1. കാഹളം അധരങ്ങളോടടുപ്പിക്കുക. കര്‍ത്താവിന്‍െറ ആലയത്തിനു മുകളില്‍ കഴുകന്‍ പ്രത്യക്‌ഷപ്പെട്ടിരിക്കുന്നു. കാരണം, അവര്‍ എന്‍െറ ഉടമ്പടി ലംഘിച്ചു; എന്‍െറ നിയമം അനുസരിച്ചില്ല.
2. അവര്‍ എന്നോടു കരഞ്ഞപേക്‌ഷിക്കുന്നു: എന്‍െറ ദൈവമേ, ഇസ്രായേലായ ഞങ്ങള്‍ക്ക് അങ്ങയെ അറിയാം.
3. ഇസ്രായേല്‍ നന്‍മയെ തിരസ്‌കരിച്ചു. ശത്രു അവരെ അനുധാവനം ചെയ്യും.
4. അവര്‍ രാജാക്കന്‍മാരെ വാഴിച്ചു; എന്നാല്‍, എന്‍െറ ആഗ്രഹമനുസരിച്ചല്ല അവര്‍ അധികാരികളെ നിയമിച്ചത്, എന്‍െറ അറിവുകൂടാതെയാണ്. തങ്ങളുടെ വെള്ളിയും സ്വര്‍ണവുംകൊണ്ട് അവര്‍ വിഗ്രഹങ്ങള്‍ നിര്‍മിച്ചു. അത് അവരെ നാശത്തിലെത്തിച്ചു.
5. സമരിയാ, നിന്‍െറ കാളക്കുട്ടിയെ ഞാന്‍ തട്ടിത്തെറിപ്പിച്ചു; എന്‍െറ കോപം അവര്‍ക്കെതിരേ ആളിക്കത്തുന്നു. തങ്ങളെത്തന്നെ ശുദ്‌ധീകരിക്കാന്‍ ഇനിയും അവര്‍ എത്ര വൈകും?
6. അത് ഇസ്രായേലിലെ ഒരു ശില്‍പി ഉണ്ടാക്കിയതാണ്, അത് ദൈവമല്ല, സമരിയായുടെ കാളക്കുട്ടിയെ കഷണങ്ങളായി ഞാന്‍ തകര്‍ക്കും.
7. അവര്‍ കാറ്റു വിതയ്‌ക്കുന്നു; കൊടുങ്കാറ്റ് കൊയ്യും. വളര്‍ന്നുനില്‍ക്കുന്ന ചെടികളില്‍ കതിരില്ല; അതു ധാന്യം നല്‍കുകയില്ല. നല്‍കിയാല്‍ തന്നെ അത് അന്യര്‍ വിഴുങ്ങും.
8. ഇസ്രായേല്‍ വിഴുങ്ങപ്പെട്ടിരിക്കുന്നു. അവര്‍ ജനതകള്‍ക്കിടയില്‍ ഉപയോഗശൂന്യമായ പാത്രംപോലെയായിക്കഴിഞ്ഞു.
9. കൂട്ടംവിട്ടലയുന്ന കാട്ടുകഴുതയെപ്പോലെ അവര്‍ അസ്‌സീറിയായിലേക്കു പോയിരിക്കുന്നു. എഫ്രായിം കാമുകന്‍മാരെ കൂലിക്കെടുത്തിരിക്കുന്നു.
10. അവര്‍ ജനതകളുടെയിടയില്‍ കൂലി കൊടുത്തു സഖ്യം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഞാന്‍ അവരെ വേഗം ഒന്നിച്ചുകൂട്ടും. രാജാക്കന്‍മാരെയും പ്രഭുക്കന്‍മാരെയും അഭിഷേ കം ചെയ്യുന്നതില്‍ നിന്ന് കുറച്ചു കാലത്തേക്ക് അവര്‍ വിരമിക്കും.
11. എഫ്രായിം പാപത്തിനായി ബലിപീഠങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു. അത് അവനു പാപം ചെയ്യാനുള്ള പീഠങ്ങളായി.
12. ഞാന്‍ അവന് ആയിരം പ്രമാണങ്ങള്‍ എഴുതിക്കൊടുത്തിരുന്നെങ്കില്‍തന്നെയും അവന് അവ അപരിചിതമായി തോന്നുമായിരുന്നു.
13. അവര്‍ ബലികള്‍ ഇഷ്‌ടപ്പെടുന്നു. അവര്‍ മാംസം അര്‍പ്പിക്കുന്നു; അതു ഭക്‌ഷിക്കുന്നു. എന്നാല്‍, കര്‍ത്താവ് അവരില്‍ സംപ്രീതനാവുകയില്ല. അവിടുന്ന് അവരുടെ അകൃത്യങ്ങള്‍ ഓര്‍ക്കും. അവരുടെ പാപങ്ങള്‍ക്ക് അവരെ ശിക്‌ഷിക്കും. അവര്‍ ഈജിപ്‌തിലേക്കു മടങ്ങും.
14. ഇസ്രായേല്‍ തന്‍െറ സ്രഷ്‌ടാവിനെ മറന്ന് കൊട്ടാരങ്ങള്‍ നിര്‍മിച്ചിരിക്കുന്നു. യൂദാ സുരക്‌ഷിതനഗരങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു. എന്നാല്‍, അവന്‍െറ നഗരങ്ങളിന്‍മേല്‍ ഞാന്‍ അഗ്‌നി അയയ്‌ക്കും; അത് അവന്‍െറ ശക്‌തിദുര്‍ഗങ്ങള്‍ വിഴുങ്ങിക്ക ളയും.