Index

സങ്കീര്‍ത്തനങ്ങള്‍ - Chapter 64

1. ദൈവമേ, എന്‍െറ ആവലാതി കേള്‍ക്കണമേ! ശത്രുഭയത്തില്‍നിന്ന്‌ എന്‍െറ ജീവനെ രക്‌ഷിക്കണമേ!
2. ദുഷ്‌ടരുടെ ഗൂഢാലോചനകളില്‍നിന്നും ദുഷ്‌കര്‍മികളുടെ കുടിലതന്ത്രങ്ങളില്‍നിന്നും എന്നെ മറയ്‌ക്കണമേ!
3. അവര്‍ തങ്ങളുടെ നാവുകള്‍വാളുപോലെ മൂര്‍ച്ചയുള്ളതാക്കുന്നു; അവര്‍ പരുഷവാക്കുകള്‍അസ്‌ത്രംപോലെ തൊടുക്കുന്നു.
4. അവര്‍ നിര്‍ദോഷരെഒളിഞ്ഞിരുന്ന്‌ എയ്യുന്നു; പെട്ടെന്നു കൂസലെന്നിയേ എയ്യുന്നു.
5. അവര്‍ തങ്ങളുടെ ദുഷ്‌ടലക്‌ഷ്യത്തില്‍ഉറച്ചുനില്‍ക്കുന്നു; എവിടെ കെണിവയ്‌ക്കണമെന്ന്‌അവര്‍ ആലോചിക്കുന്നു; അവര്‍ വിചാരിക്കുന്നു:ആരു നമ്മെകാണും?
6. നമ്മുടെ കുറ്റകൃത്യങ്ങള്‍ ആരു കണ്ടുപിടിക്കും? കൗശലപൂര്‍വമാണു നാം കെണിയൊരുക്കിയത്‌; മനുഷ്യന്‍െറ അന്തരംഗവുംഹൃദയവും എത്ര അഗാധം!
7. എന്നാല്‍, ദൈവം അവരുടെമേല്‍അസ്‌ത്രമയയ്‌ക്കും; നിനച്ചിരിക്കാതെ അവര്‍ മുറിവേല്‍ക്കും.
8. അവരുടെ നാവുനിമിത്തം അവിടുന്ന്‌അവര്‍ക്കു വിനാശം വരുത്തും; കാണുന്നവരെല്ലാം അവരെപരിഹസിച്ചു തലകുലുക്കും.
9. അപ്പോള്‍ സകലരും ഭയപ്പെടും; അവര്‍ ദൈവത്തിന്‍െറ പ്രവൃത്തിയെപ്രഘോഷിക്കും; അവിടുത്തെചെയ്‌തികളെക്കുറിച്ചു ധ്യാനിക്കും.
10. നീതിമാന്‍ കര്‍ത്താവില്‍ സന്തോഷിക്കട്ടെ! അവന്‍ കര്‍ത്താവില്‍ അഭയംതേടട്ടെ! പരമാര്‍ഥഹൃദയര്‍ അഭിമാനം കൊള്ളട്ടെ!