1. ആരും പിന്‍തുടരാത്തപ്പോഴുംദുഷ്‌ടര്‍ പേടിച്ചോടുന്നു; നീതിമാന്‍മാരാവട്ടെ സിംഹത്തെപ്പോലെ ധീരരാണ്.
2. അന്യായം പെരുകുമ്പോള്‍ നാട്ടില്‍പല ഭരണാധിപന്‍മാര്‍ ഉണ്ടാകുന്നു; ബുദ്‌ധിയും പരിജ്‌ഞാനവുമുള്ളവര്‍അതിന്‍െറ സുസ്‌ഥിതിദീര്‍ഘകാലം നിലനിര്‍ത്തും.
3. ദരിദ്രനെ പീഡിപ്പിക്കുന്ന അധികാരിഭക്‌ഷ്യവിളകള്‍ നശിപ്പിക്കുന്നപേമാരിയാണ്.
4. നിയമം ലംഘിക്കുന്നവന്‍ ദുഷ്‌ടരെപ്രശംസിക്കുന്നു; നിയമം പാലിക്കുന്നവന്‍ അവരോട്‌ഏറ്റുമുട്ടുന്നു.
5. ദുഷ്‌ടര്‍ നീതി അറിയുന്നില്ല; കര്‍ത്താവിനെ തേടുന്നവര്‍ അതുപൂര്‍ണമായും മനസ്‌സിലാക്കുന്നു.
6. വക്രബുദ്‌ധിയായ ധനവാനെക്കാള്‍, സത്യസന്‌ധനായ ദരിദ്രനാണു ശ്രഷ്‌ഠന്‍.
7. കല്‍പന പാലിക്കുന്ന പുത്രന്‍ജ്‌ഞാനിയാണ്; ദുര്‍വൃത്തന്‍മാരുമായി കൂട്ടുകൂടൂന്നവന്‍പിതാവിന് അപമാനം വരുത്തിവയ്‌ക്കുന്നു.
8. പലിശയും കൊള്ളലാഭവും വഴിനേടിയ സമ്പത്ത് ദരിദ്രരോടു ദയയുളളവന്‍െറ കൈയില്‍ ചെന്നുചേരും.
9. നിയമം വകവയ്‌ക്കാത്തവന്‍െറ പ്രാര്‍ഥനപോലും വെറുപ്പുളവാക്കുന്നു.
10. സത്യസന്‌ധരെ ദുര്‍മാര്‍ഗത്തിലേക്കു നയിക്കുന്നവന്‍ താന്‍ കുഴി ച്ചകുഴിയില്‍ത്തന്നെ വീഴും; നിഷ്‌കളങ്കര്‍ക്കു നന്‍മ ഭവിക്കും.
11. താനൊരു ജ്‌ഞാനിയാണെന്നു ധനികന്‍വിചാരിക്കുന്നു; ബുദ്‌ധിമാനായ ദരിദ്രന്‍ അവന്‍െറ തനിനിറം കണ്ടുപിടിക്കുന്നു.
12. നീതിമാന്‍മാരുടെ വിജയത്തില്‍ എങ്ങുംആഹ്ലാദം തിരതല്ലുന്നു; ദുഷ്‌ടരുടെ ഉയര്‍ച്ചയില്‍ ജനങ്ങള്‍ഓടിയൊളിക്കുന്നു.
13. തെറ്റുകള്‍ മറച്ചുവയ്‌ക്കുന്നവന്‌ഐശ്വര്യമുണ്ടാവുകയില്ല; അവ ഏറ്റുപറഞ്ഞ് പരിത്യജിക്കുന്നവന്‌കരുണ ലഭിക്കും.
14. നിരന്തരം ദൈവഭക്‌തിയില്‍ കഴിയുന്നവന്‍ അനുഗൃഹീതനാണ്; ഹൃദയം കഠിനമാക്കിവയ്‌ക്കുന്നവന്‍ദുരിതം അനുഭവിക്കും.
15. നിസ്‌സഹായരുടെമേല്‍ ഭരണം നടത്തുന്ന ദുഷ്‌ടനായരാജാവ് ഗര്‍ജിക്കുന്ന സിംഹത്തെയോ ഇരതേടുന്ന കരടിയെയോപോലെയാണ്.
16. ബുദ്‌ധിശൂന്യനായരാജാവ് പ്രജകളെക്രൂരമായി പീഡിപ്പിക്കുന്നു; കൊള്ളലാഭം വെറുക്കുന്നവന്‌ആയുസ്‌സു വര്‍ധിക്കും.
17. കൊലപാതകി മരണംവരെഅലഞ്ഞുതിരിയട്ടെ; ആരും അവന് ഇടം കൊടുക്കരുത്.
18. ധര്‍മമാര്‍ഗത്തില്‍ ചരിക്കുന്നവന്‍സുരക്‌ഷിതനായിരിക്കും; ദുര്‍മാര്‍ഗത്തില്‍ ചരിക്കുന്നവന്‍കുഴിയില്‍ വീഴും.
19. മണ്ണില്‍ അധ്വാനിക്കുന്നവനു വേണ്ടത്രആഹാരം കിട്ടും; പാഴ്‌വേല ചെയ്യുന്നവന്‍ കടുത്തദാരിദ്യ്രമനുഭവിക്കും.
20. വിശ്വസ്‌തന്‍ സമൃദ്‌ധമായിഅനുഗ്രഹിക്കപ്പെടും; ധനികനാവാന്‍ തിടുക്കംകൂട്ടുന്നവന്‍ശിക്‌ഷിക്കപ്പെടാതിരിക്കുകയില്ല.
21. പക്‌ഷപാതം നന്നല്ല; എങ്കിലും; ഒരപ്പക്കഷണത്തിനു വേണ്ടിപ്പോലുംമനുഷ്യന്‍ തെറ്റുചെയ്യുന്നു.
22. ലുബ്‌ധന്‍ സമ്പത്തിനു പിന്നാലെപരക്കംപായുന്നു; തന്നെ ദാരിദ്യ്രംപിടികൂടുമെന്ന് അവന്‍ അറിയുന്നില്ല.
23. മുഖസ്‌തുതിപറയുന്നവനെക്കാള്‍ശാസിക്കുന്നവനാണു പിന്നീട്‌പ്രീതിപാത്രമാവുക.
24. അപ്പനില്‍നിന്നോ അമ്മയില്‍നിന്നോപിടിച്ചുപറിച്ചിട്ട് അതു തെറ്റല്ല എന്നു പറയുന്നവന്‍ ധ്വംസകന്‍െറ കൂട്ടുകാരനാണ്.
25. അത്യാഗ്രഹികള്‍ കലഹം ഇളക്കിവിടുന്നു; കര്‍ത്താവില്‍ ആശ്രയിക്കുന്നവരാകട്ടെഐശ്വര്യം നേടും.
26. സ്വന്തം ബുദ്‌ധിയില്‍ വിശ്വാസംഅര്‍പ്പിക്കുന്നവന്‍ ഭോഷനാണ്; ജ്‌ഞാനമാര്‍ഗത്തില്‍ ചരിക്കുന്നവന്‍സുരക്‌ഷിതനായിരിക്കും.
27. ദരിദ്രര്‍ക്കു ദാനം ചെയ്യുന്നവന്‍ക്‌ഷാമം അനുഭവിക്കുകയില്ല; അവരുടെ നേരേ കണ്ണടയ്‌ക്കുന്നവനുശാപത്തിന്‍മേല്‍ ശാപമുണ്ടാകും.
28. ദുഷ്‌ടരുടെ ഉയര്‍ച്ചയില്‍ ആളുകള്‍ഓടിയൊളിക്കുന്നു; അവര്‍ അധഃപതിക്കുമ്പോള്‍ നീതിമാന്‍മാര്‍ പ്രബലരാകും.