1. കര്‍ത്താവിനെ സ്‌തുതിക്കുവിന്‍! നീതിമാന്‍മാരുടെ സംഘത്തിലും സഭയിലും പൂര്‍ണഹൃദയത്തോടെ ഞാന്‍ കര്‍ത്താവിനു നന്‌ദിപറയും.
2. കര്‍ത്താവിന്‍െറ പ്രവൃത്തികള്‍ മഹനീയങ്ങളാണ്;അവയില്‍ ആനന്‌ദിക്കുന്നവര്‍അവ ഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നു.
3. അവിടുത്തെ പ്രവൃത്തി മഹത്തും തേജസ്‌സുറ്റതുമാണ്; അവിടുത്തെനീതി ശാശ്വതമാണ്.
4. തന്‍െറ അദ്‌ഭുതപ്രവൃത്തികളെ അവിടുന്നു സ്‌മരണീയമാക്കി; കര്‍ത്താവു കൃപാലുവുംവാത്‌സല്യനിധിയുമാണ്.
5. തന്‍െറ ഭക്‌തര്‍ക്ക് അവിടുന്ന് ആഹാരം നല്‍കുന്നു; അവിടുന്നു തന്‍െറ ഉടമ്പടിയെ എപ്പോഴും അനുസ്‌മരിക്കുന്നു.
6. ജനതകളുടെ അവകാശത്തെ തന്‍െറ ജനത്തിനു നല്‍കിക്കൊണ്ടു തന്‍െറ പ്രവൃത്തികളുടെ ശക്‌തിയെ അവര്‍ക്കു വെളിപ്പെടുത്തി.
7. അവിടുത്തെ പ്രവൃത്തികള്‍ വിശ്വസ്‌തവും നീതിയുക്‌തവുമാണ്.
8. അവിടുത്തെ പ്രമാണങ്ങള്‍ വിശ്വാസ്യമാണ്; വിശ്വസ്‌തതയോടും പരമാര്‍ഥതയോടുംകൂടെ പാലിക്കപ്പെടാന്‍, അവയെഎന്നേക്കുമായി സ്‌ഥാപിച്ചിരിക്കുന്നു.
9. അവിടുന്നു തന്‍െറ ജനത്തെ വീണ്ടെടുത്തു; അവിടുന്നു തന്‍െറ ഉടമ്പടി ശാശ്വതമായി ഉറപ്പിച്ചു; വിശുദ്‌ധവും ഭീതിദായകവുമാണ് അവിടുത്തെനാമം.
10. ദൈവഭക്‌തിയാണു ജ്‌ഞാനത്തിന്‍െറ ആരംഭം; അതു പരിശീലിക്കുന്നവര്‍ വിവേകികളാകും. അവിടുന്ന് എന്നേക്കും സ്‌തുതിക്കപ്പെടും!