താവിന്‍െറ വാളേ, നീ എന്നു നിശ്‌ചലമാകും?
6. നീ ഉറയിലേക്കു മടങ്ങി നിശ്‌ചലമായിരിക്കുക.
7. കര്‍ത്താവ് നിയോഗിച്ചിരിക്കേ, അതെങ്ങനെ സ്വസ്‌ഥമാകും? അഷ്‌കലോണിനും സമുദ്രതീരത്തിനുമെതിരേ കര്‍ത്താവ് അതിനെ അയച്ചിരിക്കുന്നു.