Index

സങ്കീര്‍ത്തനങ്ങള്‍ - Chapter 61

1. ദൈവമേ, എന്‍െറ നിലവിളി കേള്‍ക്കണമേ! എന്‍െറ പ്രാര്‍ഥന ചെവിക്കൊള്ളണമേ!
2. ഹൃദയം തകര്‍ന്ന ഞാന്‍ ഭൂമിയുടെഅതിര്‍ത്തിയില്‍നിന്ന്‌ അവിടുത്തോടു വിളിച്ചപേക്‌ഷിക്കുന്നു; എനിക്ക്‌ അപ്രാപ്യമായ പാറയില്‍എന്നെ കയറ്റിനിര്‍ത്തണമേ!
3. അങ്ങാണ്‌ എന്‍െറ രക്‌ഷാകേന്‌ദ്രം; ശത്രുക്കള്‍ക്കെതിരേയുള്ള സുശക്‌തഗോപുരം.
4. ഞാന്‍ അങ്ങയുടെ കൂടാരത്തില്‍എന്നേക്കും വസിക്കട്ടെ! അങ്ങയുടെ ചിറകിന്‍കീഴില്‍ ഞാന്‍ സുരക്‌ഷിതനായിരിക്കട്ടെ!
5. ദൈവമേ, അങ്ങ്‌ എന്‍െറ നേര്‍ച്ചകള്‍ സ്വീകരിച്ചു; അങ്ങയുടെ നാമത്തെ ഭയപ്പെടുന്നവര്‍ക്കുള്ള അവകാശം എനിക്കു നല്‍കി.
6. രാജാവിനു ദീര്‍ഘായുസ്‌സു നല്‍കണമേ! അവന്‍െറ സംവത്‌സരങ്ങള്‍ തലമുറകളോളം നിലനില്‍ക്കട്ടെ!
7. ദൈവസന്നിധിയില്‍ അവന്‍ എന്നേക്കുംസിംഹാസനസ്‌ഥനായിരിക്കട്ടെ! അവിടുത്തെ കാരുണ്യവും വിശ്വസ്‌തതയും അവനെ കാത്തുസൂക്‌ഷിക്കട്ടെ!
8. അപ്പോള്‍, ഞാന്‍ അവിടുത്തെനാമത്തെ എന്നേക്കും പാടിപ്പുകഴ്‌ത്തും, അങ്ങനെ ഞാന്‍ എന്‍െറ നേര്‍ച്ചദിനംതോറും നിറവേറ്റും.