1. ഇസ്രായേല്‍ ശിശുവായിരുന്നപ്പോള്‍ഞാനവനെ സ്‌നേഹിച്ചു; ഈജിപ്‌തില്‍നിന്ന് ഞാന്‍ എന്‍െറ മകനെ വിളിച്ചു.
2. ഞാന്‍ അവരെ അടുക്കലേക്കു വിളിക്കുന്തോറും അവര്‍ എന്നില്‍നിന്ന് അകന്നുപോവുകയാണു ചെയ്‌തത്. അവര്‍ ബാല്‍ദേവന്‍മാര്‍ക്കു ബലിയും വിഗ്രഹങ്ങള്‍ക്കു ധൂപവും അര്‍പ്പിച്ചുപോന്നു.
3. എഫ്രായിമിനെ നടക്കാന്‍ പഠിപ്പിച്ചത് ഞാനാണ്. ഞാന്‍ അവരെ എന്‍െറ കരങ്ങളിലെടുത്തു; എന്നാല്‍, തങ്ങളെ സുഖപ്പെടുത്തിയതു ഞാനാണെന്ന് അവര്‍ അറിഞ്ഞില്ല.
4. കരുണയുടെ കയര്‍ പിടിച്ച് ഞാന്‍ അവരെ നയിച്ചു- സ്‌നേഹത്തിന്‍െറ കയര്‍തന്നെ. ഞാന്‍ അവര്‍ക്കു താടിയെല്ലില്‍നിന്നു നുകം അയച്ചുകൊടുക്കുന്നവനായി. ഞാന്‍ കുനിഞ്ഞ് അവര്‍ക്കു ഭക്‌ഷണം നല്‍കി.
5. അവര്‍ ഈജിപ്‌ത്‌ദേശത്തേക്കു മടങ്ങും. അസ്‌സീറിയാ അവരുടെ രാജാവാകും. കാരണം, എന്‍െറ അടുക്കലേക്കു മടങ്ങിവരാന്‍ അവര്‍ വിസമ്മതിച്ചു.
6. വാള്‍ അവരുടെ നഗരങ്ങള്‍ക്കെതിരേ ആഞ്ഞുവീശും. നഗര കവാടങ്ങളുടെ ഓടാമ്പലുകള്‍ അതു തകര്‍ക്കും. കോട്ടകള്‍ക്കുള്ളില്‍വച്ച് അവരെ അതു വിഴുങ്ങും.
7. എന്‍െറ ജനം എന്നെ വിട്ടകലാന്‍ തിടുക്കം കാട്ടുന്നു. അതുകൊണ്ട്, അവര്‍ക്കു നുകം വച്ചിരിക്കുന്നു. ആരും അത് എടുത്തു മാറ്റുകയില്ല.
8. എഫ്രായിം, ഞാന്‍ നിന്നെ എങ്ങനെ ഉപേക്‌ഷിക്കും? ഇസ്രായേല്‍, ഞാന്‍ നിന്നെ എങ്ങനെ കൈവിടും? ഞാന്‍ നിന്നെ എങ്ങനെ അദ്‌മായെപ്പോലെയാക്കും? സെബോയിമിനോടെന്നപോലെ നിന്നോട് എങ്ങനെ പെരുമാറും? എന്‍െറ ഹൃദയം എന്നെ വിലക്കുന്നു. എന്‍െറ അനുകമ്പഊഷ്‌മളവും ആര്‍ദ്രവുമായിരിക്കുന്നു.
9. ഞാന്‍ എന്‍െറ ഉഗ്രകോപം നടപ്പാക്കുകയില്ല. എഫ്രായിമിനെ വീണ്ടും നശിപ്പിക്കുകയില്ല; ഞാന്‍ ദൈവമാണ്, മനുഷ്യനല്ല. നിങ്ങളുടെ ഇടയില്‍ വസിക്കുന്ന പരിശുദ്‌ധന്‍ തന്നെ. ഞാന്‍ നിങ്ങളെ നശിപ്പിക്കാന്‍ വരുകയില്ല.
10. അവര്‍ കര്‍ത്താവിന്‍െറ പിന്നാലെ പോകും. അവിടുന്ന് സിംഹത്തെപ്പോലെ ഗര്‍ജിക്കും; അതേ, അവിടുന്ന് ഗര്‍ജിക്കും; അപ്പോള്‍ അവിടുത്തെ പുത്രന്‍മാര്‍ പടിഞ്ഞാറുനിന്നു പേടിച്ചുവിറച്ചു വരും.
11. ഈജിപ്‌തില്‍നിന്നു പക്‌ഷികളെപ്പോലെയും അസ്‌സീറിയാദേശത്തുനിന്നുപ്രാവുകളെപ്പോലെയും അവര്‍ തിടുക്കത്തില്‍ വരും. ഞാന്‍ അവരെ സ്വഭവനങ്ങളിലെത്തിക്കും - കര്‍ത്താവ് അരുളിച്ചെയ്യുന്നു.
12. എഫ്രായിം വ്യാജംകൊണ്ടും ഇസ്രായേല്‍ ഭവനം വഞ്ചനകൊണ്ടും എന്നെ വലയം ചെയ്‌തിരിക്കുന്നു; എന്നാല്‍ യൂദായെ ഇന്നും ദൈവം അറിയുന്നു. അവന്‍ പരിശുദ്‌ധനായവനോടു വിശ്വസ്‌തത പുലര്‍ത്തുന്നു.