Index

സങ്കീര്‍ത്തനങ്ങള്‍ - Chapter 53

1. ദൈവമില്ല എന്നു ഭോഷന്‍ തന്‍െറ ഹൃദയത്തില്‍ പറയുന്നു. മ്‌ളേച്‌ഛതയില്‍ മുഴുകി അവര്‍ദുഷിച്ചിരിക്കുന്നു, നന്‍മ ചെയ്യുന്നവരാരുമില്ല.
2. ദൈവം സ്വര്‍ഗത്തില്‍നിന്നുമനുഷ്യമക്കളെ നോക്കുന്നു; ദൈവത്തെ തേടുന്ന ജ്‌ഞാനികളുണ്ടോ എന്ന്‌ അവിടുന്ന്‌ ആരായുന്നു.
3. എല്ലാവരും വഴിതെറ്റി ഒന്നുപോലെദുഷിച്ചുപോയി, നന്‍മചെയ്യുന്നവനില്ല-ഒരുവന്‍ പോലുമില്ല.
4. ഈ അധര്‍മികള്‍ക്കു ബോധമില്ലേ? ഇവര്‍ എന്‍െറ ജനതയെ അപ്പംപോലെതിന്നൊടുക്കുന്നു; ഇവര്‍ ദൈവത്തെ വിളിച്ചപേക്‌ഷിക്കുന്നില്ല.
5. അതാ, അവര്‍ പരിഭ്രാന്തരായിക്കഴിയുന്നു, ഇന്നോളം കണ്ടിട്ടില്ലാത്ത പരിഭ്രാന്തി! ദൈവം അധര്‍മികളുടെ അസ്‌ഥികള്‍ചിതറിക്കും; അവര്‍ ലജ്‌ജിതരാകും; ദൈവം അവരെ കൈവെടിഞ്ഞിരിക്കുന്നു.
6. ഇസ്രായേലിന്‍െറ വിമോചനം സീയോനില്‍നിന്നു വന്നിരുന്നെങ്കില്‍! ദൈവം തന്‍െറ ജനത്തിന്‍െറ സുസ്‌ഥിതി പുനഃസ്‌ഥാപിക്കുമ്പോള്‍ യാക്കോബ്‌ ആനന്‌ദിക്കും,ഇസ്രായേല്‍ സന്തോഷിക്കും.