1. നീതിമാന്‍മാരേ, കര്‍ത്താവില്‍ ആനന്‌ദിക്കുവിന്‍; സ്‌തോത്രം ആലപിക്കുന്നതു നീതിമാന്‍മാര്‍ക്കുയുക്‌തമാണല്ലോ.
2. കിന്നരംകൊണ്ടു കര്‍ത്താവിനെസ്‌തുതിക്കുവിന്‍, പത്തുകമ്പിയുള്ള വീണമീട്ടി അവിടുത്തേക്കു കീര്‍ത്തനമാലപിക്കുവിന്‍.
3. കര്‍ത്താവിന് ഒരു പുതിയകീര്‍ത്തനമാലപിക്കുവിന്‍; ഉച്ചത്തില്‍ ആര്‍പ്പുവിളികളോടെ വിദഗ്‌ധമായി തന്ത്രി മീട്ടുവിന്‍.
4. കര്‍ത്താവിന്‍െറ വചനം സത്യമാണ്; അവിടുത്തെ പ്രവൃത്തി വിശ്വസനീയമാണ്.
5. അവിടുന്നു നീതിയുംന്യായവുംഇഷ്‌ടപ്പെടുന്നു. കര്‍ത്താവിന്‍െറ കാരുണ്യംകൊണ്ടുഭൂമി നിറഞ്ഞിരിക്കുന്നു,
6. കര്‍ത്താവിന്‍െറ വചനത്താല്‍ആകാശം നിര്‍മിക്കപ്പെട്ടു; അവിടുത്തെ കല്‍പനയാല്‍ ആകാശഗോളങ്ങളും.
7. അവിടുന്നു സമുദ്രജലത്തെ ഒരുമിച്ചുകൂട്ടി; ആഴങ്ങളെ അവിടുന്നു കലവറകളില്‍ സംഭരിച്ചു.
8. ഭൂമി മുഴുവന്‍ കര്‍ത്താവിനെ ഭയപ്പെടട്ടെ! ഭൂവാസികള്‍ അവിടുത്തെ മുന്‍പില്‍ഭയത്തോടെ നില്‍ക്കട്ടെ!
9. അവിടുന്ന് അരുളിച്ചെയ്‌തു, ലോകം ഉണ്ടായി; അവിടുന്നു കല്‍പിച്ചു,അതു സുസ്‌ഥാപിതമായി.
10. കര്‍ത്താവു ജനതകളുടെ ആലോചനകളെ വ്യര്‍ഥമാക്കുന്നു; അവരുടെ പദ്‌ധതികളെ അവിടുന്നുതകര്‍ക്കുന്നു.
11. കര്‍ത്താവിന്‍െറ പദ്‌ധതികള്‍ ശാശ്വതമാണ്; അവിടുത്തെ ചിന്തകള്‍ തലമുറകളോളംനിലനില്‍ക്കുന്നു.
12. കര്‍ത്താവു ദൈവമായുള്ള ജനവുംഅവിടുന്നു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനതയും ഭാഗ്യമുള്ളവരാണ്.
13. കര്‍ത്താവു സ്വര്‍ഗത്തില്‍നിന്നുതാഴേക്കു നോക്കുന്നു; അവിടുന്ന് എല്ലാ മനുഷ്യരെയും കാണുന്നു.
14. തന്‍െറ സിംഹാസനത്തില്‍നിന്ന്‌അവിടുന്നു ഭൂവാസികളെ വീക്‌ഷിക്കുന്നു.
15. അവരുടെ ഹൃദയങ്ങളെ രൂപപ്പെടുത്തുന്നവന്‍ അവരുടെ പ്രവൃത്തികളെ നിരീക്‌ഷിക്കുന്നു.
16. സൈന്യബാഹുല്യംകൊണ്ടുമാത്രംരാജാവു രക്‌ഷനേടുന്നില്ല; കരുത്തുകൊണ്ടു മാത്രം യോദ്‌ധാവുമോചിതനാകുന്നില്ല.
17. പടക്കുതിരയെക്കൊണ്ടു ജയിക്കാമെന്നആശ വ്യര്‍ഥമാണ്; അതിന്‍െറ വലിയ ശക്‌തികൊണ്ട്‌അതിനു രക്‌ഷിക്കാന്‍ കഴിയുകയില്ല.
18. ഇതാ! തന്നെ ഭയപ്പെടുന്നവരെയും തന്‍െറ കാരുണ്യത്തില്‍ പ്രത്യാശവയ്‌ക്കുന്നവരെയും കര്‍ത്താവു കടാക്‌ഷിക്കുന്നു.
19. അവിടുന്ന് അവരുടെ പ്രാണനെമരണത്തില്‍നിന്നു രക്‌ഷിക്കുന്നു; ക്‌ഷാമത്തില്‍ അവരുടെ ജീവന്‍നിലനിര്‍ത്തുന്നു.
20. നാം കര്‍ത്താവിനുവേണ്ടി കാത്തിരിക്കുന്നു, അവിടുന്നാണു നമ്മുടെ സഹായവുംപരിചയും.
21. നമ്മുടെ ഹൃദയം കര്‍ത്താവില്‍ സന്തോഷിക്കുന്നു; എന്തെന്നാല്‍, നമ്മള്‍ അവിടുത്തെവിശുദ്‌ധ നാമത്തില്‍ ആശ്രയിക്കുന്നു.
22. കര്‍ത്താവേ, അങ്ങയുടെ കാരുണ്യംഞങ്ങളുടെമേല്‍ ചൊരിയണമേ! ഞങ്ങള്‍ അങ്ങയില്‍ പ്രത്യാശഅര്‍പ്പിച്ചിരിക്കുന്നു.