1. കര്‍ത്താവിനെ ഞാന്‍ എന്നും പുകഴ്‌ത്തും, അവിടുത്തെ സ്‌തുതികള്‍ എപ്പോഴുംഎന്‍െറ അധരങ്ങളിലുണ്ടായിരിക്കും.
2. കര്‍ത്താവില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു; പീഡിതര്‍ കേട്ട് ആനന്‌ദിക്കട്ടെ!
3. എന്നോടൊത്തു കര്‍ത്താവിനെമഹത്വപ്പെടുത്തുവിന്‍; നമുക്കൊരുമിച്ച് അവിടുത്തെനാമത്തെസ്‌തുതിക്കാം.
4. ഞാന്‍ കര്‍ത്താവിനെ തേടി,അവിടുന്ന് എനിക്കുത്തരമരുളി; സര്‍വ ഭയങ്ങളിലുംനിന്ന് അവിടുന്ന്‌എന്നെ മോചിപ്പിച്ചു.
5. അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്‌ജിതരാവുകയില്ല.
6. ഈ എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു; എല്ലാ കഷ്‌ടതകളിലുംനിന്ന്‌അവനെ രക്‌ഷിക്കുകയും ചെയ്‌തു.
7. കര്‍ത്താവിന്‍െറ ദൂതന്‍ദൈവഭക്‌തരുടെ ചുറ്റും പാളയമടിച്ച്‌അവരെ രക്‌ഷിക്കുന്നു.
8. കര്‍ത്താവ് എത്രനല്ലവനെന്നുരുചിച്ചറിയുവിന്‍; അവിടുത്തെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.
9. കര്‍ത്താവിന്‍െറ വിശുദ്‌ധരേ,അവിടുത്തെ ഭയപ്പെടുവിന്‍; അവിടുത്തെ ഭയപ്പെടുന്നവര്‍ക്ക്‌ഒന്നിനും കുറവുണ്ടാവുകയില്ല.
10. സിംഹക്കുട്ടികള്‍ ഇരകിട്ടാതെവിശന്നുവലഞ്ഞേക്കാം; കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ക്ക്‌ഒന്നിനും കുറവുണ്ടാവുകയില്ല.
11. മക്കളേ, ഞാന്‍ പറയുന്നതു കേള്‍ക്കുവിന്‍, ദൈവഭക്‌തി ഞാന്‍ നിങ്ങളെപരിശീലിപ്പിക്കാം.
12. ജീവിതം ആഗ്രഹിക്കുകയുംസന്തുഷ്‌ടമായ ദീര്‍ഘായുസ്‌സ് അഭിലഷിക്കുകയും ചെയ്യുന്നുവോ?
13. തിന്‍മയില്‍നിന്നു നാവിനെയും വ്യാജഭാഷണത്തില്‍നിന്ന് അധരങ്ങളെയും സൂക്‌ഷിച്ചുകൊള്ളുവിന്‍.
14. തിന്‍മയില്‍നിന്നകന്നു നന്‍മ ചെയ്യുവിന്‍; സമാധാനമന്വേഷിച്ച് അതിനെ പിന്‍തുടരുവിന്‍.
15. കര്‍ത്താവു നീതിമാന്‍മാരെ കടാക്‌ഷിക്കുന്നു; അവിടുന്ന് അവരുടെ വിലാപം ശ്രവിക്കുന്നു.
16. ദുഷ്‌കര്‍മികളുടെ ഓര്‍മഭൂമിയില്‍നിന്നു വിച്‌ഛേദിക്കാന്‍ കര്‍ത്താവ് അവര്‍ക്കെതിരേ മുഖം തിരിക്കുന്നു.
17. നീതിമാന്‍മാര്‍ സഹായത്തിനുനിലവിളിക്കുമ്പോള്‍ കര്‍ത്താവു കേള്‍ക്കുന്നു; അവരെ സകലവിധ കഷ്‌ടതകളിലുംനിന്ന് രക്‌ഷിക്കുന്നു.
18. ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ്‌സമീപസ്‌ഥനാണ്; മനമുരുകിയവരെ അവിടുന്നു രക്‌ഷിക്കുന്നു.
19. നീതിമാന്‍െറ ക്‌ളേശങ്ങള്‍ അസംഖ്യമാണ്, അവയില്‍നിന്നെല്ലാം കര്‍ത്താവുഅവനെ മോചിപ്പിക്കുന്നു.
20. അവന്‍െറ അസ്‌ഥികളെ കര്‍ത്താവുകാത്തുസൂക്‌ഷിക്കുന്നു; അവയിലൊന്നുപോലും തകര്‍ക്കപ്പെടുകയില്ല.
21. തിന്‍മ ദുഷ്‌ടരെ സംഹരിക്കും; നീതിമാന്‍മാരെ ദ്വേഷിക്കുന്നവര്‍ക്കുശിക്‌ഷാവിധിയുണ്ടാകും.
22. കര്‍ത്താവു തന്‍െറ ദാസരുടെജീവനെ രക്‌ഷിക്കുന്നു, അവിടുത്തെ ശരണം പ്രാപിക്കുന്നവര്‍ശിക്‌ഷയ്‌ക്കു വിധിക്കപ്പെടുകയില്ല.