1. മാസ്‌സായിലെയാക്കേയുടെമകനായ ആഗൂറിന്‍െറ വാക്കുകള്‍. അവന്‍ ഇഥിയേലിനോട് - ഇഥിയേലിനോടുംയുക്കാളിനോടും - പറയുന്നു:
2. മനുഷ്യനെന്നു കരുതാനാവാത്തമൂഢനാണു ഞാന്‍; മനുഷ്യന്‍െറ ബുദ്‌ധിശക്‌തി എനിക്കില്ല.
3. ഞാന്‍ ജ്‌ഞാനം അഭ്യസിച്ചിട്ടില്ല; പരിശുദ്‌ധനെക്കുറിച്ചുള്ള അറിവും എനിക്കില്ല.
4. സ്വര്‍ഗത്തിലേക്കു കയറുകയുംഇറങ്ങുകയും ചെയ്‌തത് ആര്? കാറ്റിനെ മുഷ്‌ടിയില്‍ ഒതുക്കുന്നത് ആര്? സമുദ്രങ്ങളെ വസ്‌ത്രത്തില്‍പൊതിഞ്ഞുവച്ചിരിക്കുന്നതാര്? ഭൂമിയുടെ അതിരുകള്‍ ഉറപ്പിച്ചതാര്? അവന്‍െറ പേരെന്ത്? അവന്‍െറ പുത്രന്‍െറ പേരെന്ത്? തീര്‍ച്ചയായും നിനക്കറിയാമല്ലോ.
5. ദൈവത്തിന്‍െറ ഓരോ വാക്കുംസത്യമെന്നു തെളിയുന്നു. തന്നെ അഭയം പ്രാപിക്കുന്നവര്‍ക്ക് അവിടുന്ന് കവചമാണ്.
6. അവിടുത്തെ വാക്കുകളോട്‌ഒന്നും കൂട്ടിച്ചേര്‍ക്കരുത്; അങ്ങനെ ചെയ്‌താല്‍, അവിടുന്ന്‌നിന്നെ കുറ്റപ്പെടുത്തും; നീ നുണയനാവുകയും ചെയ്യും.
7. രണ്ടു കാര്യങ്ങള്‍ ഞാന്‍ അങ്ങയോട്‌അപേക്‌ഷിക്കുന്നു; മരണംവരെ എനിക്ക് അവനിഷേധിക്കരുതേ.
8. അസത്യവും വ്യാജവും എന്നില്‍നിന്ന്‌അകറ്റി നിര്‍ത്തണമേ; ദാരിദ്യ്രമോ സമൃദ്‌ധിയോ എനിക്ക് തരരുതേ; ആവശ്യത്തിന് ആഹാരം തന്ന്‌എന്നെ പോറ്റണമേ.
9. ഞാന്‍ സമൃദ്‌ധിയില്‍ അങ്ങയെഅവഗണിക്കുകയും കര്‍ത്താവ് ആര് എന്നു ചോദിക്കുകയും ചെയ്‌തേക്കാം; ദാരിദ്യ്രംകൊണ്ടു മോഷ്‌ടിച്ച് ദൈവനാമത്തെനിന്‌ദിക്കുകയും ചെയ്‌തേക്കാം.
10. ഭൃത്യനെക്കുറിച്ച്‌യജമാനനോട്,അപവാദം പറയരുത്; അങ്ങനെ ചെയ്‌താല്‍, അവന്‍ നിന്നെ ശപിക്കുകയും നീ കുറ്റക്കാരനായികരുതപ്പെടുകയും ചെയ്യും.
11. പിതാവിനെ ശപിക്കുകയും മാതാവിന്‌നന്‍മ നേരാതിരിക്കുകയുംചെയ്യുന്നവരുണ്ട്.
12. നിര്‍ദോഷരെന്നു ഭാവിക്കുകയുംമാലിന്യം കഴുകിക്കളയാതിരിക്കുകയും ചെയ്യുന്നവരുണ്ട്.
13. കണ്ണുകളില്‍ ഗര്‍വം മുറ്റിനില്‍ക്കുന്നചിലരുണ്ട്.
14. വാളും കത്തിയും പോലുള്ളപല്ലുകള്‍കൊണ്ടു ദരിദ്രരെയുംഅഗതികളെയും കടിച്ചുതിന്നുന്നചിലരുണ്ട്.
15. കന്നട്ടയ്‌ക്കു രണ്ടു പുത്രിമാരുണ്ട്; തരുക, തരുക, എന്ന് അവര്‍മുറവിളികൂട്ടുന്നു. ഒരിക്കലും തൃപ്‌തിയടയാത്തമൂന്നു കാര്യങ്ങളുണ്ട്. നാലു കാര്യങ്ങള്‍ ഒരിക്കലും മതിഎന്നു പറയുന്നില്ല;
16. പാതാളം, വന്‌ധ്യമായ ഉദരം,വെള്ളം കൊതിക്കുന്ന ഭൂമി,മതിവരാത്ത അഗ്‌നി.
17. പിതാവിനെ പരിഹസിക്കുകയും അമ്മയെ അവജ്‌ഞയോടെ ധിക്കരിക്കുകയും ചെയ്യുന്നവന്‍െറ കണ്ണ് മലങ്കാക്കകള്‍ കൊത്തിപ്പറിക്കുകയുംകഴുകന്‍മാര്‍ തിന്നുകയും ചെയ്യും.
18. മൂന്നു കാര്യങ്ങള്‍ എനിക്ക്‌അത്യദ്‌ഭുതകരമാണ്. നാലുകാര്യങ്ങള്‍ എനിക്ക് മനസ്‌സിലാകുന്നില്ല:
19. കഴുകന്‍െറ ആകാശത്തിലൂടെയുള്ള പാത, സര്‍പ്പത്തിന്‍െറ പാറയിലൂടെയുള്ള വഴി, കപ്പലിന്‍െറ സഞ്ചാര പഥം, കന്യകയോടുള്ളയുവാവിന്‍െറ പെരുമാറ്റം.
20. വ്യഭിചാരിണിയുടെ രീതി ഇതാണ്, അവള്‍ വിശപ്പടക്കി മുഖംതുടച്ചുകൊണ്ടു പറയുന്നു: ഞാന്‍ ഒരു തെറ്റും ചെയ്‌തില്ല.
21. മൂന്നു കാര്യങ്ങള്‍ ഭൂമിയെ വിറകൊള്ളിക്കുന്നു; നാലുകാര്യങ്ങള്‍ അസഹ്യമാണ്.
22. രാജാവായി ഉയര്‍ന്ന അടിമ,മൃഷ്‌ടാന്നഭോജനം കഴി ച്ചഭോഷന്‍,
23. സ്‌നേഹിക്കപ്പെടാത്ത ഭാര്യ, യജമാനത്തിയുടെ സ്‌ഥാനം അപഹരി ച്ചദാസി.
24. ഭൂമിയിലെ നാലു ജീവികള്‍തീരെ ചെറുതാണ്, എങ്കിലും അസാമാന്യബുദ്‌ധിപ്രകടിപ്പിക്കുന്നു.
25. എറുമ്പിന്‍കൂട്ടം എത്രയോ ദുര്‍ബലം! എങ്കിലും അവ വേനല്‍ക്കാലത്ത്‌ആഹാരം കരുതിവയ്‌ക്കുന്നു.
26. കുഴിമുയല്‍ - കെല്‍പ്പില്ലാത്ത ഒരു കൂട്ടം; എങ്കിലും അവ പാറകളില്‍ പാര്‍പ്പിടംനിര്‍മിക്കുന്നു.
27. വെട്ടുകിളികള്‍ക്കു രാജാവില്ല; എങ്കിലും അവ അണിയണിയായി നീങ്ങുന്നു.
28. പല്ലി കൈയിലൊതുങ്ങാനേയുള്ളു; എങ്കിലും അതു രാജകൊട്ടാരങ്ങളില്‍പ്പോലും കയറിപ്പറ്റുന്നു.
29. മൂന്നുകൂട്ടര്‍ കാല്‍വയ്‌പില്‍പ്രൗഢി പുലര്‍ത്തുന്നു; നാലു കൂട്ടര്‍ക്കു നടത്തത്തില്‍ ഗാംഭീര്യമുണ്ട്:
30. മൃഗങ്ങളില്‍ കരുത്തേറിയതും, ഒന്നിനെയും കൂസാത്തതുമായ സിംഹം,
31. ഞെളിഞ്ഞുനടക്കുന്ന പൂവന്‍കോഴി, മുട്ടാട്, സൈന്യങ്ങളെ നയിക്കുന്ന രാജാവ്.
32. നീ നിന്നെത്തന്നെ പുകഴ്‌ത്തിക്കൊണ്ട്‌ഭോഷത്തം കാട്ടുകയോ തിന്‍മയ്‌ക്ക്‌കളമൊരുക്കുകയോ ചെയ്യുന്നവനാണെങ്കില്‍, നിശ്‌ശബ്‌ദത പാലിക്കുക.
33. എന്തെന്നാല്‍, പാലു കടഞ്ഞാല്‍ വെണ്ണകിട്ടും; മൂക്കിനടിച്ചാല്‍ ചോരവരും; കോപം ഇളക്കിവിട്ടാല്‍ കലഹമുണ്ടാകും.