1. ഇസ്രായേല്‍ജനമേ, കര്‍ത്താവിന്‍െറ വാക്കു കേള്‍ക്കുക. ദേശവാസികള്‍ക്കെതിരേ അവിടുത്തേക്ക് ഒരു ആരോപണമുണ്ട്. ഇവിടെ വിശ്വസ്‌തതയോ സ്‌നേഹമോ ഇല്ല. ദൈവവിചാരം ദേശത്ത് അറ്റുപോയിരിക്കുന്നു.
2. ആണയിടലും വഞ്ചനയും കൊലപാതകവും മോഷണവും വ്യഭിചാരവും സീമാതീതമായിരിക്കുന്നു. ഒന്നിനുപിറകേ ഒന്നായി കൊല പാതകം നടക്കുന്നു.
3. അതിനാല്‍, ദേശം വിലപിക്കുന്നു; അതിലെ സകല നിവാസികളും ക്‌ഷയിക്കുന്നു; വയലിലെ മൃഗങ്ങളും ആകാശത്തിലെ പറവകളും സമുദ്രത്തിലെ മത്‌സ്യങ്ങള്‍പോലും അപഹരിക്കപ്പെടുന്നു.
4. എന്നാല്‍, ആരും തര്‍ക്കിക്കേണ്ടാ; കുറ്റപ്പെടുത്തുകയും വേണ്ടാ. പുരോഹിതാ, നിനക്കെതിരേയാണ് എന്‍െറ ആരോപണം.
5. പട്ടാപ്പകല്‍ നീ കാലിടറി വീഴും. പ്രവാചക നും രാത്രി നിന്നോടൊപ്പം കാലിടറി വീഴും.
6. നിന്‍െറ അമ്മയെ ഞാന്‍ നശിപ്പിക്കും. അജ്‌ഞതനിമിത്തം എന്‍െറ ജനം നശിക്കുന്നു. നീ വിജ്‌ഞാനം തിരസ്‌കരിച്ചതുകൊണ്ട് എന്‍െറ പുരോഹിതനായിരിക്കുന്നതില്‍നിന്നു നിന്നെ ഞാന്‍ തിരസ്‌കരിക്കുന്നു. നീ നിന്‍െറ ദൈവത്തിന്‍െറ കല്‍പന വിസ്‌മരിച്ചതുകൊണ്ട് ഞാനും നിന്‍െറ സന്തതികളെ വിസ്‌മരിക്കും.
7. അവര്‍ പെരുകിയതോടൊപ്പം എനിക്കെതിരായുള്ള അവരുടെ പാപവും പെരുകി. അവരുടെ മഹിമ ഞാന്‍ അപമാനമായി മാറ്റും.
8. എന്‍െറ ജനത്തിന്‍െറ പാപംകൊണ്ട് അവര്‍ ഉപജീവനം കഴിക്കുന്നു; അവരുടെ തിന്‍മ അവര്‍ അത്യധികം കാംക്‌ഷിക്കുന്നു.
9. പുരോഹിതനെപ്പോലെ തന്നെ ജനവും. അവരുടെ ദുര്‍മാര്‍ഗങ്ങള്‍ക്ക് അവരെ ഞാന്‍ ശിക്‌ഷിക്കും; അവരുടെ പ്രവൃത്തികള്‍ക്ക് ഞാന്‍ പ്രതികാരം ചെയ്യും.
10. അവര്‍ ഭക്‌ഷിക്കും, തൃപ്‌തരാവുകയില്ല; പരസംഗം ചെയ്യും; പെരുകുകയില്ല; കാരണം, വ്യഭിചാരത്തില്‍ മുഴുകാനായി അവര്‍ കര്‍ത്താവിനെ പരിത്യജിച്ചു.
11. വീഞ്ഞും പുതുവീഞ്ഞും സുബോധം കെടുത്തും.
12. തടിക്കഷണത്തോട് എന്‍െറ ജനം ഓരോ സംഗതി ആരായുന്നു. അവരുടെ ദണ്‍ഡ് അവര്‍ക്കു പ്രവചനമരുളുന്നു. വ്യഭിചാരത്തിന്‍െറ ദുര്‍ഭൂതം അവരെ വഴിതെറ്റിച്ചു. പരസംഗത്തിനു വേണ്ടി തങ്ങളുടെ ദൈവത്തെ അവര്‍ പരിത്യജിച്ചു.
13. ഗിരിശൃംഗങ്ങളില്‍ അവര്‍ ബലിയര്‍പ്പിക്കുന്നു. കുന്നിന്‍മേലും കരുവേലകത്തിന്‍െറയും പുന്നയുടെയും ആലിന്‍െറയും ചുവട്ടിലും അവര്‍ അര്‍ച്ചന നടത്തുന്നു. അവയുടെ തണല്‍ സുഖം നല്‍കുന്നു. നിങ്ങളുടെ പുത്രിമാര്‍ വേശ്യാവൃത്തി നടത്തുന്നു. നിങ്ങളുടെ ഭാര്യമാര്‍ പരസംഗം ചെയ്യുന്നു.
14. വേശ്യാവൃത്തി ചെയ്യുന്നതിനു നിങ്ങളുടെ പുത്രിമാരെയോ, വ്യഭിചരിക്കുന്നതിനു നിങ്ങളുടെ ഭാര്യമാരെയോ ഞാന്‍ ശിക്‌ഷിക്കുകയില്ല; കാരണം, പുരുഷന്‍മാര്‍തന്നെ പരസംഗത്തിലേര്‍പ്പെടുകയും ദേവദാസികളോടൊത്തു ബലിയര്‍പ്പിക്കുകയും ചെയ്യുന്നു. അറിവില്ലാത്ത ജനം നശിക്കും.
15. ഇസ്രായേലേ, നീ പരസംഗം ചെയ്യുന്നെങ്കിലും യൂദാ ആ തെറ്റിലകപ്പെടാതിരിക്കട്ടെ! ഗില്‍ഗാലില്‍ പ്രവേശിക്കരുത്. ബഥാവനില്‍ പോവുകയുമരുത്; കര്‍ത്താവാണേ എന്ന് ആണയിടരുത്.
16. ദുശ്‌ശാഠ്യമുള്ള പശുക്കുട്ടിയെപ്പോലെ ഇസ്രായേല്‍ ശാഠ്യം പിടിക്കുന്നു. വിശാലമായ പുല്‍ത്തകിടിയില്‍ കുഞ്ഞാടിനെ എന്നപോലെ കര്‍ത്താവിന് അവരെ മേയ്‌ക്കാനാവുമോ?
17. എഫ്രായിം വിഗ്ര ഹങ്ങളെ പുണര്‍ന്നിരിക്കുന്നു;
18. അവന്‍ മദ്യപന്‍മാരോടൊത്തു കഴിയുന്നു. അവര്‍ വ്യഭിചാരത്തില്‍ മുഴുകുന്നു; മഹിമയെക്കാള്‍ മ്‌ളേച്‌ഛത കാംക്‌ഷിക്കുന്നു.
19. കാറ്റിന്‍െറ ചിറക് അവരെ തൂത്തെറിയും. തങ്ങളുടെ ബലിപീഠങ്ങളെക്കുറിച്ച് അവര്‍ ലജ്‌ജിക്കും.