1. ദൈവമേ, പൂര്‍വകാലങ്ങളില്‍ഞങ്ങളുടെ പിതാക്കന്‍മാര്‍ക്കുവേണ്ടി, അങ്ങു ചെയ്‌ത പ്രവൃത്തികള്‍ അവര്‍ ഞങ്ങള്‍ക്കു വിവരിച്ചുതന്നിട്ടുണ്ട്; അതു ഞങ്ങള്‍ കേട്ടിട്ടുമുണ്ട്.
2. അവരെ നട്ടുപിടിപ്പിക്കാന്‍അവിടുന്നു സ്വന്തം കരത്താല്‍ജനതകളെ പുറത്താക്കി; അവര്‍ക്ക് ഇടം നല്‍കാന്‍ അവിടുന്നുരാജ്യങ്ങളെ പീഡിപ്പിച്ചു.
3. വാളുകൊണ്ടല്ല അവര്‍ നാടു പിടിച്ചടക്കിയത്; കരബലംകൊണ്ടല്ല അവര്‍ വിജയംവരിച്ചത്; അവിടുത്തെ വലത്തുകൈയും ഭുജവുംമുഖപ്രകാശവും കൊണ്ടത്ര; അങ്ങ് അവരില്‍ പ്രസാദിച്ചു.
4. അവിടുന്നാണ് എന്‍െറ രാജാവും ദൈവവും; അവിടുന്നാണു യാക്കോബിനുവിജയങ്ങള്‍ നല്‍കുന്നത്.
5. അങ്ങയുടെ സഹായത്താല്‍ ശത്രുക്കളെഞങ്ങള്‍ തള്ളിവീഴ്‌ത്തുന്നു; ഞങ്ങളെ ആക്രമിക്കുന്നവരെഞങ്ങള്‍ അങ്ങയുടെ നാമം വിളിച്ചുചവിട്ടിമെതിക്കുന്നു.
6. വില്ലിലല്ല ഞാന്‍ ശരണംവച്ചത്; വാളിന് എന്നെ രക്‌ഷിക്കാന്‍കഴിയുകയുമില്ല.
7. എന്നാല്‍, അവിടുന്നു ഞങ്ങളെശത്രുക്കളില്‍നിന്നു രക്‌ഷിച്ചു; ഞങ്ങളെ വെറുക്കുന്നവരെ സംഭ്രമിപ്പിച്ചു.
8. ഞങ്ങള്‍ ദൈവത്തില്‍ നിരന്തരംഅഭിമാനംകൊണ്ടു; അങ്ങയുടെ നാമത്തിനു ഞങ്ങള്‍എന്നും നന്‌ദി പറയും.
9. എന്നിട്ടും അവിടുന്നു ഞങ്ങളെതള്ളിക്കളയുകയുംഅപമാനത്തിലാഴ്‌ത്തുകയും ചെയ്‌തു; ഞങ്ങളുടെ സൈന്യങ്ങളോടൊപ്പം വന്നതുമില്ല.
10. ശത്രുവിന്‍െറ മുന്‍പില്‍ തോറ്റോടാന്‍അവിടുന്നു ഞങ്ങള്‍ക്കിടവരുത്തി; അവര്‍ ഞങ്ങളെ കൊള്ളയടിച്ചു.
11. അവിടുന്നു ഞങ്ങളെ കൊല്ലാനുള്ളആടുകളെപ്പോലെയാക്കി; ജനതകളുടെ ഇടയില്‍ ഞങ്ങളെ ചിതറിച്ചു.
12. അവിടുന്നു സ്വന്തം ജനത്തെതുച്‌ഛവിലയ്‌ക്കു വിറ്റു;അവിടുന്ന് അവര്‍ക്കു വിലകല്‍പിച്ചില്ല.
13. അവിടുന്നു ഞങ്ങളെ അയല്‍ക്കാര്‍ക്ക്‌അപമാനപാത്രവും,ചുറ്റുമുള്ളവര്‍ക്കു നിന്‌ദാവിഷയവുംപരിഹാസപാത്രവുമാക്കി.
14. അവിടുന്നു ഞങ്ങളെജനതകള്‍ക്കിടയില്‍ പഴമൊഴിയാക്കി; രാജ്യങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ അവഹേളിതരായി.
15. ദിവസം മുഴുവന്‍ എന്‍െറ അപമാനംഎന്‍െറ മുന്‍പിലുണ്ട്; ലജ്‌ജ എന്‍െറ മുഖത്തെ ആവരണം ചെയ്യുന്നു.
16. നിന്‌ദകരുടെയും ദൂഷകരുടെയുംവാക്കുകള്‍കൊണ്ടും, ശത്രുവിന്‍െറയും പ്രതികാരേച്‌ഛുവിന്‍െറയുംദര്‍ശനംകൊണ്ടും തന്നെ.
17. ഞങ്ങള്‍ അങ്ങയെ മറന്നില്ല; അങ്ങയുടെ ഉടമ്പടിയോട്‌അവിശ്വസ്‌തത കാണിച്ചില്ല;എന്നിട്ടും ഇതു ഞങ്ങള്‍ക്കു സംഭവിച്ചു.
18. ഞങ്ങളുടെ ഹൃദയം പിന്തിരിയുകയോ ഞങ്ങളുടെ കാലടികള്‍ അങ്ങയുടെ വഴി വിട്ടുമാറുകയോ ചെയ്‌തില്ല.
19. എന്നിട്ടും അവിടുന്നു ഞങ്ങളെകുറുനരികളുടെ സങ്കേതത്തില്‍ചിതറിക്കുകയും കൂരിരുട്ടുകൊണ്ടു ഞങ്ങളെമൂടുകയും ചെയ്‌തു.
20. ഞങ്ങള്‍ ഞങ്ങളുടെ ദൈവത്തിന്‍െറ നാമത്തെ മറക്കുകയോ അന്യദേവന്‍െറ മുന്‍പില്‍ കൈകള്‍ വിരിച്ചു നില്‍ക്കുകയോ ചെയ്‌തിരുന്നെങ്കില്‍,
21. അതു ദൈവത്തിന്‍െറ കണ്ണില്‍പ്പെടാതിരിക്കുമോ? ഹൃദയരഹസ്യങ്ങള്‍ അവിടുത്തേക്ക്‌അറിയാമല്ലോ.
22. ഞങ്ങള്‍ അങ്ങയെപ്രതിഎല്ലായ്‌പ്പോഴും വധിക്കപ്പെടുന്നു; അറക്കാനുള്ള ആടുകളായിഞങ്ങള്‍ കരുതപ്പെടുന്നു.
23. കര്‍ത്താവേ, ഉണര്‍ന്നെഴുന്നേല്‍ക്കണമേ!അവിടുന്ന് ഉറങ്ങുന്നതെന്ത്? ഉണരണമേ! എന്നേക്കുമായിഞങ്ങളെ തള്ളിക്കളയരുതേ!
24. അവിടുന്നു മുഖം മറയ്‌ക്കുന്നതെന്ത്? ഞങ്ങള്‍ ഏല്‍ക്കുന്ന പീഡനങ്ങളുംമര്‍ദനങ്ങളും അവിടുന്നുമറക്കുന്നതെന്ത്?
25. ഞങ്ങള്‍ പൂഴിയോളം താണിരിക്കുന്നു; ഞങ്ങളുടെ ശരീരം നിലംപറ്റിയിരിക്കുന്നു.
26. ഉണര്‍ന്നു ഞങ്ങളുടെ സഹായത്തിനു വരണമേ! അവിടുത്തെ കാരുണ്യത്തെപ്രതിഞങ്ങളെ മോചിപ്പിക്കണമേ!