Index

സങ്കീര്‍ത്തനങ്ങള്‍ - Chapter 9

1. പൂര്‍ണഹൃദയത്തോടെ ഞാന്‍ കര്‍ത്താവിനു നന്‌ദിപറയും; അവിടുത്തെ അദ്‌ഭുതപ്രവൃത്തികള്‍ ഞാന്‍ വിവരിക്കും.
2. ഞാന്‍ അങ്ങയില്‍ ആഹ്‌ളാദിച്ചുല്ലസിക്കും; അത്യുന്നതനായവനേ, അങ്ങയുടെ നാമത്തിനു ഞാന്‍ സ്‌തോത്രമാലപിക്കും.
3. എന്തെന്നാല്‍, എന്‍െറ എതിരാളികള്‍പിന്‍തിരിഞ്ഞോടിയപ്പോള്‍ കാലിടറി വീഴുകയും അങ്ങയുടെ മുന്‍പില്‍ നാശമടയുകയും ചെയ്‌തു.
4. അങ്ങ്‌ എനിക്കു നീതി നടത്തിത്തന്നിരിക്കുന്നു; അങ്ങുന്യായാസനത്തിലിരുന്നുനീതിപൂര്‍വകമായ വിധി പ്രസ്‌താവിച്ചു.
5. അവിടുന്നു ജനതകളെ ശകാരിച്ചു; അവിടുന്നു ദുഷ്‌ടരെ നശിപ്പിച്ചു; അവരുടെ നാമം എന്നേക്കുമായി മായിച്ചുകളഞ്ഞു.
6. ശത്രു നാശക്കൂമ്പാരത്തില്‍അപ്രത്യക്‌ഷമായിരിക്കുന്നു; അവരുടെ നഗരങ്ങളെ അങ്ങ്‌ഉന്‍മൂലനം ചെയ്‌തു; അവരുടെ സ്‌മരണപോലുംമാഞ്ഞുപോയിരിക്കുന്നു.
7. എന്നാല്‍, കര്‍ത്താവ്‌ എന്നേക്കുമായിസിംഹാസനസ്‌ഥനായിരിക്കുന്നു; ന്യായവിധിക്കാണ്‌ അവിടുന്നുസിംഹാസനം സ്‌ഥാപിച്ചിരിക്കുന്നത്‌.
8. അവിടുന്നു ലോകത്തെനീതിയോടെ വിധിക്കുന്നു; അവിടുന്നു ജനതകളെ നിഷ്‌പക്‌ഷമായി വിധിക്കുന്നു.
9. കര്‍ത്താവു മര്‍ദിതരുടെ ശക്‌തിദുര്‍ഗമാണ്‌; കഷ്‌ടകാലത്ത്‌ അവരുടെഅഭയസ്‌ഥാനവും.
10. അങ്ങയുടെ നാമമറിയുന്നവര്‍അങ്ങില്‍ വിശ്വാസമര്‍പ്പിക്കുന്നു; കര്‍ത്താവേ, അങ്ങയെ അന്വേഷിച്ചവരെഅങ്ങ്‌ ഉപേക്‌ഷിച്ചിട്ടില്ല.
11. സീയോനില്‍ വസിക്കുന്ന കര്‍ത്താവിനുസ്‌തോത്രം ആലപിക്കുവിന്‍; അവിടുത്തെ പ്രവൃത്തികളെജനതകളുടെ ഇടയില്‍ പ്രഘോഷിക്കുവിന്‍;
12. എന്തെന്നാല്‍, രക്‌തത്തിനു പ്രതികാരം ചെയ്യുന്ന അവിടുന്ന്‌ അവരെ ഓര്‍മിക്കും. പീഡിതരുടെ നിലവിളി അവിടുന്നു മറക്കുന്നില്ല.
13. കര്‍ത്താവേ! എന്നോടു കരുണ കാണിക്കണമേ! മരണകവാടത്തില്‍നിന്ന്‌ എന്നെഉദ്‌ധരിക്കുന്നവനേ, വൈരികള്‍മൂലം ഞാന്‍ സഹിക്കുന്നപീഡകള്‍ കാണണമേ!
14. അങ്ങനെ ഞാന്‍ അവിടുത്തെസ്‌തുതികള്‍ ആലപിക്കട്ടെ! അങ്ങു നല്‍കിയ വിമോചനമോര്‍ത്തു സീയോന്‍പുത്രിയുടെ കവാടങ്ങളില്‍ഞാന്‍ സന്തോഷിക്കട്ടെ!
15. തങ്ങള്‍ കുഴി ച്ചകുഴിയില്‍ത്തന്നെജനതകള്‍ വീണടിഞ്ഞു; തങ്ങള്‍ ഒരുക്കിയ കെണിയില്‍അവരുടെതന്നെ പാദങ്ങള്‍ കുരുങ്ങി.
16. കര്‍ത്താവു തന്നെത്തന്നെ വെളിപ്പെടുത്തി, അവിടുന്നുന്യായവിധി നടത്തി, ദുഷ്‌ടര്‍ സ്വന്തം കരവേലകളില്‍ കുടുങ്ങി.
17. ദുഷ്‌ടര്‍ പാതാളത്തില്‍ പതിക്കട്ടെ! ദൈവത്തെ മറക്കുന്ന സകല ജനതകളും തന്നെ.
18. ദരിദ്രര്‍ എന്നേക്കും വിസ്‌മരിക്കപ്പെടുകയില്ല; പാവങ്ങളുടെ പ്രത്യാശ എന്നേക്കുമായി അസ്‌തമിക്കുകയില്ല.
19. കര്‍ത്താവേ, എഴുന്നേല്‍ക്കണമേ! മനുഷ്യന്‍ അഹങ്കരിക്കാതിരിക്കട്ടെ! ജനതകള്‍ അങ്ങയുടെ സന്നിധിയില്‍ വിധിക്കപ്പെടട്ടെ!
20. കര്‍ത്താവേ, അവരെ ഭയാധീനരാക്കണമേ! തങ്ങള്‍ വെറും മര്‍ത്യരാണെന്നുജനതകള്‍ മനസ്‌സിലാക്കട്ടെ!