1. വിവേകമുള്ള മകന്‍ പിതാവിന്‍െറ ഉപദേശം കേള്‍ക്കുന്നു; പരിഹാസകന്‍ ശാസനം അവഗണിക്കുന്നു.
2. ഉത്തമനായ മനുഷ്യന്‍ തന്‍െറ വാക്കുകളുടെ സത്‌ഫലം അനുഭവിക്കുന്നു;വഞ്ചകന്‍മാര്‍ അക്രമമാണ് അഭിലഷിക്കുന്നത്.
3. വാക്കുകളില്‍ നിയന്ത്രണം പാലിക്കുന്നവന്‍ തന്‍െറ ജീവന്‍ സുരക്‌ഷിതമാക്കുന്നു; അധരങ്ങളെ നിയന്ത്രിക്കാത്തവന്‍ നാശമടയുന്നു.
4. എത്ര ആഗ്രഹിച്ചാലും അലസന് ഒന്നും കിട്ടുന്നില്ല; സ്‌ഥിരോത്‌സാഹിക്കു സമൃദ്‌ധമായി ലഭിക്കുന്നു.
5. നീതിമാന്‍ കാപട്യത്തെ വെറുക്കുന്നു; ദുഷ്‌ടന്‍ ലജ്‌ജയും അഭിമാനവുംവെടിഞ്ഞു പ്രവര്‍ത്തിക്കുന്നു.
6. സത്യസന്‌ധമായി പെരുമാറുന്നവനെനീതി കാത്തുകൊള്ളും; ദുഷ്‌ടനെ പാപം നിലംപതിപ്പിക്കുന്നു,
7. ഒരുവന്‍ ധനികനെന്നു നടിക്കുന്നു,എങ്കിലും അവന്‌യാതൊന്നും ഇല്ല. അപരന്‍ ദരിദ്രനെന്നു നടിക്കുന്നു,എങ്കിലും അവനു ധാരാളം സമ്പത്തുണ്ട്.
8. ജീവന്‍ വീണ്ടെടുക്കാനുള്ളമോചനദ്രവ്യമാണു മനുഷ്യന് സമ്പത്ത്; എന്നാല്‍, ദരിദ്രന് മോചനത്തിനു മാര്‍ഗമില്ല.
9. നീതിമാന്‍െറ ദീപം തെളിഞ്ഞു പ്രകാശിക്കും; ദുഷ്‌ടന്‍െറ വിളക്ക് അണഞ്ഞുപോകും.
10. താന്തോന്നികള്‍ ഒൗദ്‌ധത്യം നിമിത്തംകലഹമുണ്ടാക്കുന്നു; ഉപദേശം സ്വീകരിക്കുന്നവരോടുകൂടെയാണ് വിവേകം.
11. അനായാസമായി നേടിയസമ്പത്തു ക്‌ഷയിച്ചുപോകും; അല്‍പ്പാല്‍പ്പമായി കരുതിവയ്‌ക്കുന്നവന്‍ അതു വര്‍ധിപ്പിച്ചുകൊണ്ടിരിക്കും.
12. സഫലമാകാന്‍ വൈകുന്ന പ്രതീക്‌ഷഹൃദയത്തെ വേദനിപ്പിക്കുന്നു; സഫലമായിക്കഴിഞ്ഞആഗ്രഹംജീവന്‍െറ വൃക്‌ഷമാണ്.
13. ഉപദേശം നിന്‌ദിക്കുന്നവന്‍ തനിക്കുതന്നെ നാശം വരുത്തിവയ്‌ക്കുന്നു; കല്‍പന ആദരിക്കുന്നവന് പ്രതിഫലം ലഭിക്കും.
14. ജ്‌ഞാനിയുടെ ഉപദേശം ജീവന്‍െറ ഉറവയാണ്; മരണത്തിന്‍െറ കെണികളില്‍നിന്ന്‌ഒഴിഞ്ഞുമാറാന്‍ അതു സഹായിക്കുന്നു.
15. സദ്‌ബുദ്‌ധി പ്രീതി ജനിപ്പിക്കുന്നു; അവിശ്വസ്‌തരുടെ മാര്‍ഗം അവര്‍ക്ക്‌നാശം വരുത്തുന്നു.
16. വിവേകി എന്തും ആലോചനയോടെ ചെയ്യുന്നു; ഭോഷനാകട്ടെ തന്‍െറ ഭോഷത്തംതുറന്നു കാട്ടുന്നു.
17. ഒൗചിത്യമില്ലാത്ത ദൂതന്‍ ആളുകളെകുഴപ്പത്തിലാഴ്‌ത്തുന്നു; വിശ്വസ്‌തനായ സന്‌ദേശവാഹകന്‍രഞ്‌ജനം കൈവരുത്തുന്നു.
18. ഉപദേശം അവഗണിക്കുന്നവന്‌ദാരിദ്യ്രവും അപമാനവും നേരിടുന്നു; ശാസനം ആദരിക്കുന്നവന്‍ബഹുമാനിക്കപ്പെടുന്നു.
19. നിറവേറിയ അഭിലാഷംആത്‌മാവിനു മാധുര്യമിയറ്റുന്നു; തിന്‍മ വിട്ടൊഴിയുന്നതുഭോഷര്‍ക്ക് അഹിതമാണ്.
20. വിവേകികളോടു സംസര്‍ഗം ചെയ്യുന്നവന്‍ വിവേകിയായിത്തീരുന്നു; ഭോഷരുമായി കൂട്ടുകൂടുന്നവന്‌ഉപദ്രവം നേരിടും.
21. പാപികളെ ദൗര്‍ഭാഗ്യം പിന്‍തുടരുന്നു; നീതിമാന്‍മാര്‍ക്ക് ഐശ്വര്യംപ്രതിഫലമായി ലഭിക്കുന്നു.
22. ഉത്തമനായ മനുഷ്യന്‍ തന്‍െറ അവകാശം തലമുറകളിലേക്കു കൈമാറുന്നു; പാപിയുടെ സമ്പത്ത് നീതിമാന്‍മാര്‍ക്കായി സംഭരിക്കപ്പെട്ടതാണ്.
23. ദരിദ്രരുടെ കൈയില്‍ തരിശുനിലം ധാരാളം ആഹാരം ഉത്‌പാദിപ്പിക്കുമായിരുന്നു; എന്നാല്‍, നീതി കെട്ടവന്‍, അതുകൈക്കലാക്കി തരിശിടുന്നു.
24. മകനെ ശിക്‌ഷകൂടാതെ വളര്‍ത്തുന്നവന്‍ അവനെ വെറുക്കുന്നു; സ്‌നേഹമുള്ള പിതാവ് അവനു ശിക്‌ഷണം നല്‍കാന്‍ ജാഗരൂകത കാട്ടുന്നു.
25. നീതിമാന് വിശപ്പടക്കാന്‍വേണ്ടത്ര വകയുണ്ട്; ദുഷ്‌ടനു പട്ടിണികിടക്കേണ്ടിവരും.