Index

സങ്കീര്‍ത്തനങ്ങള്‍ - Chapter 92

1. അത്യുന്നതനായ കര്‍ത്താവേ, അങ്ങേക്കു കൃതജ്‌ഞതയര്‍പ്പിക്കുന്നതും അങ്ങയുടെ നാമത്തിനു സ്‌തുതികള്‍ആലപിക്കുന്നതും എത്ര ശ്രഷ്‌ഠം.
2. ദശതന്ത്രീനാദത്തോടുകൂടെയും
3. കിന്നരവും വീണയും മീട്ടിയും പ്രഭാതത്തില്‍ അങ്ങയുടെ കരുണയെയും രാത്രിയില്‍ അങ്ങയുടെ വിശ്വസ്‌തതയെയും ഉദ്‌ഘോഷിക്കുന്നത്‌ എത്ര ഉചിതം!
4. കര്‍ത്താവേ, അങ്ങയുടെ പ്രവൃത്തികള്‍എന്നെ സന്തോഷിപ്പിച്ചു; അങ്ങയുടെ അദ്‌ഭുതപ്രവൃത്തി കണ്ട്‌ഞാന്‍ ആനന്‌ദഗീതം ആലപിക്കുന്നു.
5. കര്‍ത്താവേ, അങ്ങയുടെ പ്രവൃത്തികള്‍എത്ര മഹനീയം! അങ്ങയുടെ ചിന്തകള്‍ എത്ര അഗാധം!
6. ബുദ്‌ധിഹീനന്‌ ഇത്‌ അജ്‌ഞാതമാണ്‌; ഭോഷന്‌ ഇതു മനസ്‌സിലാക്കാന്‍ കഴിയുന്നില്ല.
7. ദുഷ്‌ടര്‍ പുല്ലുപോലെ മുളച്ചു പൊങ്ങുന്നു; തിന്‍മ ചെയ്യുന്നവര്‍ തഴച്ചുവളരുന്നു; എങ്കിലും അവര്‍ എന്നേക്കുമായിനശിപ്പിക്കപ്പെടും.
8. കര്‍ത്താവേ, അങ്ങ്‌ എന്നേക്കും ഉന്നതനാണ്‌.
9. കര്‍ത്താവേ, അങ്ങയുടെ ശത്രുക്കള്‍ നശിക്കും; ദുഷ്‌കര്‍മികള്‍ ചിതറിക്കപ്പെടും.
10. എന്നാല്‍, അവിടുന്ന്‌ എന്‍െറ കൊമ്പുകാട്ടുപോത്തിന്‍െറ കൊമ്പുപോലെ ഉയര്‍ത്തി; അവിടുന്ന്‌ എന്‍െറ മേല്‍ പുതിയ തൈലം ഒഴിച്ചു;
11. എന്‍െറ ശത്രുക്കളുടെ പതനം എന്‍െറ കണ്ണു കണ്ടു; എന്നെ ആക്രമിക്കുന്ന ദുഷ്‌ടരുടെദുരന്തം എന്‍െറ ചെവിയില്‍ കേട്ടു.
12. നീതിമാന്‍മാര്‍ പനപോലെ തഴയ്‌ക്കും; ലബനോനിലെ ദേവദാരുപോലെ വളരും.
13. അവരെ കര്‍ത്താവിന്‍െറ ഭവനത്തില്‍നട്ടിരിക്കുന്നു; അവര്‍ നമ്മുടെ ദൈവത്തിന്‍െറ അങ്കണങ്ങളില്‍ തഴച്ചുവളരുന്നു.
14. വാര്‍ധക്യത്തിലും അവര്‍ ഫലംപുറപ്പെടുവിക്കും; അവര്‍ എന്നുംഇലചൂടി പുഷ്‌ടിയോടെ നില്‍ക്കും.
15. കര്‍ത്താവു നീതിമാനാണെന്ന്‌ അവര്‍പ്രഘോഷിക്കുന്നു; അവിടുന്നാണ്‌ എന്‍െറ അഭയശില; അനീതി അവിടുത്തെ തീണ്ടിയിട്ടില്ല.