Index

സങ്കീര്‍ത്തനങ്ങള്‍ - Chapter 135

1. കര്‍ത്താവിനെ സ്‌തുതിക്കുവിന്‍; കര്‍ത്താവിന്‍െറ നാമത്തെ സ്‌തുതിക്കുവിന്‍; കര്‍ത്താവിന്‍െറ ദാസരേ, അവിടുത്തെ സ്‌തുതിക്കുവിന്‍.
2. കര്‍ത്താവിന്‍െറ ആലയത്തില്‍ ശുശ്രൂഷചെയ്യുന്നവരേ, ദൈവത്തിന്‍െറഭവനാങ്കണത്തില്‍ നില്‍ക്കുന്നവരേ, അവിടുത്തെ സ്‌തുതിക്കുവിന്‍,
3. കര്‍ത്താവിനെ സ്‌തുതിക്കുവിന്‍,അവിടുന്നു നല്ലവനാണ്‌; അവിടുത്തെനാമം പ്രകീര്‍ത്തിക്കുവിന്‍, അവിടുന്നു കാരുണ്യവാനാണ്‌.
4. കര്‍ത്താവു യാക്കോബിനെ തനിക്കായി, ഇസ്രായേലിനെ തന്‍െറ അവകാശമായി, തിരഞ്ഞെടുത്തു.
5. കര്‍ത്താവു വലിയവനാണെന്നുംസകലദേവന്‍മാരെയുംകാള്‍ഉന്നതനാണെന്നും ഞാന്‍ അറിയുന്നു.
6. ആകാശത്തിലും ഭൂമിയിലും ആഴിയിലുംഅഗാധങ്ങളിലും കര്‍ത്താവു തനിക്ക്‌ ഇഷ്‌ടമുള്ളതു പ്രവര്‍ത്തിക്കുന്നു.
7. ഭൂമിയുടെ അതിര്‍ത്തികളില്‍നിന്നുമേഘങ്ങളെ ഉയര്‍ത്തുന്നത്‌ അവിടുന്നാണ്‌; മഴയ്‌ക്കായി ഇടിമിന്നലുകളെ അയയ്‌ക്കുന്നതും കലവറ തുറന്നു കാറ്റിനെ പുറത്തുവിടുന്നതും അവിടുന്നാണ്‌.
8. അവിടുന്നാണ്‌ ഈജിപ്‌തിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ സംഹരിച്ചത്‌.
9. അവിടുന്ന്‌ ഈജിപ്‌തിന്‍െറ മധ്യത്തില്‍ഫറവോയ്‌ക്കും അവന്‍െറ ഭൃത്യര്‍ക്കും എതിരായി അടയാളങ്ങളും അദ്‌ഭുതങ്ങളും അയച്ചു.
10. അവിടുന്ന്‌ അനേകം ജനതകളെ തകര്‍ക്കുകയും ശക്‌തരായരാജാക്കന്‍മാരെ വധിക്കുകയും ചെയ്‌തു.
11. അമോര്യരാജാവായ സീഹോനെയുംബാഷാന്‍ രാജാവായ ഓഗിനെയുംകാനാനിലെ സകല രാജ്യങ്ങളെയുംസംഹരിച്ചു.
12. അവരുടെ ദേശങ്ങള്‍ തന്‍െറ ഇസ്രായേല്‍ജനത്തിന്‌അവകാശമായി അവിടുന്നു നല്‍കി.
13. കര്‍ത്താവേ, അങ്ങയുടെ നാമം ശാശ്വതമാണ്‌; കര്‍ത്താവേ, അങ്ങയുടെ കീര്‍ത്തിതലമുറകളോളം നിലനില്‍ക്കുന്നു.
14. കര്‍ത്താവു തന്‍െറ ജനത്തിനു നീതിനടത്തിക്കൊടുക്കും; തന്‍െറ ദാസരോടു കാരുണ്യം കാണിക്കും.
15. ജനതകളുടെ വിഗ്രഹങ്ങള്‍പൊന്നും വെള്ളിയുമാണ്‌; മനുഷ്യരുടെ കരവേലകള്‍മാത്രം.
16. അവയ്‌ക്കു വായുണ്ട്‌; എന്നാല്‍സംസാരിക്കുന്നില്ല. അവയ്‌ക്കു കണ്ണുണ്ട്‌; എന്നാല്‍, കാണുന്നില്ല.
17. അവയ്‌ക്കു കാതുണ്ട്‌; എന്നാല്‍, കേള്‍ക്കുന്നില്ല; അവയുടെ വായില്‍ ശ്വാസമില്ല.
18. അവയെ നിര്‍മിക്കുന്നവര്‍അവയെപ്പോലെയാകട്ടെ! അവയെ ആശ്രയിക്കുന്നവരും അതുപോലെതന്നെ.
19. ഇസ്രായേല്‍ഭവനമേ, കര്‍ത്താവിനെ വാഴ്‌ത്തുക; അഹറോന്‍െറ ഭവനമേ, കര്‍ത്താവിനെ വാഴ്‌ത്തുക.
20. ലേവിയുടെ ഭവനമേ, കര്‍ത്താവിനെ വാഴ്‌ത്തുക; കര്‍ത്താവിന്‍െറ ഭക്‌തരേ, കര്‍ത്താവിനെ വാഴ്‌ത്തുവിന്‍.
21. ജറുസലെമില്‍ വസിക്കുന്ന കര്‍ത്താവുസീയോനില്‍ വാഴ്‌ത്തപ്പെടട്ടെ!