Index

സങ്കീര്‍ത്തനങ്ങള്‍ - Chapter 123

1. സ്വര്‍ഗത്തില്‍ വാഴുന്നവനേ,അങ്ങയിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു.
2. ദാസന്‍മാരുടെ കണ്ണുകള്‍യജമാനന്‍െറ കൈയിലേക്കെന്നപോലെ, ദാസിയുടെ കണ്ണുകള്‍ സ്വാമിനിയുടെ കൈയിലേക്കെന്നപോലെ, ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു ഞങ്ങളുടെമേല്‍ കരുണ തോന്നുവോളം ഞങ്ങളുടെ കണ്ണുകള്‍ അവിടുത്തെ നോക്കിയിരിക്കുന്നു.
3. ഞങ്ങളോടു കരുണ തോന്നണമേ! കര്‍ത്താവേ, ഞങ്ങളോടു കരുണ തോന്നണമേ! എന്തെന്നാല്‍, ഞങ്ങള്‍ നിന്‌ദനമേറ്റു മടുത്തു.
4. സുഖാലസരുടെ പരിഹാസവുംഅഹങ്കാരികളുടെ നിന്‌ദനവുംസഹിച്ചു ഞങ്ങള്‍ തളര്‍ന്നിരിക്കുന്നു.