1. സ്വര്‍ഗവാസികളേ, കര്‍ത്താവിനെസ്‌തുതിക്കുവിന്‍: മഹത്വവും ശക്‌തിയും അവിടുത്തേതെന്നു പ്രഘോഷിക്കുവിന്‍.
2. കര്‍ത്താവിന്‍െറ മഹത്വപൂര്‍ണമായനാമത്തെ സ്‌തുതിക്കുവിന്‍; വിശുദ്‌ധവസ്‌ത്രങ്ങളണിഞ്ഞ്‌അവിടുത്തെ ആരാധിക്കുവിന്‍.
3. കര്‍ത്താവിന്‍െറ സ്വരം ജലരാശിക്കുമീതേ മുഴങ്ങുന്നു; ജലസഞ്ചയങ്ങള്‍ക്കുമീതേമഹത്വത്തിന്‍െറ ദൈവം ഇടിനാദം മുഴക്കുന്നു.
4. കര്‍ത്താവിന്‍െറ സ്വരം ശക്‌തി നിറഞ്ഞതാണ്; അവിടുത്തെ ശബ്‌ദം പ്രതാപമുറ്റതാണ്.
5. കര്‍ത്താവിന്‍െറ സ്വരം ദേവദാരുക്കളെതകര്‍ക്കുന്നു; കര്‍ത്താവു ലബനോനിലെദേവദാരുക്കളെ ഒടിച്ചു തകര്‍ക്കുന്നു.
6. അവിടുന്നു ലബനോനെ കാളക്കുട്ടിയെപ്പോലെ തുള്ളിക്കുന്നു; സീറിയോനെ കാട്ടുപോത്തിനെപ്പോലെയും.
7. കര്‍ത്താവിന്‍െറ സ്വരം അഗ്‌നിജ്വാലകള്‍ പുറപ്പെടുവിക്കുന്നു.
8. കര്‍ത്താവിന്‍െറ സ്വരം മരുഭൂമിയെവിറകൊള്ളിക്കുന്നു; കര്‍ത്താവു കാദെഷ്‌മരുഭൂമിയെ നടുക്കുന്നു.
9. കര്‍ത്താവിന്‍െറ സ്വരം ഓക്കുമരങ്ങളെചുഴറ്റുന്നു; അതു വനങ്ങളെ വൃക്‌ഷരഹിതമാക്കുന്നു; അവിടുത്തെ ആലയത്തില്‍ മഹത്വം എന്ന് എല്ലാവരും പ്രഘോഷിക്കുന്നു.
10. കര്‍ത്താവു ജലസഞ്ചയത്തിനുമേല്‍സിംഹാസനസ്‌ഥനായിരിക്കുന്നു. അവിടുന്ന് എന്നേക്കും രാജാവായിസിംഹാസനത്തില്‍ വാഴുന്നു.
11. കര്‍ത്താവു തന്‍െറ ജനത്തിനുശക്‌തിപ്രദാനംചെയ്യട്ടെ! അവിടുന്നു തന്‍െറ ജനത്തെസമാധാനംനല്‍കി അനുഗ്രഹിക്കട്ടെ!