Index

സങ്കീര്‍ത്തനങ്ങള്‍ - Chapter 59

1. എന്‍െറ ദൈവമേ, ശത്രുക്കളുടെകൈയില്‍നിന്ന്‌ എന്നെ മോചിപ്പിക്കണമേ! എന്നെ എതിര്‍ക്കുന്നവനില്‍നിന്ന്‌എന്നെ രക്‌ഷിക്കണമേ!
2. ദുഷ്‌കര്‍മികളില്‍നിന്ന്‌ എന്നെവിടുവിക്കണമേ! രക്‌തദാഹികളില്‍നിന്ന്‌ എന്നെകാത്തുകൊള്ളണമേ!
3. അതാ, അവര്‍ എന്‍െറ ജീവനുവേണ്ടി പതിയിരിക്കുന്നു; ക്രൂരര്‍ എനിക്കെതിരായി സംഘം ചേരുന്നു; കര്‍ത്താവേ, ഇത്‌ എന്‍െറ അതിക്രമമോ പാപമോ നിമിത്തമല്ല.
4. എന്‍െറ തെറ്റുകള്‍കൊണ്ടല്ല,അവര്‍ ഓടിയടുക്കുന്നത്‌; ഉണര്‍ന്നെഴുന്നേറ്റ്‌ എന്‍െറ സഹായത്തിനു വരണമേ! അങ്ങുതന്നെ കാണണമേ!
5. സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങ്‌ ഇസ്രായേലിന്‍െറ ദൈവമാണ്‌, ജനതകളെ ശിക്‌ഷിക്കാന്‍ അങ്ങ്‌ ഉണരണമേ! വഞ്ചനയോടെ തിന്‍മ നിരൂപിക്കുന്നവരില്‍ ഒരുവനെയും വെറുതെവിടരുതേ!
6. സന്‌ധ്യതോറും അവര്‍ മടങ്ങിവരുന്നു; നായ്‌ക്കളെപ്പോലെ ഓലിയിട്ടുകൊണ്ടുനഗരത്തിലെങ്ങും ഇരതേടി നടക്കുന്നു.
7. അവരുടെ വായ്‌ അസഭ്യം ചൊരിയുന്നു; അവരുടെ അധരങ്ങള്‍ വാളാണ്‌; ആരുണ്ടു കേള്‍ക്കാന്‍ എന്ന്‌ അവര്‍ വിചാരിക്കുന്നു.
8. കര്‍ത്താവേ, അങ്ങ്‌ അവരെ പരിഹസിക്കുന്നു; അവിടുന്നു സകല ജനതകളെയുംപുച്‌ഛിക്കുന്നു.
9. എന്‍െറ ബലമായവനേ,ഞാന്‍ അങ്ങേക്കു സ്‌തുതി പാടും; ദൈവമേ, അങ്ങ്‌ എനിക്കു കോട്ടയാണ്‌.
10. എന്‍െറ ദൈവം കനിഞ്ഞ്‌ എന്നെസന്‌ദര്‍ശിക്കും; എന്‍െറ ശത്രുക്കളുടെ പരാജയംകാണാന്‍ അവിടുന്ന്‌ എനിക്കിടയാക്കും.
11. അവരെ കൊന്നുകളയരുതേ!അല്ലെങ്കില്‍ ജനം അവിടുത്തെ വിസ്‌മരിക്കും. ഞങ്ങളുടെ പരിചയായ കര്‍ത്താവേ, അവിടുത്തെ ശക്‌തിയാല്‍ അവരെചിതറിച്ചു ക്‌ഷയിപ്പിക്കണമേ!
12. അവരുടെ വായിലെ പാപംനിമിത്തം, അധരങ്ങളിലെ വാക്കുകള്‍മൂലം, അഹങ്കാരികളായ അവര്‍ കെണിയില്‍ കുടുങ്ങട്ടെ! അവര്‍ ചൊരിയുന്ന ശാപവും നുണയും മൂലം,
13. ക്രോധത്തോടെ അവരെ സംഹരിക്കണമേ! അവരെ ഉന്‍മൂലനം ചെയ്യണമേ! അങ്ങനെ ദൈവം യാക്കോബിന്‍െറ മേല്‍വാഴുന്നുവെന്നു ഭൂമിയുടെഅതിരുകളോളം മനുഷ്യര്‍ അറിയട്ടെ!
14. സന്‌ധ്യതോറും അവര്‍ മടങ്ങിവരുന്നു; നായ്‌ക്കളെപ്പോലെ ഓലിയിട്ടുകൊണ്ട്‌അവര്‍ നഗരത്തിലെങ്ങും ഇരതേടി നടക്കുന്നു.
15. അവര്‍ ആഹാരത്തിനുവേണ്ടിചുറ്റിത്തിരിയുന്നു. തൃപ്‌തിയാകുവോളം കിട്ടിയില്ലെങ്കില്‍അവര്‍ മുറുമുറുക്കുന്നു.
16. ഞാന്‍ അങ്ങയുടെ ശക്‌തി പാടിപ്പുകഴ്‌ത്തും; പ്രഭാതത്തില്‍ ഞാന്‍ അങ്ങയുടെ കാരുണ്യം ഉച്ചത്തില്‍ പ്രകീര്‍ത്തിക്കും; എന്‍െറ കഷ്‌ടതയുടെ കാലത്ത്‌അങ്ങ്‌ എന്‍െറ കോട്ടയും അഭയവുമായിരുന്നു.
17. എന്‍െറ ബലമായവനേ, ഞാന്‍ അങ്ങേക്കു സ്‌തുതികളാലപിക്കും; ദൈവമേ, അങ്ങാണ്‌ എന്‍െറ ദുര്‍ഗം, എന്നോടു കാരുണ്യം കാണിക്കുന്ന ദൈവം.