Index

ഹോസിയാ - Chapter 14

1. ഇസ്രായേല്‍, നിന്‍െറ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിച്ചുവരുക. നിന്‍െറ അകൃത്യങ്ങള്‍ മൂലമാണ്‌ നിനക്കു കാലിടറിയത്‌.
2. കുറ്റം ഏറ്റുപറഞ്ഞ്‌ കര്‍ത്താവിന്‍െറ അടുക്കലേക്കു തിരിച്ചുവരുക; അവിടുത്തോടു പറയുക: അകൃത്യങ്ങള്‍ അകറ്റണമേ, നന്‍മയായത്‌ അവിടുന്ന്‌ സ്വീകരിച്ചാലും! ഞങ്ങളുടെ അധരഫലങ്ങള്‍ ഞങ്ങള്‍ അര്‍പ്പിക്കും.
3. അസ്‌സീറിയായ്‌ക്കു ഞങ്ങളെ രക്‌ഷിക്കാനാവുകയില്ല. സവാരി ചെയ്യാന്‍ ഞങ്ങള്‍ കുതിരകളെ തേടുകയില്ല. ഞങ്ങളുടെ കരവേ ലകളെ ഞങ്ങളുടെ ദൈവമേ എന്ന്‌ ഒരിക്കലും വിളിക്കുകയില്ല. അനാഥര്‍ അങ്ങയില്‍ കാരുണ്യം കണ്ടെണ്ടത്തുന്നു.
4. ഞാന്‍ അവരുടെ അവിശ്വസ്‌തതയുടെ മുറിവ്‌ ഉണക്കും. ഞാന്‍ അവരുടെമേല്‍ സ്‌നേഹം ചൊരിയും. കാരണം, അവരോടുള്ള എന്‍െറ കോപം അകന്നിരിക്കുന്നു.
5. ഇസ്രായേലിനു ഞാന്‍ തുഷാരബിന്‌ദുപോലെയായിരിക്കും. ലില്ലിപോലെ അവന്‍ പുഷ്‌പിക്കും. ഇലവുപോലെ അവന്‍ വേരുറപ്പിക്കും.
6. അവന്‍െറ ശാഖകള്‍ പടര്‍ന്നു പന്തലിക്കും. അവന്‌ ഒലിവിന്‍െറ മനോഹാരിതയും ലബനോന്‍െറ പരിമളവും ഉണ്ടായിരിക്കും.
7. അവര്‍ തിരിച്ചുവന്ന്‌ എന്‍െറ തണലില്‍ വസിക്കും. പൂന്തോട്ടംപോലെ അവര്‍ പുഷ്‌പിക്കും. ലബനോനിലെ വീഞ്ഞുപോലെ അവര്‍ സൗരഭ്യം പരത്തും.
8. എഫ്രായിം, വിഗ്രഹങ്ങളുമായി നിനക്കെന്തു ബന്‌ധം? നിനക്ക്‌ ഉത്തര മരുളുന്നതും നിന്നെ സംരക്‌ഷിക്കുന്നതും ഞാനാണ്‌. നിത്യഹരിതമായ സരളമരംപോലെയാണ്‌ ഞാന്‍. നിനക്കു ഫലം തരുന്നത്‌ ഞാനാണ്‌.
9. ജ്‌ഞാനമുള്ളവന്‍ ഇക്കാര്യങ്ങള്‍ മനസ്‌സിലാക്കട്ടെ! വിവേകമുള്ളവന്‍ ഇക്കാര്യങ്ങള്‍ അറിയട്ടെ! കര്‍ത്താവിന്‍െറ വഴികള്‍ ഋജുവാണ്‌. നീതിമാന്‍മാര്‍ അതിലൂടെ ചരിക്കുന്നു. പാപികള്‍ അവയില്‍ കാലിടറി വീഴുന്നു.