Index

സങ്കീര്‍ത്തനങ്ങള്‍ - Chapter 67

1. ദൈവം നമ്മോടു കൃപ കാണിക്കുകയുംനമ്മെഅനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ! അവിടുന്നു തന്‍െറ പ്രീതിനമ്മുടെമേല്‍ ചൊരിയുമാറാകട്ടെ!
2. അങ്ങയുടെ വഴി ഭൂമിയിലും അങ്ങയുടെ രക്‌ഷാകര ശക്‌തിസകല ജനതകളുടെയിടയിലുംഅറിയപ്പെടേണ്ടതിനുതന്നെ.
3. ദൈവമേ, ജനതകള്‍ അങ്ങയെപ്രകീര്‍ത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്‌തുതിക്കട്ടെ.
4. ജനതകളെല്ലാം ആഹ്‌ളാദിക്കുകയുംആനന്‌ദഗാനം ആലപിക്കുകയും ചെയ്യട്ടെ! അങ്ങു ജനതകളെ നീതിപൂര്‍വം വിധിക്കുകയും ജനപദങ്ങളെ നയിക്കുകയും ചെയ്യുന്നു.
5. ദൈവമേ, ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്‌തുതിക്കട്ടെ!
6. ഭൂമി അതിന്‍െറ വിളവു നല്‍കി, ദൈവം, നമ്മുടെ ദൈവം, നമ്മെഅനുഗ്രഹിച്ചു.
7. അവിടുന്നു നമ്മെഅനുഗ്രഹിച്ചു. ഭൂമി മുഴുവന്‍ അവിടുത്തെ ഭയപ്പെടട്ടെ!