1. ദൈവം യൂദായില്‍ പ്രസിദ്‌ധനാണ്; ഇസ്രായേലില്‍ അവിടുത്തെനാമംമഹനീയവുമാണ്.
2. അവിടുത്തെനിവാസം സാലെമിലും വാസസ്‌ഥലം സീയോനിലും സ്‌ഥാപിച്ചിരിക്കുന്നു.
3. അവിടെ വച്ച് അവിടുന്ന്, മിന്നല്‍പോലെ പായുന്ന അസ്‌ത്രങ്ങളും പരിചയും വാളും എല്ലാ ആയുധങ്ങളും തകര്‍ത്തുകളഞ്ഞു.
4. അങ്ങു മഹത്വപൂര്‍ണനാകുന്നു; ശാശ്വതശൈലങ്ങളെക്കാള്‍ അങ്ങുപ്രതാപവാനാണ്.
5. ധീരരുടെ കൊള്ളമുതല്‍ അവരില്‍നിന്നു കവര്‍ന്നെടുത്തു; അവര്‍ നിദ്രയിലാണ്ടു; യോദ്‌ധാക്കള്‍ക്കു കൈയുയര്‍ത്താന്‍കഴിയാതെപോയി.
6. യാക്കോബിന്‍െറ ദൈവമേ, അങ്ങ്‌ശാസിച്ചപ്പോള്‍ കുതിരയുംകുതിരക്കാരനും നടുങ്ങി നിലംപതിച്ചു.
7. അങ്ങു ഭീതിദനാണ്; അങ്ങയുടെ കോപം ഉജ്‌ജ്വലിച്ചാല്‍ പിന്നെ ആര്‍ക്ക് അങ്ങയുടെ മുന്‍പില്‍ നില്‍ക്കാന്‍ കഴിയും?
8. ആകാശത്തില്‍ നിന്ന് അങ്ങു വിധി പ്രസ്‌താവിച്ചു;
9. നീതി സ്‌ഥാപിക്കാന്‍, ഭൂമിയിലെ എല്ലാപീഡിതരെയും രക്‌ഷിക്കാന്‍, അവിടുന്ന് എഴുന്നേറ്റപ്പോള്‍ഭൂമി ഭയന്നു സ്‌തംഭിച്ചുപോയി.
10. മനുഷ്യന്‍െറ ക്രോധംപോലും അങ്ങേക്കു സ്‌തുതിയായി പരിണമിക്കും; അതില്‍നിന്നു രക്‌ഷപെടുന്നവര്‍ അങ്ങയുടെ ചുറ്റും ചേര്‍ന്നു നില്‍ക്കും.
11. നിങ്ങളുടെ ദൈവമായ കര്‍ത്താവിനു നേര്‍ച്ചകള്‍ നേരുകയും അവനിറവേറ്റുകയുംചെയ്യുവിന്‍; ചുറ്റുമുള്ളവര്‍ ഭീതിദനായ അവിടുത്തേക്കു കാഴ്‌ചകള്‍ കൊണ്ടുവരട്ടെ.
12. അവിടുന്നു പ്രഭുക്കന്‍മാരുടെ പ്രാണനെ ഛേദിച്ചുകളയും; ഭൂമിയിലെ രാജാക്കന്‍മാര്‍ക്ക് അവിടുന്നു ഭയകാരണമാണ്.