Index

സങ്കീര്‍ത്തനങ്ങള്‍ - Chapter 129

1. ഇസ്രായേല്‍ ഇപ്പോള്‍ പറയട്ടെ, ചെറുപ്പം മുതല്‍ എന്നെ അവര്‍ എത്രയധികമായി പീഡിപ്പിച്ചു!
2. ചെറുപ്പംമുതല്‍ എന്നെ അവര്‍ അതികഠിനമായി പീഡിപ്പിച്ചു; എന്നിട്ടും, അവര്‍ എന്‍െറ മേല്‍ വിജയം നേടിയില്ല.
3. ഉഴവുകാര്‍ എന്‍െറ മുതുകില്‍ ഉഴുതു; അവര്‍ നീളത്തില്‍ ഉഴവുചാലു കീറി.
4. കര്‍ത്താവു നീതിമാനാണ്‌; ദുഷ്‌ടരുടെ ബന്‌ധനങ്ങളില്‍നിന്ന്‌അവിടുന്ന്‌ എന്നെ മോചിപ്പിച്ചു.
5. സീയോനെ വെറുക്കുന്നവര്‍ലജ്‌ജിച്ചു പിന്തിരിയട്ടെ!
6. അവര്‍ പുരപ്പുറത്തെ പുല്ലുപോലെയാകട്ടെ! അത്‌ വളരുന്നതിനുമുന്‍പ്‌ ഉണങ്ങിപ്പോകുന്നു.
7. അതു കൊയ്യുന്നവന്‍െറ കൈ നിറയുന്നില്ല; കറ്റകെട്ടുന്നവന്‍െറ മടിയും നിറയുന്നില്ല.
8. കര്‍ത്താവിന്‍െറ അനുഗ്രഹം നിങ്ങള്‍ക്കുണ്ടാകട്ടെ! കര്‍ത്താവിന്‍െറ നാമത്തില്‍ ഞങ്ങള്‍ നിങ്ങളെ അനുഗ്രഹിക്കുന്നു എന്നു വഴിപോക്കര്‍ അവരെനോക്കി പറയുന്നില്ല.