1. അതിക്രമങ്ങള്‍ക്കു മാപ്പും പാപങ്ങള്‍ക്കുമോചനവും ലഭിച്ചവന്‍ ഭാഗ്യവാന്‍.
2. കര്‍ത്താവു കുറ്റം ചുമത്താത്തവനുംഹൃദയത്തില്‍ വഞ്ചനയില്ലാത്ത വനും ഭാഗ്യവാന്‍.
3. ഞാന്‍ പാപങ്ങള്‍ ഏറ്റു പറയാതിരുന്നപ്പോള്‍ ദിവസം മുഴുവന്‍ കരഞ്ഞ് എന്‍െറ ശരീരം ക്‌ഷയിച്ചുപോയി.
4. രാവുംപകലും അങ്ങയുടെ കരംഎന്‍െറ മേല്‍ പതിച്ചിരുന്നു; വേനല്‍ക്കാലത്തെ ചൂടുകൊണ്ടെന്നപോലെ എന്‍െറ ശക്‌തി വരണ്ടുപോയി.
5. എന്‍െറ പാപം അവിടുത്തോടുഞാന്‍ ഏറ്റു പറഞ്ഞു; എന്‍െറ അകൃത്യം ഞാന്‍ മറച്ചുവച്ചില്ല; എന്‍െറ അതിക്രമങ്ങള്‍ കര്‍ത്താവിനോടു ഞാന്‍ ഏറ്റുപറയും എന്നു ഞാന്‍ പറഞ്ഞു; അപ്പോള്‍ എന്‍െറ പാപം അവിടുന്നു ക്‌ഷമിച്ചു.
6. ആകയാല്‍, ദെവഭക്‌തര്‍ ആപത്തില്‍അവിടുത്തോടു പ്രാര്‍ഥിക്കട്ടെ; കഷ്‌ടത കരകവിഞ്ഞ് ഒഴുകിയാലുംഅത് അവരെ സമീപിക്കുകയില്ല.
7. അവിടുന്ന് എന്‍െറ അഭയസങ്കേതമാണ്; അനര്‍ഥങ്ങളില്‍നിന്ന്‌അവിടുന്നെന്നെ രക്‌ഷിക്കുന്നു; രക്‌ഷകൊണ്ട് എന്നെ പൊതിയുന്നു.
8. ഞാന്‍ നിന്നെ ഉപദേശിക്കാം, നീ നടക്കേണ്ട വഴി കാണിച്ചുതരാം; ഞാന്‍ നിന്‍െറ മേല്‍ ദൃഷ്‌ടിയുറപ്പിച്ചുനിന്നെ ഉപദേശിക്കാം.
9. നീ കുതിരയെയും കോവര്‍കഴുതയെയുംപോലെബുദ്‌ധിയില്ലാത്തവനാകരുത്; കടിഞ്ഞാണ്‍ കൊണ്ടു നിയന്ത്രിച്ചില്ലെങ്കില്‍ അവനിന്‍െറ വരുതിയില്‍ നില്‍ക്കുകയില്ല.
10. ദുഷ്‌ടര്‍ അനുഭവിക്കേണ്ട വേദനകള്‍ വളരെയാണ്; കര്‍ത്താവില്‍ ആശ്രയിക്കുന്നവനെഅവിടുത്തെ സ്‌നേഹം വലയംചെയ്യും.
11. നീതിമാന്‍മാരേ, കര്‍ത്താവില്‍ ആനന്‌ദിക്കുവിന്‍, പരമാര്‍ഥഹൃദയരേ, ആഹ്‌ളാദിച്ച്‌ആര്‍ത്തുവിളിക്കുവിന്‍.