Index

സങ്കീര്‍ത്തനങ്ങള്‍ - Chapter 20

1. നിന്‍െറ കഷ്‌ടകാലത്തു കര്‍ത്താവുനിന്‍െറ പ്രാര്‍ഥന കേള്‍ക്കുമാറാകട്ടെ! യാക്കോബിന്‍െറ ദൈവത്തിന്‍െറ നാമം നിന്നെ സംരക്‌ഷിക്കട്ടെ.
2. അവിടുന്നു തന്‍െറ വിശുദ്‌ധമന്‌ദിരത്തില്‍നിന്നു നിനക്കു സഹായ മയയ്‌ക്കട്ടെ! സീയോനില്‍നിന്നു നിന്നെതുണയ്‌ക്കട്ടെ!
3. നിന്‍െറ വഴിപാടുകള്‍ അവിടുന്ന്‌ഓര്‍ക്കുമാറാകട്ടെ! നിന്‍െറ ദഹനബലികളില്‍അവിടുന്നു സംപ്രീതനാകട്ടെ!
4. അവിടുന്നു നിന്‍െറ ഹൃദയാഭിലാഷംസാധിച്ചുതരട്ടെ! അവിടുന്നു നിന്‍െറ ഉദ്യമങ്ങള്‍ സഫലമാക്കട്ടെ!
5. നിന്‍െറ വിജയത്തില്‍ ഞങ്ങള്‍ ആഹ്ലാദിക്കും; അങ്ങനെ ഞങ്ങളുടെ ദൈവത്തിന്‍െറ നാമത്തില്‍ ഞങ്ങള്‍ വിജയപതാക പാറിക്കും; കര്‍ത്താവു നിന്‍െറ അപേക്‌ഷകള്‍കൈക്കൊള്ളട്ടെ!
6. കര്‍ത്താവു തന്‍െറ അഭിഷിക്‌തനെസഹായിക്കുമെന്നു ഞാന്‍ ഇപ്പോള്‍ അറിയുന്നു; അവിടുന്നു തന്‍െറ വിശുദ്‌ധ സ്വര്‍ഗത്തില്‍നിന്ന്‌ അവന്‌ ഉത്തരമരുളും. വലത്തുകൈകൊണ്ടു മഹത്തായ വിജയം നല്‍കും.
7. ചിലര്‍ രഥങ്ങളിലും മറ്റുചിലര്‍കുതിരകളിലും അഹങ്കരിക്കുന്നു; ഞങ്ങളാകട്ടെ, ഞങ്ങളുടെ ദൈവമായകര്‍ത്താവിന്‍െറ നാമത്തില്‍ അഭിമാനം കൊള്ളുന്നു.
8. അവര്‍ തകര്‍ന്നുവീഴും, എന്നാല്‍, ഞങ്ങള്‍ ശിരസ്‌സുയര്‍ത്തി നില്‍ക്കും.
9. കര്‍ത്താവേ, രാജാവിനു വിജയം നല്‍കണമേ! ഞങ്ങള്‍ വിളിച്ചപേക്‌ഷിക്കുമ്പോള്‍ഞങ്ങള്‍ക്ക്‌ ഉത്തരമരുളണമേ!